
സോഷ്യൽ മീഡിയ ഇളക്കിമറിച്ച വൈറൽ താരങ്ങളായ ജാനകിയുടെയും നവീന്റെയും ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു
ഇക്കഴിഞ്ഞ ദിവസങ്ങൾ സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്ന രണ്ടുപേരാണ് ജാനകിയും നവീനും .. ഒറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ച ഇരുവരും ഇപ്പോൾ ഏവരുടെയും പ്രിയ വൈറൽ താരങ്ങളുമാണ് .. മെഡിക്കൽ കോളേജ് വിദ്യർത്ഥികളായ ജാനകിയും നവീനും ലോകമറിയുന്ന വൈറൽ താരങ്ങളായത് ” റാ റാ റാസ്പുടിൻ ” എന്ന ബോണി എം ബാൻഡിന്റെ ഗാനത്തിന് ചുവട് വെക്കുന്ന 30 സെക്കന്റ് ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെയാണ് .. ഒറ്റ ദിവസം കൊണ്ട് തന്നെ ഏറെ ശ്രെധ നേടിയതോടെ ഇരുവർക്ക് നേരെയും മോശം കമന്റ് കളും പ്രതികരണങ്ങളും വിമർശനങ്ങളും ഉയർന്നു വന്നു ..

ഇരു മതത്തിൽ പെട്ടവർ ഒരുമിച്ചു ചുവട് വെച്ചതാണ് പലരെയും ചൊടിപ്പിച്ചത് .. ഇരുവരുടെയും നൃത്തത്തിൽ എന്തൊക്കെയോ പന്തികേട് മണക്കുന്നുണ്ട് എന്നുള്ള തരത്തിൽ ചിലർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു .. ഇവരുടെ ഡാൻസിനെ മോശമായി ചിത്രീകരിച്ച് ചിലർ എത്തിയപ്പോൾ നിരവധി ആളുകൾ ജാനകിക്കും നവീനും പിന്തുണയുമായി രംഗത്ത് എത്തി .. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമായ ജാനകിയുടെയും നവീന്റെയും ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. ” വെറൈറ്റി മീഡിയ യും ” ലെ വെഡ് ഫോട്ടോഗ്രാഫി ” യും ചേർന്നാണ് ഫോട്ടോഷൂട്ട് ഒരുക്കിയത് ..

ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതിന് പിന്നാലെ നിമിഷ നേരങ്ങൾക്കുളിലാണ് വൈറലായി മാറിയിരിക്കുന്നത് .. നിരവധി ആളുകളാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങളും പിന്തുണയും നൽകി രംഗത്ത് വരുന്നത് .. ജാനകിയും നവീനും ഇനിയും ഒന്നിച്ച് ഡാൻസ് കളിക്കണം , അത് ആസ്വദിക്കാൻ ഞങ്ങൾ തയ്യാറാണ് എന്നടക്കമുള്ള നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് .. വളരെ കുറച്ചുപേർ മാത്രമാണ് ഇവരുടെ ഡാൻസിന് മോശം അഭിപ്രായങ്ങൾ രേഖപ്പെടുത്തി രംഗത്ത് വരുന്നത് ..

എന്നാൽ വിമര്ശനങ്ങളോട് തങ്ങൾ പ്രതികരിക്കുന്നില്ല , എന്നും ഇനിയും ഒന്നിച്ചു ഒന്നിച്ചു ചുവട് വെക്കും , നെഗറ്റീവ് അഭിപ്രായങ്ങളെ ഞങ്ങൾ മൈൻഡ് പോലും ചെയ്യുന്നില്ല എന്നാണ് ഇവരുടെ തീരുമാനം .. ക്ലാസ് കഴിഞ്ഞുള്ള വളരെ കുറഞ്ഞ സമയത്ത് പെട്ടന്നൊരു വീഡിയോ ചിത്രീകരിക്കുകയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു .. വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ ഇത്രയും വലിയ പിന്തുണ സോഷ്യൽ മീഡിയയിൽ നിന്നും ലഭ്യമെന്ന് കരുതിയില്ല എന്നും ഇരുവരും വ്യക്തമാക്കി
തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യർത്ഥികളാണ് ജാനകിയും നവീനും .. ഇവരുടെ ഡാൻസിന് വിമർശങ്ങൾ ഉന്നയിച്ചവർക്കെതിരെ രൂക്ഷ പ്രതികരണങ്ങൾ രേഖപ്പെടുത്തി മെഡിക്കൽ കോളേജിൽ നിന്നും പലരും എത്തി .. ഇരുവരും ഒന്നിച്ചുള്ള നൃത്ത ചുവടുകൾ ആസ്വദിക്കുന്നതിന് പകരം അവരുടെ മതവും കുലവും തിരഞ്ഞ വർഗീയ വാദികളുടെ രോഗത്തിന് മെഡിക്കൽ സയൻസിൽ പോലും മരുന്നില്ല എന്നാണ് ചിലർ പ്രതികരിച്ചത് .. എന്തായാലും കേരളക്കരയിൽ ഒറ്റക്കെട്ടായുള്ള പിന്തുണയാണ് ജാനകിക്കും നവീനും നല്കികൊണ്ടിരിക്കുന്നത് .. ഒപ്പം ഇവരുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായി മാറിയിട്ടുണ്ട് ..