
കുഞ്ഞിനെ കാണിക്കുന്നില്ല എന്ന രീതിയിൽ ഗായിക അമൃതക്ക് എതിരെ വ്യാജ ആരോപണം സത്ത്യം വെളിപ്പെടുത്തി താരം
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വിവാദമായ ഒരു വീഡിയോ ആയിരുന്നു ഗായിക അമൃത മുൻ ഭർത്താവ് ബാലയെ കുഞ്ഞിനെ കാണിക്കുന്നില്ല എന്ന രീതിയിൽ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ട ഒള്ള ഒരു ഓഡിയോ, ഒരു പ്രമൂക ഓൺലൈൻ മാധ്യമം ആയിരുന്നു ബാലയുടെയും അമൃതയുടെയും ലീക്കഡ് എന്ന രീതിയിൽ പുറത്ത് വിട്ടത്, എന്നാൽ ഇപ്പോൾ ഗായിക അമൃത സുരേഷ് തന്നെ സത്യാവസ്ഥ വിവരിച്ച് കൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് അമൃതയുടെ വാക്കുകൾ എങ്ങനെ

“ഞാൻ ഏറെ സങ്കടത്തോടെയാണ് നിങ്ങളുടെ മുമ്പിൽ വന്നിരിക്കുന്നത് ആദ്യമായിട്ടാണ് എൻറെ പേഴ്സണൽ ലൈഫ് റിലേറ്റ ചെയ്ത ഒരു സംഭവത്തെ കുറിച്ച് പറയാൻ വന്നിരിക്കുന്നത്, ഇതിനുമുമ്പ് ഒരുപാട് ആരോപണങ്ങളും ഒരുപാട് അപവാദങ്ങളും ഉണ്ടായിട്ടും ഞാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല, പക്ഷേ ഇന്നലെ ഒരു യൂട്യൂബ് ചാനലിൽ മകളെ കാണാൻ സമ്മതിക്കിന്നില്ല, ബാല അമൃതാ ഫോൺ കാൾ റെക്കോർഡ് പുറത്ത് എന്ന് പറഞ്ഞ് കൊണ്ട് ഒരു ലീക്കഡ് വീഡിയോ ഇന്നലെ പുറത്ത് വിട്ടിരുന്നു, ആ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് അവന്തികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നാണ്, അവന്തിക പൂർണ ആരോഗ്യവതിയായി ദൈവാനുഗ്രഹം കൊണ്ടും നിങ്ങളെല്ലാവരുടെയും അനുഗ്രഹം കൊണ്ടും ഒരു കുഴപ്പവും ഇല്ലാണ്ട് അവന്തിക സന്തോഷത്തോടെ ഇരിക്കുകയാണ്

ഇങ്ങനെയൊരു കോവിഡ് സിറ്റുവേഷനിൽ ഞാൻ അടക്കം ഒള്ള നമ്മൾ എല്ലാവരും ജീവൻ രക്ഷിക്കാൻ വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിൽ, ഈ ഒരു കുഞ്ഞു കുട്ടിയെ പറ്റി അവൾക്ക് കോവിഡ് ആണ് എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞാൽ, എനിക്ക് അമ്മ എന്ന നിലയിൽ എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറത്താണ്,അവൾക്ക് കാര്യങ്ങൾ കണ്ടാൽ മനസ്സിലാവും അതുപോലെ വാർത്തകൾ അറിയുകയും ചെയുന്ന ഒരു പ്രായമാണ്, അപ്പോൾ ആ കുഞ്ഞിൻറെ അവസ്ഥ പോലും പരിഗണിക്കാണ്ട്, ഒരു രക്ഷാകർത്താവ് എന്ന നിലയിൽ ചോദിക്കുന്നു, ആരാണ് അവന്തികയ്ക്ക് കോവിഡ് എന്ന് സ്ഥിരീകരിച്ചത്, ഈ ലീക്കഡ് കോൺവെർസേഷനിൽ അവന്തികയ്ക്ക് എവിടെയാണ് കോവിഡ് ആണ് എന്ന് പറയുന്നത്

രണ്ടാമത് ഈയൊരു കോൺവെർസേഷൻ ലീക്ക് ചെയ്തുകൊണ്ടും ഇതിൻറെ പൂർണമായ കോൺവെർസേഷൻ ലീക്ക് ചെയ്യാത്തതുകൊണ്ടും എനിക്ക് ലീക്ക് ചെയ്യുന്ന ആ ഒരു പരിപാടിയെ കുറിച്ച് അറിയാത്തത് കൊണ്ടും, എനിക്ക് ഈ ഒരു ഫോൺ കോളിൻറെ പൂർണ്ണ വിശദീകരണം നിങ്ങൾക്ക് തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്, ഈ വീഡിയോയിൽ കേൾക്കുന്ന ഓഡിയോ ക്ലിപ്പ് ഞാനും എൻറെ എക്സ് ഹസ്ബൻഡ് ബാലു ചേട്ടനുമ് തമ്മിലുള്ള ഒരു ഫോൺ കോൾ ആണ്, അത് ഇന്നലെ രണ്ട് തവണകളായി വിളിച്ച ഫോൺ കോളിന്റെ ഒരു ഭാഗം മാത്രമാണ്, ഇതിനിടയ്ക്ക് ഞാനൊന്ന് പറഞ്ഞോട്ടെ എനിക്ക് കോവിഡ് പോസിറ്റീവ് ആയിട്ട് കുറച്ചു നാളായിട്ട് ഞാൻ ഐസൊലേറ്റഡ് ആയി മകളുടെ അടുത്ത് നിന്ന് മാറി താമസിക്കുകയായിരുന്നു ഇന്നലെ എൻറെ കോവിഡ് ടെസ്റ്റ്ൻറെ ലാസ്റ്റ് ദിവസമായിരുന്നു ടെസ്റ്റ് ചെയ്ത് അതിൻറെ റിസൾട്ട് വേണ്ടി നിൽക്കുന്ന സമയത്താണ് ബാലു ചേട്ടൻ, രണ്ടേമുക്കാലിനു വിളിക്കുന്നത്

ആദ്യം ഒരു മൂന്ന് മിനിറ്റിന്റെ കോൺവെർസേഷൻ ആണ്, ഈ ലീക്ക് ചെയ്തെടുക്കാൻ പറ്റിയ ആളുകൾക്ക് ഈ മൂന്നുമിനിറ്റ് ഉണ്ടായിരുന്ന സംഭാഷണം കൂടെ ഒന്ന് ലീക്ക് ചെയ്തിട്ടുണ്ടെങ്കിൽ അതിൻറെ സത്യാവസ്ഥ മനസ്സിലാകും എന്ന് എനിക്ക് പറയാനുള്ളത്, ആദ്യത്തെ മൂന്നു മിനിട്ടിൽ ബാലു ചേട്ടൻ എന്നെ വിളിച്ചു ചോദിക്കുന്നു മകളെ കാണണം എന്ന് പറയുമ്പോൾ, ഞാൻ പറയുന്നുണ്ട് ഞാനിപ്പോൾ പുറത്താണ് ഉള്ളത് അമ്മയുടെ നമ്പറിലേക്ക് വിളിച്ചു കഴിഞ്ഞാൽ കണക്ട് ചെയ്യാൻ പറ്റും അല്ല ഞാൻ വിളിക്കണം എന്നുണ്ടെങ്കിൽ നാളെ ഞാൻ വീട്ടിൽ ചെന്നിട്ട് വിളിക്കാം, കാരണം എനിക്ക് റിപ്പോർട്ട് വരാതെ പോകാൻ പറ്റില്ല ഇപ്പോൾ എനിക്ക് കണക്ട് ചെയ്യാൻ പറ്റില്ല അമ്മയെ വിളിച്ചോള്ളൂ എന്ന് പറഞ്ഞു ഞാൻ ഫോൺ വയ്ക്കുന്ന ഒരു കോൺവെർസേഷൻ, ഒരു 3 മിനിറ്റ് കോൺവെർസേഷൻ ഉണ്ടായിട്ടുണ്ട്

അതിനുശേഷം 3:05ന് അദ്ദേഹം എന്നെ തിരിച്ചു വീണ്ടും വിളിക്കുകയും, അമ്മയെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറയുമ്പോൾ ഞാൻ അതിൽ പറയുന്നുണ്ട് അമ്മ കിടക്കുകയായിരിക്കും വളരെ വ്യക്തമായിട്ട് പറയുന്നുണ്ട് ഇപ്പോൾ കൊടുക്കാൻ പറ്റില്ല, കാരണം ഞാൻ ടെസ്റ്റ് റിസൾട്ട് വെയിറ്റ് ചെയ്‌ത് നിൽക്കുകയാണ്,ഞാൻ പുറത്താണ്, പുറത്ത് എന്ന് പറഞ്ഞതിന് അർത്ഥം ഞാൻ ആരുടെയെങ്കിലും കൂടെ ആണ് എന്നുള്ളതല്ല കാരണം ഒത്തിരി കമെന്റ് ഈ വീഡിയോടെ അടിയിൽ വന്നിരിക്കുകയാണ്, ആരുടെ കൂടെയാണെന്ന് ചോദിച്ചിട്ട് അവരോട് പറയാനുള്ളത് ഒരു സിംഗിൾ മദർ പുറത്താണ് എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം ആരുടെയെങ്കിലും കൂടെ ആണ് എന്നുള്ളതല്ല, അമ്മയെ വിളിച്ചോള്ളൂ അല്ലെങ്കിൽ അമ്മയെ വിളിച്ചു പറയാം എന്ന് പറഞ്ഞു കൊണ്ടാണ് ആ ഫോൺ കോൾ വെക്കുന്നത് അതിനുശേഷം ഉടനെ തന്നെ ഞാൻ അമ്മയെ വിളിച്ച് അറിയിക്കുകയും അമ്മയുടെ ഫോണിൽനിന്ന് അദ്ദേഹത്തെ ഫോൺ ചെയ്യുകയും എൻറെ ഫോണിൽ നിന്നും നാല് പ്രാവശ്യം അദ്ദേഹത്തെ ഫോൺ ചെയ്യുകയും ചെയ്തിട്ടുണ്ടായിരുന്നു, അതിനുശേഷം അദ്ദേഹത്തിന് അയച്ച മെസ്സേജും വോയിസ് നോട്ട് ഇതാണ്

കാരണം ഈ ലീക്ക് ചെയ്യുന്ന ആളുകൾ ഈ ഒരു കോൺവെർസേഷൻ ഇത്രയും ഭാഗം മാത്രം കട്ട് ചെയ്ത് ഇത് ഇങ്ങനെയാണ് ലീക്ക് ചെയ്തിരിക്കുന്നത്, ഇങ്ങനെയാണ് സത്യാവസ്ഥ എനിക്ക് അറിയിക്കണമെന്ന് ഉള്ളതുകൊണ്ട് മാത്രം അതിൻറെ ഉത്തരവാദിത്വം ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ നിങ്ങൾക്ക് ഈ മെസ്സേജ് കാണിക്കുന്നത് ഇതാണ് ഈ സംഭവത്തിൻറെ സത്യാവസ്ഥ, ഞങ്ങൾ അദ്ദേഹത്തിൻറെ കോൾ വെയിറ്റ് ചെയ്തിരിക്കുകയാണ് ഉണ്ടായിട്ടുള്ളത് അല്ലാതെ വീഡിയോ കോളിൽ വിളിച്ചിട്ട് ഒരിക്കലും കൊടുക്കാതെ ഇരിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടില്ല മാത്രമല്ല ഒരു വീഡിയോ കോളും വന്നിട്ടില്ല എങ്ങനെയാണ് നിങ്ങൾക്ക് ഞാനും എൻറെ എക്സ് ഹസ്ബൻഡും തമ്മിലുള്ള പേഴ്സണൽ ഫോൺ കോൺവെർസേഷൻ ലീക്ക് ചെയ്തെടുക്കാൻ പറ്റിയത് ഒന്ന് എനിക്ക് അറിഞ്ഞാൽ കൊള്ളാമായിരുന്നു

മാത്രമല്ല നമുക്ക് ചുറ്റും ഇത്രയും വലിയ പ്രശ്നങ്ങൾ നടക്കുന്ന സമയത്ത്, ഈ ഒരു പേഴ്‌സണൽ ഒരു കോൺവെർസേഷൻ എടുത്തിട്ട് എന്നെ മനപ്പൂർവ്വം കരിവാരിത്തേക്കാൻ ആയിട്ട് ആ ഇത്രയും കോൺവെർസേഷൻ നിന്ന് ഒരു ഭാഗം മാത്രം എടുത്ത് ഞാൻ കുട്ടിയെ കാണിക്കുന്നില്ല എന്ന ടൈറ്റിലും കൊടുത്തു, അവൾക്ക് കോവിഡ് ആണെന്ന് പറഞ്ഞു പ്രചരിപ്പിക്കാൻ ഒരു ഫേക്ക് ന്യൂസ് കൊടുക്കാൻ ആയിട്ടുള്ള എന്താണ് നിങ്ങൾക്കുള്ള ഒരു ചേതോവികാരം എന്ന് ഒന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു, ലീക്ക് ചെയ്‌ത് ചാനലിന് എതിരെ ലീഗൽ നടപടി എടുക്കാൻ ഞാൻ നീങ്ങി കൊണ്ടിരിക്കുകയാണ്, ഞാൻ അറിയാത്തതും പറയാത്തതും ചെയാത്തതുമായ ഒരുപാട് കാര്യങ്ങൾ എന്നെ മനപ്പൂർവ്വം പ്രവോക് ചെയ്യാൻ വേണ്ടിയിട്ട് ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്
ഇതിനൊന്നും പ്രതികരിക്കാതെ ഇതിൻറെ സത്യാവസ്ഥകൾ ഒന്നും വിളിച്ചു പറയാതെ ഞാൻ മിണ്ടാതിരുന്നത് എനിക്ക് തിരിച്ചു പറയാൻ അറിയാത്തതുകൊണ്ടോ, അല്ലെങ്കിൽ ഈ പറയുന്നതൊക്കെ സമ്മതിക്കുന്നു കൊണ്ടോ അല്ലെങ്കിൽ ഞാൻ ഒരു തെറ്റുകാരി ആയതുകൊണ്ടോ അല്ല, ഞങ്ങളുടെ ഡിവോഴ്സ് നോടൊപ്പം അതിനുശേഷം പാലിക്കേണ്ടതായ ചില റൂൾസ് ആൻഡ് റെഗുലേഷൻസ് കോടതി പറഞ്ഞിട്ടുള്ളത് കൊണ്ടും അതിനെ അനുസരിച്ച് ജീവിക്കാൻ ഉള്ള ഉത്തരവാദിത്വം എനിക്ക് ഉള്ളതുകൊണ്ട് മാത്രമാണ് അതുകൊണ്ടുതന്നെ ഈ സംഭവത്തെക്കുറിച്ച് ഇതിൽ കൂടുതൽ ഒന്നും എനിക്ക് വിവരിക്കാൻ സാധിക്കുന്നതല്ല” ഇതായിരുന്നു തനിക്ക് എതിരെ വന്ന വ്യാജ പ്രചാരണത്തിന് നൽകിയ മറുപടി നിരവതി പേരാണ് ഇപ്പോൾ ഗായിക അമൃതയെ പിന്തുണച്ച് കൊണ്ട് രംഗത്ത് വരുന്നത്