ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി നടി നമിതയ്ക്ക് മനോഹരമായ നൃത്തം പഠിപ്പിച്ച് കൊടുത്തപ്പോൾ

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അഭിനയ ലോകത്ത് വന്ന താരമാണ് നടി നമിത പ്രമോദ്, സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്‌തിരുന്ന വേളാങ്കണി മാതാവ് എന്ന പരമ്പരയിൽ കൂടിയാണ് താരം അഭിനയ ലോകത്ത് കാലെടുത്ത് വെക്കുന്നത് തുടർന്ന് സൂര്യ ടിവിയിൽ തന്നെ സംപ്രേഷണം ചെയ്‌ത അമ്മേ ദേവി എന്ന പരമ്പരയിലും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത എൻറെ മാനസപുത്രി എന്ന സീരിയലുകളിലും താരം അഭിനയിക്കുകയുണ്ടായി, താരത്തിന്റെ സീരിയലുകളിലെ മികച്ച അഭിനയം ചെന്ന് എത്തിച്ചത് മലയാള സിനിമയിലേക്കാണ്

2011ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിൽ കൂടിയാണ് മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചത്, ചുരുങ്ങിയ കാലം കൊണ്ട് ഇരുപതോളം ചിത്രങ്ങളിൽ ആണ് നടി നമിത പ്രമോദ് നായ്കയായിട്ടുള്ളത്, തൻറെ മൂന്നാമത്തെ ചിത്രമായ സൗണ്ട് തോമയിൽ ദിലീപിന്റെ നായികയായിരുന്നു താരം, പിന്നിട് ദിലീപിന്റെ മകൾ മീനാക്ഷിയുടെയും സംവിധായകാൻ നാദിർഷായുടെ മകൾ ആയിഷയുടെയും ഉറ്റ സുഹൃത്ത് ആയി മാറുകയായിരുന്നു നടി നമിത പ്രമോദ് ഇരുവരുടെ കൂടെ ചിലവഴിച്ച മനോഹര ചിത്രങ്ങൾ താരം തൻറെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെക്കാറുണ്ട്

ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി നല്ലൊരു നർത്തകിയാണെന്ന് തെളിയിച്ചത്, നാദിർഷായുടെ മകളുടെ വിവാഹത്തിന്റെ അന്നായിരുന്നു, അന്ന് സ്റ്റേജിൽ വെച്ച് കളിച്ച ഡാൻസിൽ നടി നമിതയും ഒപ്പം ഉണ്ടായിരുന്നു, അന്ന് നിരവതി പേരിൽ നിന്നും അഭിനന്ദനങ്ങളാണ് മീനാക്ഷി ദിലീപിന് ലഭിച്ചത്, മീനാക്ഷി ഇപ്പോൾ ഡോക്ടർ ആകാനുള്ള പ്രയത്നത്തിൽ കൂടിയാണ് താരം, ഈ അടുത്താണ് മീനാക്ഷി സമൂഹ മാധ്യമങ്ങളിൽ ആക്റ്റീവ് ആയത്, ഈ അടുത്ത് തൻറെ ഒരു ഡാൻസ് വീഡിയോ പങ്ക് വെച്ചിരുന്നു

ഇപ്പോൾ നടി നമിത പ്രമോദിന്റെ ഡാൻസ് കൊറിയോഗ്രാഫർ ആയിരിക്കുകയാണ് മീനാക്ഷി ദിലീപ്, തനിക്ക് നൃത്തം സംവിധാനം ചെയ്യാൻ കൂടി കഴിയുമെന്ന് ഇതിൽ കൂടി തെളിയിച്ചിരിക്കുകയാണ് മീനാക്ഷി, തൻറെ സോഷ്യൽ മീഡിയയിൽ കൂടിയാണ് നമിതാ പ്രമോദ് താൻ ഡാൻസ് ചെയുന്ന വീഡിയോ പങ്ക് വെച്ചിരിക്കുന്നത് അതിനോടപ്പോൾ കുറിച്ചത് ഇങ്ങനെയായിരുന്നു ” മഴയും ഈ ഗാനവും 🤍 എന്തെന്ന് വെച്ചാൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് പരീക്ഷിക്കുന്നു♥️ ” ഇതിനോടപ്പം ആണ് കൊറിയോഗ്രാഫർ മീനാക്ഷി എന്ന് താരം കുറിച്ചത് നമിതയുടെ ഡാൻസ് പകർത്തിയത് സഹോദരി അകിതാ പ്രമോദ് ആണ്, ഡാൻസ് മനോഹരം ആയിട്ടുണ്ടെന്ന് നിരവതി പേരാണ് അഭിപ്രായപ്പെടുന്നത്

Articles You May Like

x