ജിഗളൊ അഥവാ പുരുഷ വേശ്യ കാശും കിട്ടും കാര്യവും നടക്കും

Gigolo അഥവാ പുരുഷ്യ വേശ്യ എന്ന പേരിൽ പുതിയ തട്ടിപ്പുമായി നോർത്തിന്ത്യൻ മാഫിയ. ഇവരുടെ കെണിയിൽ അകപ്പെടുന്നത് ടെക്കികളായ ചെറുപ്പക്കാരും. ബാംഗ്ലൂരും ചെന്നൈയിലും ഒക്കെ നടന്ന് വന്നിരുന്ന ഈ തട്ടിപ്പ് സംഘം ഇപ്പോൾ കൊച്ചിയും തിരുവനന്തപുരവും ആണ് ലക്‌ഷ്യം വെക്കുന്നത്. ഈ ആധുനിക തട്ടിപ്പ് രീതിയെ തുറന്നുകാട്ടി ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
“Gigolo അഥവാ പുരുഷ്യ വേശ്യ”
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബാഗ്ലൂർ അടിസ്ഥാനമാക്കി ജിഗളൊസ് പ്രവർത്തിക്കുണ്ടെന്നും, മെട്രോ സിറ്റിയിലെ ഹൈലി ഇൻഫ്ലുവൻഷ്യലായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിക്കുന്നതെന്നും പ്രമുഖ മാധ്യമത്തിൽ ഒരു ഫീച്ചർ കണ്ടിരുന്നു. പിന്നെ അതിനെ പറ്റി ചർച്ചയൊന്നും കണ്ടില്ല.
രണ്ട് ദിവസം മുന്നൊരു യുടൂബ് വീഡിയോ കണ്ടിരുന്നു, അതിലും ജിഗളോസിനെ കുറിച്ചാണ് പരാമർശിക്കുന്നത്.
പക്ഷെ സംഗതി സീരിയസാണ്, കാരണമെന്തെന്നാച്ചാൽ തിരുവന്തപുരം ആസ്ഥാനമാക്കി അൺ ഒഫീഷ്യലായ ബെബ്സൈറ്റുകളുണ്ടാക്കി ചെറുപ്പക്കാരായ യുവാക്കളുടെ പൈസ തട്ടിയെടുക്കുന്ന ഒരു മാഫിയ തന്നെ രൂപപ്പെട്ടിടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഒറ്റക്ക് താമസിക്കുന്ന ജോലിയുള്ള യുവാവകളെ ടാർഗറ്റ് ചെയ്താണ് ഈ സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്. പൊതുവേ പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ഇഷ്ടംപോലെ യുവാക്കളെ തട്ടിപ്പിന് ഉപയോഗികാം എന്ന ഉത്തമ ബോധ്യത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നത്. ഈ സൈറ്റിൽ കയറുന്ന യുവാകളെ അഡ്വാൻസ് എന്ന രൂപേണ ആയിരവും പതിനായിരവും വാങ്ങി പറ്റിക്കുകയാണ് ഈ മാഫിയ ചെയ്യുന്നത്. മാന ഹാനി ഭയന്ന് ആരും പരാതി പറയാൻ പോലീസ് സ്റ്റേഷനിൽ പോകില്ല എന്ന ധൈര്യവും.
ഏതാണ്ട് മുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ഫ്രാൻസിലാണ് ജിഗളോ രൂപം കൊണ്ടതെന്ന് പറയപ്പെടുന്നു. രാജകുടുംബങ്ങളിൽപ്പെട്ട ഭർത്താക്കന്മാർ അടുത്തില്ലാത്ത സ്ത്രീകൾ സെക്സ് ആസ്വദിക്കാൻ വേണ്ടിയാണ് ജിഗളോസിനേ ഉപയോഗപ്പെടുത്തുന്നത്.
പതിനഞ്ചാം സെഞ്ചുറിയിൽ ഇറ്റലിയിൽ രൂപം കൊണ്ട “ബാൾറൂം ഡാൻസിന്” പിന്നീട് പാർട്ട്ണേസില്ലാതെ വരുന്ന സ്ത്രീകൾക്ക് പുരുഷന്മാരെ പാർട്ട്ണറായി കൊടുത്തു കൊണ്ടാണ് ജിഗളോസ് വാണിജ്യ വൽക്കരിക്കുന്നത്. അതൊരു വലിയ സാധ്യതയാണ് പാശ്ചാത്യ ഹോട്ടൽ മേഖലയ്ക്ക് തുറന്ന് കൊടുത്തത്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു കണ്ടത്.
പാശ്ചാത്യ സംസ്കാരങ്ങൾ പെട്ടന്ന് സ്വാധീനിക്കുന്ന ഇന്ത്യയിലുമെത്തി ജിഗളോസ് ആദ്യം മെട്രോസിറ്റികളായ മുബൈ, കൊൽകത്ത, ഡൽഹി എന്നിവിടെങ്ങളിലും പിന്നീട് ബാഗ്ലൂർ ചെന്നൈ എന്നിവടങ്ങളിലേക്കും വ്യാപിച്ചു.
എന്നാൽ ഇത് നമ്മുടെ നാട്ടിൽ എത്തിയത് തട്ടിപ്പിന്റെ രൂപത്തിലാണെന്ന് മാത്രം, എറണാകുളം തിരുവനതപുരം പോലെയുള്ള സിറ്റികളിൽ ഈ മാഫിയ സജീവമാണ്. ഇവരുടെ കസ്റ്റമർ കെയർ ഹാൻഡിൽ ചെയ്യുന്നത് സ്ത്രീകളായാളതിനാൽ യുവാക്കൾ വളരെ വേഗം ഇവരുടെ വലയിൽ വീഴുന്നു.
തട്ടിപ്പിന്റെ പുതിയ രൂപത്തിൽ ഇപ്പൊ നമ്മുടെ നാട്ടിലും എത്തി നിൽക്കുന്നു ജിഗളൊ” !
x