കാറിന് പിന്നിൽ നായയെ കെട്ടി വലിച്ച കാറുകാരന് കിട്ടിയത് കിടിലൻ പണി

കേരളക്കരയെ യുടെ മനസിനെ ഒന്നുലച്ച വാർത്തയായിരുന്നു മിണ്ടാപ്രാണിയായ നായയെ കാറിന്റെ പിന്നിൽ കെട്ടിയിട്ട് കാറിൽ വലിച്ചോണ്ട് പോയ സംഭവം.കാറിനൊപ്പം പിടിക്കാനുള്ള ഓട്ടത്തിൽ മറിഞ്ഞുവീണും, ഉരഞ്ഞു നീങ്ങിയ നായയെ ഒരു ദ.യയും ദാ..ക്ഷണ്യവുമില്ലാതെ ചുട്ടുപൊള്ളുന്ന റോഡിൽ വലിച്ചുകൊണ്ട് പോയ യൂസഫ് എന്ന കാറുകാരന് കിട്ടിയത് എട്ടിന്റെ പണി.ഇത് ദൈവം നൽകിയ  ആയി കരുതിക്കോളാൻ സോഷ്യൽ മീഡിയ.

വളർത്തുനായയെ കാറിനു പിന്നിൽ കെട്ടി വലിച്ചോണ്ട് പോയ  യൂസഫ് നെ പോലീസ് അറസ്റ് ചെയ്തു.ഇയാളുടെ പ്രവൃത്തി ബൈക്ക് യാത്രികനായ നിഖിൽ വർഗീസ് മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.വെള്ളിയാഴ്ച പകളാണ് ചാലക്ക -കണക്കൻ കടവ് റോഡിലായിരുന്നു യുസഫ് എന്ന കാറുകാരന്റെ പ്രവൃത്തി അരങ്ങേറിയത്.

 


കാറിന് പിന്നിൽ നായയെ കെട്ടിയിടുകയും പിന്നീട് കാർ വേഗത്തിൽ പാഞ്ഞുപോവുകയുമായിരുന്നു.കാറിനൊപ്പം പാഞ്ഞെത്താൻ ആ മിണ്ടാപ്രാണിക്ക് സാധിച്ചില്ല തുടർന്ന് ഓട്ടത്തിൽ മറിഞ്ഞു വീഴുകയും പിന്നീട് വേഗത്തിൽ പോകുന്ന കാറിന്റെ പിന്നിലൂടെ ഉരഞ്ഞു നീങ്ങുന്ന മിണ്ടാപ്രാണിയെ പുറകെ ബൈക്കിൽ എത്തിയ നിഖിൽ എന്ന യുവാവാണ് കാർ തടഞ്ഞു നിർത്തുകയും നായക്കുട്ടിയെ രക്ഷിക്കുകയും ചെയ്തത്.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കാറുകാരൻ യൂസഫിനെ പോലീസ് അറസ്റ് ചെയ്തു.വാർത്ത സ്രെദ്ധയിൽ പെട്ടതോടെ മന്ത്രി ശശീന്ദ്രന്റെ നിർദേശ പ്രകാരം വാഹനം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് വാഹനം കസ്റ്റഡിയിൽ എടുത്ത് പോലീസിന് കൈമാറി.വാഹന ഉടമയുടെ ലൈസൻസ് ഇതോടെ റദ്ധാക്കുന്നതിനുള്ള നടപടികൾ വകുപ്പ് സ്വീകരിക്കും എന്നാണ് സൂചന.ഇതോടെ എട്ടിന്റെ പണിയാണ് മിണ്ടാപ്രാണിയെ ഉപദ്രവിച്ചയാൾക്ക് കിട്ടിയിരിക്കുന്നത്.ഇത് ദൈവം നൽകിയ ശിക്ഷ ആണെന്ന് പറഞ്ഞ് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വരുന്നത്

x