പൊക്കമില്ലാത്ത യുവാവ് പരാതിയുമയി പോലീസ് സ്റ്റേഷനിൽ എത്തി , പരാതി വായിച്ചപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പോലീസുകാർ

നിരവധി പരാതികളും പരിഭവങ്ങളുമായി ദിനം പ്രതി നിരവധി ആളുകളാണ് പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുന്നത്.അതിൽ മാതൃകാപരമായി പരാതി പരിഹരിക്കാൻ സ്രെമിക്കുന്ന നിരവധി സുമനസുകളായ പോലീസ് ഉദ്യോഗസ്ഥരുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്.അത്തരത്തിൽ വെത്യസ്തമായ ആവശ്യവുമായി പരാതി നല്കാൻ എത്തിയ യുവാവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.തനിക്ക് വധുവിനെ കണ്ടെത്തി തരണമെന്നും ഏകാന്ത ജീവിതം മടുത്തു എന്നും എന്ന് പറഞ്ഞാണ് 26 കാരനായ അസിം മൻസൂരി പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.പൊതുജന സേവനത്തിന്റെ ഭാഗമായി പരിഗണിച്ച് വധുവിനെ കണ്ടെത്തി തരണമെന്നും താൻ ഏകാന്ത ജീവിതം മടുത്തു എന്നൊക്കെയാണ് 26 കാരനായ അസിം മൻസൂരി പരാതിയിൽ പറയുന്നത്.പൊക്കക്കുറവ് ആണ് അസിമിന്റെ പല വിവാഹങ്ങളും മുടങ്ങാൻ കാരണം , വെറും രണ്ടടി മാത്രമാണ് അസിമിന്റെ ഉയരം.അഞ്ചാം ക്ലാസ്സാണ് കാസിമിന്റെ വിദ്യാഭ്യാസ യോഗ്യത.വളരെ ചെറുപ്പം മുതൽ പൊക്കകുറവ് മൂലം ഏറെ അവഗണനകളും പരിഹസങ്ങളും കേട്ട് മടുത്താണ് അസിം പഠനം നിർത്തിയത്.കോസ്‌മെറ്റിക് ഷോപ് നടത്തുകയാണ് അസിമിപ്പോൾ..

 

 

കഴിഞ്ഞ അഞ്ചോളം വർഷമായി വധുവിന് വേണ്ടിയുള്ള തിരച്ചിലിലാണ് അസിം , അഞ്ചുമക്കളിൽ ഏറ്റവും ഇളയ മകനാണ് അസിം , ഉയരക്കുറവ് മൂലം വളരെ ചെറുപ്പത്തിൽ തന്നെ അവഗണനകൾ കേട്ട് മടുത്ത് പഠനം നിർത്തിയ അസിം പിന്നീട് വിവാഹ പ്രായം ആയതുമുതൽ വീണ്ടും കളിയാക്കലുകളും അവഗണനകളും നേരിടുകയായിരുന്നു.വരുന്ന ആലോചനകൾ എല്ലാം ഉയരക്കുറവിന്റെ പേരിൽ മാറി പോവുകയാണെന്നാണ് കുടുംബക്കാരും പറയുന്നത്.ഇതെല്ലം ചൂണ്ടിക്കാട്ടിയാണ് അസിം പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്.എന്നാൽ പോലീസ് സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് ഇതേ ആവിശ്യം ഉന്നയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനും താരം കത്തെഴുതിയിരുന്നു.

 

 

ഏകാന്ത ജീവിതം ശരിക്കും മടുത്തു എന്നും പരിഹാസങ്ങൾ കേട്ട് മടുത്തു ഇനി കൂട്ടില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ് എന്നൊക്കെയാണ് അസിം പറയുന്നത്.അസിമിന്റെ പരാതിയും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആളുകളാണ് അസിമിന്റെ വാർത്ത സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തിരിക്കുന്നത് , നിരവധി ആളുകൾ താരത്തെ സമാധാനിപ്പിച്ചും രംഗത്ത് വരുന്നുണ്ട്.എന്തായാലും അസിമിന്റെ പരാതി പോലീസ് സ്വീകരിച്ചിട്ടുണ്ട് , തങ്ങളെ കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്ന് പരിശോദിക്കട്ടെ എന്നാണ് സ്റ്റേഷനിൽ നിന്നും മറുപടി നൽകിയിരിക്കുന്നത്

x