പലരും പേടിച്ചു പിന്മാറിയപ്പോൾ കൈത്താങ്ങായി എത്തിയത് ഈ ദൈവത്തിന്റെ കരങ്ങൾ , ബിഗ് സല്യൂട്ട് സഹോദരാ

സോഷ്യൽ മീഡിയയിലും അല്ലാതെയും ഒക്കെ ദിനംപ്രതി നന്മ മനസുകളുടെ വാർത്തകൾ നമ്മൾ കാണാറുള്ളതാണ് , അത്തരത്തിൽ സോഷ്യൽ മീഡിയയിൽ എത്തുന്ന ചില സംഭവങ്ങളും വാർത്തകളും ഒക്കെ നമ്മുടെ മനസ്സിൽ ഇടം നേടാറുമുണ്ട് .. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനന്തു എന്ന യുവാവാണ് .. പനിയും ശ്വാസം മുട്ടലും കൊണ്ട് ജീവന് വേണ്ടി പിടയുന്ന പൊന്നു മുത്തിനെ കണ്ട് അനന്തു എന്ന ചെറുപ്പക്കാരന് നോക്കി നില്ക്കാൻ സാധിച്ചില്ല , കോവിഡ് ഭയന്ന് പലരും ആ പൊന്നോമനയുടെ അവസ്ഥ കണ്ട് പേടിച്ചു മാറി നിന്നപ്പോൾ ദൈവത്തിന്റെ കരങ്ങളുമായി എത്തി കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ആശുപത്രിയിൽ എത്തിച്ച അനന്തുവിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് ..

 

 

കേരളക്കരയും സോഷ്യൽ ലോകവും ഏവരും ഒരേ പോലെ കയ്യടിച്ച ആ സംഭവം ഇങ്ങനെ .. കോട്ടയം കടുത്തുരുത്തി കല്ലറയിലാണ് സംഭവം നടക്കുന്നത് .. അതി ശക്തമായ പനിയും , ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ജീവന് വേണ്ടി പിടയുന്ന രണ്ടരവയസുകാരിയെ ആശുപത്രിയിൽ എത്തിച്ചാണ് അനന്തു നാട്ടിലെ താരമായത് .. അനിൽകുമാർ – പ്രിയ ദമ്പതികളുടെ മകളായ വിസ്മയ എന്ന രണ്ടരവയസുകാരി പനിയും ശ്വാസതടസ്സവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത് കണ്ട ഉടനെ അനന്തു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .. അനിൽകുമാറിന്റെ വീടിന്റെ സമീപത്ത് മൽസ്യം വാങ്ങാൻ എത്തിയതായിരുന്നു അനന്തു .. ഈ സമയമാണ് കുഞ്ഞിന് പനി കൂടി അവശ നിലയിലായത് .. എന്ത് ചെയ്യണമെന്നറിയാതെ ‘അമ്മ പ്രിയയും വല്യമ്മയും സഹായത്തിനായി ഉറക്കെ വിളിച്ചു കരയുകയായിരുന്നു .. നാട്ടുകാർ പലരും ഓടി കൂടിയെങ്കിലും കോവിഡ് ഭയന്ന് ആരും സഹായിക്കാൻ മുന്നോട്ട് വന്നില്ല .. അപ്പോഴാണ് അനന്തു വീട്ടിലേക്ക് ഓടി എത്തുന്നത് .. കുഞ്ഞിന്റെ നില മോശം ആയത് കൊണ്ട് തന്നെ ഒന്നും നോക്കാതെ പൊന്നുമുത്തിനെ വാരിയെടുത്ത് നെഞ്ചോട് ചേർത്ത് അനന്തു ആശുപത്രിയിലേക്ക് ഓടുകയായിരുന്നു ..

ഉടൻ തന്നെ കല്ലറ ഗ്രാമ പഞ്ചായത്തിന്റെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ചെയ്തു .. ഉടൻ തന്നെ പ്രഥമ ശ്രിശ്രൂഷ നൽകി ഡോക്ടർ ആംബുലൻസ് വിളിച്ച് തെള്ളകത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .. കോവിഡ് ഭയന്ന് ആ പിഞ്ചോമനയെ രെക്ഷിക്കാതെ നാട്ടുകാർ കാഴ്ചക്കാർ ആയി മാറിയപ്പോൾ ഓടിയെത്തി കുഞ്ഞിനെ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു അനന്തു ചെയ്‌തത്‌ .. തക്ക സമയത്ത് അനന്തു എത്തിയത് കൊണ്ട് തന്നെ പൊന്നോമനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു .. അനന്തുവിനെ സമയോചിതമായ ഇടപെടലിന് സോഷ്യൽ മീഡിയയിൽ ഒന്നടങ്കം നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് .. 24 വയസുകാരനായ അനന്തു ഹോസ്‌പിറ്റാലിറ്റി മാനേജ്‌മന്റ് വിദ്യാർത്ഥിയാണ് . എന്തായാലും അനന്തുവിനെ ധീരമായ ഇടപെടലിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് .. പലരും ഭയന്നു മാറിയപ്പോൾ ആ കുരുന്നു ജീവൻ രക്ഷിക്കാൻ ഓടിയെത്തിയ അനന്തു എന്ന ചെറുപ്പക്കാരന് നൽകാം ഒരു ബിഗ് സല്യൂട്ട്

x