എടുത്ത് ഉയർത്തിയവർ തന്നെ കയ്യൊഴിഞ്ഞു ചന്ദ്രലേഖയെ ഓർമ്മയുണ്ടോ നിങ്ങൾക്ക്?

എടുത്ത് ഉയർത്തിയവർ തന്നെ കയ്യൊഴിഞ്ഞു ചന്ദ്രലേഖയുടെ ഇപ്പോഴത്തെ അവസ്ഥ!
പാവങ്ങളുടെ ചിത്ര എന്ന് മലയാളികൾ ഒരേ സ്വരത്തിൽ പറഞ്ഞ ചന്ദ്രലേഖയെ നിങ്ങൾക്ക് ഓർമ്മയുണ്ടോ? സ്വന്തം മകനായ ശ്രീഹരിയെ ഉറക്കാൻ രാജഹംസമേ എന്ന പാട്ടു പാടിയ ചന്ദ്രലേഖ പിന്നീട് പാവങ്ങളുടെ ചിത്രയായി മാറുകയായിരുന്നു. സംഗീതം പഠിച്ചിട്ടില്ലാത്ത ചന്ദ്രലേഖ‌യെ മലയാളികൾ നെഞ്ചേലേറ്റി നടന്നു. എല്ലാ സൗഭാഗ്യങ്ങളും വന്നത് രാജഹംസമേ എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ശേഷമാണ്. ചന്ദ്രലേഖയ്‌യെ മലയാളികൾ വാനോളം ഉയർത്തി. വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞ നിന്ന് കാലമായിരുന്നു അത്.

ബന്ധുവായ ദർശനാണ് ചന്ദ്രലേഖ പാടിയ പാട്ട് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. പത്തനം തിട്ടയിലെ അടുർ പാറക്കോട്ടാണ് ചന്ദ്രലേഖയുടെ ജനനം. സഹോദരങ്ങളുടെയും അമ്മയുടെയും സ്നേഹമേറ്റാണ് ചന്ദ്രലേഖ വളർന്നത് . അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചു വളരെ കഷ്‌ടപ്പെട്ടാണ് ചന്ദ്രലേഖയുടെ ‘അമ്മ അവരെ വളർത്തിയത് ചെറുപ്പം മുതലേ ചന്ദ്രലേഖ പാടുമായിരുന്നു . തന്റെ മകളെ സംഗീതം പഠിപ്പിക്കാൻ ഉള്ള പണമോ സാഹചര്യമോ ആ കുടുംബത്തിനില്ലായിരുന്നു .സ്കൂൾ യുവജനോത്സവത്തിന് പാടുന്ന ചന്ദ്രലേഖയുടെ കഴിവ് അധ്യാപർക്കെല്ലാം അറിയാമായിരുന്നു. ഈ സമയത് കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും പിന്തുണ ചന്ദ്രലേഖയെ വളർത്തി .

 

സാഹചര്യ ങ്ങൾ മൂലം പഠനം മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല .മ്യൂസിക് കോളേജിൽ പഠിക്കണം എന്നായിരുന്നു ചന്ദ്രലേഖയുടെ സ്വപനം. അത് നടന്നില്ല എങ്കിലും മറ്റൊരു ഭാഗ്യം ചന്ദ്രലേഖയെ തേടിയെത്തി . ചന്ദ്രലേഖ പാടിയ പാട്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തി. ഒരു കോടിയിലേറെ പേരാണ് ആ ഗാനം കണ്ടത് . ഒരൊറ്റ ദിവസം കൊണ്ടാണ് ചന്ദ്രലേഖ ഒരു സെലിബ്രിറ്റി ആയി മാറിയത് .ചാനൽ എല്ലാം തന്നെ ചന്ദ്രലേഖയുടെ അഭിമുഖങ്ങൾ എടുക്കുകയും പല പരിപാടിക്കും ചന്ദ്രലേഖയെ വിളിക്കുകയും ചെയ്തു .അതിനു ശേഷം നിരവധി ഗാനമേളകളിലേക്കും അവസരം ലഭിച്ചു.

രണ്ട് മലയാള സിനിമയിലും ഒരു തമിഴ് സിനിമയിലും ചന്ദ്രലേഖ പാടി .നമ്മുടെയെല്ലാം വാനമ്പാടിയായ കെ എസ് ചിത്രക്കൊപ്പവും പാടാൻ ചന്ദ്രലേഖക് അവസരം ലഭിച്ചു .അതിനു ശേഷം ചിത്ര ചന്ദ്രലേഖയെ വീട്ടിലേക്ക് ക്ഷണിച്ചു . ചിത്ര ചന്ദ്രലേഖക്ക് അന്ന് വസ്ത്രവും കമ്മലും ഒക്കെ സമാനമായി നൽകിയിരുന്നു. അത് ഒരു നിധി പോലെ ഇന്നും ചന്ദ്ര ലേഖ സൂക്ഷിച്ചു വച്ചിട്ടുണ്ട് . ലവ് സ്റ്റോറി എന്ന ഗാനത്തിലൂടെ ചന്ദ്രലേഖ പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്നു. എന്നാൽ പിന്നീട എപ്പോഴു ചന്ദ്രലേഖയെ കാണാതായി. ആ അനുഗ്രഹീത കലാകാരിയയെ നമ്മൾ കണ്ടില്ല എന്ന നടിച്ചു എന്ന് വേണം കരുതാൻ . അങ്ങനെ വല്യ പ്രതീക്ഷകൾ നൽകി എത്തിയ ആ കലാകാരി ചില ഗാനമേള ട്രൂപ്പുകളിൽ മാത്രമായി ഒതുങ്ങി. മനഃപൂർവമോ അല്ലാതെയോ നമ്മൾ മലയാളികളും അവരെ മറന്നു.

x