ഇരുണ്ട നിറത്തെ അമ്മ വെറുത്തു ,കുടുംബം ഒറ്റപ്പെടുത്തി ,ജീവിതം തണലാക്കി തന്നത് വളർത്തച്ഛൻ ; ഏവരുടെയും ഹൃദയം അലിയിക്കുന്ന ഒരു പെൺകുട്ടിയുടെ വാക്കുകൾ

ആരോരുമില്ലാത്ത തന്നെ എടുത്തു വളർത്തിയ വളർത്തച്ഛനെ നെഞ്ചോട് ചേർത്ത് ഒരു പെൺകുട്ടി. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ തന്നെ വളർത്തിയ വളർത്തച്ഛൻ മാത്രമായിരുന്നു കൂടെയുള്ളത് എന്ന് തുറന്നു പറഞ്ഞു  ഹ്യൂമൻസ് ഓഫ് ബോംബ ഫെയ്സ് ബുക്ക് പേജ് പേജിൽ ഒരു പെൺകുട്ടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.എടുത്തു വളർത്തിയ കുടുംബം   പിന്നീട് തന്നെ തള്ളിപ്പറഞ്ഞു,  കളിയാക്കലുകളും അവഗണനയും നേരിട്ടപ്പോൾ  വളർത്തച്ഛന്റെ തണലിൽ വളർന്ന യുവതിയുടെ മനോഹരമായ ഒരു കുറിപ്പാണ് ഓഫ് ബോംബെ പേജിൽ പങ്കുവെച്ചിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് ആറു വർഷമായിട്ടും മക്കളില്ലാത്തതിനെതുടർന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികൾ ആയിരുന്നു ഈ പെൺകുട്ടിയെ ദത്തെടുത്തത്. വെറും ആറുമാസം പ്രായമുള്ളപ്പോൾ ആദ്യമായി കൊൽക്കത്തയിലെ സിലിഗുരിയിൽ നിന്നുമാണ് പെൺകുഞ്ഞിനെ ആദ്യമായി കാണുന്നത്. തന്നെ കണ്ട ഉടനെ തന്നെ ഇതാണ് എൻറെ മകൾ എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു .അച്ഛൻറെ വീട്ടുകാർ ആദ്യം വളരെ എതിർത്തു ,പക്ഷേ അമ്മയുടെ വീട്ടുകാർ ആ പെൺകുട്ടിയെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. എല്ലാവരും തന്നെ സ്നേഹിച്ചു തുടങ്ങി എന്നും അവൾ എഴുതി. പക്ഷേ ആ സ്നേഹത്തിന് അധികനാൾ ആയുസ്സുണ്ടായിരുന്നില്ല, ഒരിക്കൽ ബായ് പൂജ എന്ന ചടങ്ങിനു വേണ്ടി ബന്ധുക്കളുടെ അടുത്തേക്ക് പോയി. അവിടെ നിന്ന് സഹോദരന്മാർക്ക് തിലകം ചാർത്തി, എന്നാൽ അവർ അത് മായ്ച്ചു കളഞ്ഞു കൊണ്ട് നീ എന്റെ സഹോദരി അല്ല എന്ന് വിളിച്ചു പറഞ്ഞു. കുഞ്ഞു പ്രായത്തിൽ തനിക്ക് അതൊന്നും മനസ്സിലായില്ല. പക്ഷേ തൻറെ അച്ഛൻ അതെല്ലാം കേട്ടു കൊണ്ട് തന്നെ അവിടെ നിന്നും പറിച്ചു നടുകയായിരുന്നു. പിന്നീട് കുടുംബങ്ങളോടും ബന്ധുക്കളോടും അധികം അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. അച്ഛൻഎല്ലാ പിന്തുണയും നൽകി. ജീവിതത്തിൽ ഉയർച്ചയും ലക്ഷ്യവും ഉണ്ടാവണമെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു.

പതിയെ പതിയെ അമ്മയും തന്നോട് അകൽച്ച കാണിച്ചുതുടങ്ങി. അന്നൊക്കെ വളർത്തച്ഛൻ മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത് .നിറം ഇല്ലാത്തതുകൊണ്ടും ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങിക്കാത്തതുകൊണ്ട് അമ്മയ്ക്ക് എന്നോട് ദേഷ്യം ആയിരുന്നു .പക്ഷേ അച്ഛൻ തനിക്ക് വിദ്യാഭ്യാസം നേടിത്തന്നു .അച്ഛൻറെ നേതൃത്വത്തിൽ പഠനം തുടങ്ങി, അച്ഛൻ പറഞ്ഞതെല്ലാം നേടിയെടുത്തു. വളർന്നപ്പോൾ ഫാഷൻ ഡിസൈനിങ് പഠിക്കണമെന്ന ആഗ്രഹം ചൂണ്ടികാണിച്ചു അദ്ദേഹം എല്ലാ പിന്തുണയും നൽകി. അതിനിടയിൽ തനിക്കൊരു പ്രണയബന്ധം ഉണ്ടായി .പിന്നീട് മാനസികമായി തകരുകയും ചെയ്തു .മാനസിക അസ്വാസ്ഥ്യം തിരിച്ചറിഞ്ഞതോടെ അച്ഛൻ തന്നെ ചികിത്സയ്ക്ക് വിധേയയാക്കി. ഏതൊരു മനുഷ്യനും എപ്പോഴും സംഭവിക്കാവുന്ന ഒരു കാര്യമാണ് മാനസികമായി തളരുക എന്നത്. പക്ഷേ അന്ന് ആളുകൾ നമ്മുടെ കൂടെ ഉണ്ടാവണം ഒരിക്കലും അവഗണിക്കാൻ പാടില്ല ജീവിതത്തിൽ. പ്രതിസന്ധിയിലൂടെ താൻ കടന്നു പോയപ്പോൾ തന്നെ അച്ഛൻ നെഞ്ചോടു ചേർക്കുകയായിരുന്നു.

തനിക്ക് നല്ല ചികിത്സ നൽകി ,ഇപ്പോൾ കുഴപ്പമൊന്നുമില്ല. അമ്മയോടുള്ള അകൽച്ച മാറണമെന്നും അടുത്ത സുഹൃത്തുക്കൾ ആകണമെന്നും അച്ഛനെ പോലെ തന്നെ അമ്മയും തന്നെ സ്നേഹിക്കണമെന്നും അവൾ പറയുന്നു.  ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്താണ് അച്ഛൻ. എന്നും എനിക്ക് എൻറെ പ്രിയപ്പെട്ടവൻ ആയിരിക്കും , ആദ്യ മാത്രയിൽ കണ്ടുമുട്ടിയപ്പോൾ എന്നെ അദ്ദേഹം ജീവിതത്തിലേക്ക് സ്വീകരിച്ചതിൽ ഒരുപാട് നന്ദിയുണ്ട് എന്നും അവളെ കുറിച്ചു.

Articles You May Like

x