ജൂനിയർ ചീരുവിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ട് മേഘ്‌നാ രാജ് – ആഘോഷമാക്കി സോഷ്യൽ മീഡിയ

ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മേഘ്‌ന രാജ്. അത് കൊണ്ട് തന്നെ നടി മേഘ്നയുടെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ മരണവും ഗർഭിണിയായ നടിയുടെ അവസ്ഥയും സിനിമാ പ്രേമികളെ വളരെയധികം സങ്കടപ്പെടുത്തിയിരുന്നു. ചിരഞ്ജീവി സർജയുടെ മരണ സമയത്ത് മൂന്നു മാസം ഗർഭിണിയായിരുന്നു നടി മേഘ്‌ന. ഭർത്താവിന്റെ വിയോഗത്തിലും തളരാതെ പിടിച്ചു നിന്ന മേഘ്‌ന എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്ഷം ഒക്ടോബർ അവസാന വാരം ആയിരുന്നു നടി മേഘ്‌നയ്ക്ക് ജൂനിയർ ചീരു പിറന്നത്.

 

ജൂനിയർ ചീരുവിന്റെ വരവ് ആരാധകരും സോഷ്യൽ മീഡിയയും വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ചീരുവിന്റെ വിയോഗത്തിൽ തളർന്നിരുന്ന കുടുംബത്തിന് ഒരു പുതു ജീവനാണ് ജൂനിയർ ചീരുവിന്റെ വരവോടെ ലഭിച്ചത്. അത് ആരാധകരും കുടുംബം ഉൾപ്പെടെയുള്ള എല്ലാവരും വൻ ആഘോഷമാക്കി മാറ്റിയിരുന്നു. മേഘ്‌നയുടെയും ജൂനിയർ ചീരുവിന്റെയും വാർത്തകൾക്കായി ആരാധകർ കാത്തിരുന്നു. പത്ത് ലക്ഷത്തിന്റെ വെള്ളി തൊട്ടിലാണ് ചിരഞ്ജിവിയുടെ അനിയൻ ധ്രൂവ് ജൂനിയർ ചീരുവിന് സമ്മാനിച്ചത്. അതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.

നസ്രിയയും ഫഹദും ഉൾപ്പെടെ പ്രമുഖ താരങ്ങൾ ഒക്കെ ജൂനിയർ ചീരുവിനെ കാണാൻ എത്തിയിരുന്നു. എന്നാൽ ഒരു വിഷമം ആരാധക്ക് ഉണ്ടായിരുന്നു. അത് മറ്റൊന്നുമല്ല കുഞ്ഞിനെ ഒരു നോക്ക് കാണാൻ ആരാധകർക്ക് കഴിയാത്തത് തന്നെ. കുഞ്ഞിന്റെ ചിത്രങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിരുന്നില്ല. അതിനിടയിൽ മേഘ്‌നക്കും കുഞ്ഞിനും കോവിഡ് ബാധിച്ചതും ആരാധകരെ ഏറെ വിഷമിപ്പിച്ചു വാർത്ത ആയിരുന്നു. പിന്നീട് ഇരുവരും നെഗറ്റീവ് ആയപ്പോഴാണ് എല്ലാവര്ക്കും സമാധാനമായത്. അതിനു ശേഷം സർദാർശകരെയും അനുവദിച്ചിരുന്നില്ല.

എന്നാൽ ആരാധകരുടെ നാളുകളായുള്ള കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് നടി ഇപ്പോൾ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ഒരു വിഡിയോയിൽ ആണ് മേഘ്‌ന കുഞ്ഞിന്റെ ചിത്രം ആദ്യമായി മേഘ്‌ന പങ്കു വെക്കുന്നത്. തനിക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും വേണ്ടി നന്ദി പറഞ്ഞു കൊണ്ട് മനോഹരമായ ഒരു കുറിപ്പും വീഡിയോക്കൊപ്പം ഉണ്ടായിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

തന്റെ മകന് അച്ഛന്റെ പേരായ ചിരഞ്ജീവിയോട് സാമ്യമുള്ള ചിന്തു എന്ന പേരാണ് നൽകിയിരിക്കുന്നത് എന്നും നടി വ്യക്തമാക്കി. കഴിഞ്ഞ വര്ഷം ജൂണിൽ ആയിരുന്നു മേഘ്‌നയുടെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. ഹൃദയാഘാദം മൂലമായിരുന്നു മരണപ്പെട്ടത്. കുഞ്ഞിന്റെ വിശേഷങ്ങൾ ഒക്കെ തന്നെ ആരാധകരുമായി പങ്കു വെക്കാറുള്ള നടി കഴിഞ്ഞ വിഡിയോയിൽ കുഞ്ഞിനെ കാണാൻ തയ്യാറായിക്കൊള്ളൂ എന്ന് പറഞ്ഞിരുന്നു. പറഞ്ഞത് പോലെ തന്നെ പ്രണയ ദിനത്തിന് മേഘ്‌ന തന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ.

x