ഒരു അമ്മയ്ക്കും ഭാര്യക്കും പകരമാവില്ല , എങ്കിലും സൗമ്യയുടെ കുടുംബത്തെ സംരക്ഷിക്കും – ഇസ്രായേൽ

രാജ്യത്തെ മുഴുവൻ കണ്ണീരിലാക്കിയ വാർത്തയായിരുന്നു ഇസ്രായേൽ പലസ്തീൻ പ്രേശ്നങ്ങൾക്കിടയിൽ കൊല്ല.പെട്ട ഇടുക്കി കീരിക്കോട് സ്വദേശി സൗമ്യ എന്ന യുവതിയുടെ വാർത്ത .. കഴിഞ്ഞ ഏഴോളം വർഷമായി കെയർ ടേക്കർ ആയി ഇസ്രായേലിൽ ജോലി ചെയ്തു വരികയായിരുന്നു സൗമ്യ .. ഭർത്താവ് സന്തോഷമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കവയെയാണ് പെടുന്നനെ സൗമ്യ താമസിച്ചിരുന്ന അഷ്ക ലോണിലെ അപ്പാർട്ട് മെന്റിലേക്ക് ഹമാസിന്റെ റോ.ക്കറ്റ് പതിച്ചത് .. താമസിച്ചിരുന്ന സ്ഥലത്തെ സ്ഥിതി രൂക്ഷമായതിനെ തുടർന്ന് സ്ഥലം മാറാൻ തുടങ്ങുകയായിരുന്നു സൗമ്യ , സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ ആൾ എത്താൻ നിമിഷങ്ങൾ ബാക്കി നിൽക്കവെയാണ് എല്ലാം സംഭവിച്ചത് .. ഭർത്താവ് സന്തോഷമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പെടുന്നനെ വീഡിയോ കോൾ കട്ട് ആവുകയായിരുന്നു ..

 

 

അമ്മയ്ക്കും സഹോദരിക്കും മകൾക്കും ഒന്നും പകരമാകില്ല എങ്കിലും സൗമ്യയുടെ കുടുംബത്തെ സംരക്ഷക്കുമെന്ന് വെളിപ്പെടുത്തി ഇസ്രായേൽ രംഗത്ത് എത്തി .. ഇസ്രായേൽ എംബസിയുടെ ഇന്ത്യയിലെ ഉപസ്ഥാനപതി ” റോണി യദീദിയ ക്ളീൻ ” ആണ് ഇക്കാര്യം വെളിപ്പെടുത്തിയത് .. ഒരു അമ്മയ്ക്കും ഭാര്യക്കും പകരമാവില്ല , എങ്കിലും സൗമ്യയുടെ കുടുംബത്തെ സംരക്ഷിക്കും .. പാലസ്തീനുമായുള്ള പ്രേശ്നത്തിൽ ഇസ്രായേൽ പൗരന്മാർക്കും ഇന്ത്യക്കാർക്കും നൽകുന്ന സംരക്ഷണത്തിൽ വേർതിരിവുകൾ ഉണ്ടാവില്ല എന്നും ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്.. ഒപ്പം ഇന്ത്യയിലെ ഇസ്രായേൽ അംബാസിഡർ റോൺ മൽക്കയും സൗമ്യയുടെ കുടുബത്തിന്റെ ദുഃഖത്തിൽ പങ്കുചെർന്ന് രംഗത്ത് എത്തിയിരുന്നു ..അമ്മയെ നഷ്ടപെട്ട ഒമ്പത് വയസുകാരന്റെ വേദനയിൽ തങ്ങളുടെ ഹൃദയവും തേങ്ങുകയാണ് .. സൗമ്യയുടെ നഷ്ടത്തിൽ ഇസ്രായേൽ മുഴുവൻ ദുഃഖിക്കുന്നു എന്നും വളരെ ചെറുപ്പത്തിൽ അമ്മയെ നഷ്ടപെട്ട അവന് ദൈവം ശക്തിയും കരുത്തും നൽകട്ടെ എന്നാണ് സൗമ്യയുടെ ചിത്രങ്ങൾ പങ്കുവെച്ച് ” റോൺ മൽക്കാ ” ട്വിറ്ററിൽ കുറിച്ചത് ..

 

 

രാജ്യത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വാർത്തയായിരുന്നു സൗമ്യയുടേത് .. മുൻ കഞ്ഞിക്കുഴി പഞ്ചായത്ത് മെമ്പർമാരായ സാവിത്രിയുടെയും സതീശന്റെയും മകളാണ് സൗമ്യ .. ഏഴോളം വർഷങ്ങളായി ഇസ്രായേലിൽ കെയർ ടേക്കർ ആയി ജോലി ചെയ്തുവരികയായിരുന്നു .. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം നടന്നത് ..സൗമ്യ താമസിച്ചിരുന്ന വീട് പൂർണമായും തകരുകയും ചെയ്തു .. ഏഴ് വർഷത്തോളമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന സൗമ്യ രണ്ടു വര്ഷം മുൻപാണ് നാട്ടിൽ എത്തി തിരികെ മടങ്ങിയത് .. ഭർത്താവ് സന്തോഷ് , മകൻ അഡോൺ ..

Articles You May Like

x