
ഭർത്താവിനൊപ്പം 5 സഹോദരന്മാരെയും വിവാഹം കഴിച്ച് കിടപ്പറ പങ്കിടുന്നു , വിചിത്രമായ വിവാഹം വൈറലാകുന്നു
ലോകത്ത് പല സ്ഥലങ്ങളിലും ഇന്നും വിചിത്രമായ ആചാരങ്ങൾ നിരവധിയുണ്ട് , അതിൽ ചിലതൊക്കെ വെറും അന്ധ വിശ്വാസങ്ങൾ എന്ന് തോന്നിപ്പോകുന്ന നിരവധി വിചിത്രമായ ആചാരങ്ങളുടെ വാർത്ത സോഷ്യൽ മീഡിയയിൽ എത്താറുണ്ട് . അത്തരത്തിൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അത്തരത്തിൽ ഒരു വിചിത്രമായ ആചാരം അനുഷ്ഠിക്കുന്ന ഒരു ഗ്രാമമുണ്ട് നമ്മുടെ ഇന്ത്യയിൽ . ഭർത്താവിനൊപ്പം ഭർത്താവിന്റെ സഹോദരന്മാരെയും വിവാഹം കഴിക്കണം , എല്ലാവരും ഒത്ത് കിടപ്പറ പങ്കിടുകയും ചെയ്യണം .. ഉത്തരെന്ത്യയിലെ ഡെറാഡൂണിലെ ഒരു ഗ്രാമത്തിലാണ് ഇത്തരത്തിൽ ഒരു ആചാരം അനുഷ്ഠിക്കുന്നത് . മഹാഭാരതത്തിൽ അഞ്ചു പാണ്ഡവ സഹോദരന്മാരെയും ഭർത്താക്കന്മാരായി സ്വീകരിച്ച പാഞ്ചാലിയെ പോലെ ഈ ഗ്രാമത്തിലുള്ള പെൺകുട്ടികളും ഈ ആചാരം അനുഷ്ടിച്ചു വരുന്നു .. അങ്ങനെ ഭർത്താവിനൊപ്പം ഭർത്താക്കന്മാരുടെ അനുജന്മാരെ കൂടി വിവാഹം ചെയ്താൽ സമ്പദ് സമൃദ്ധി ലഭിക്കും എന്നാണ് ഗ്രാമത്തിലുള്ളവരുടെ വിശ്വാസം .

അത്തരത്തിൽ ആചാരം അനുഷ്ടിച്ചു വിവാഹം കഴിച്ചവരിൽ ഒരാളാണ് രാജോ വർമ്മ എന്ന പെൺകുട്ടി . 24 വയസുള്ള ഗഡു വിനെ വിവാഹം ചെയ്ത രാജോ പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം സഹോദരങ്ങളായ ഗോപാൽ , ദിനേശ് , ബൈജു , സാന്ത റാം തുടങി മറ്റു സഹോദരങ്ങളെയും വിവാഹം ചെയ്യുകയായിരുന്നു .. ഓരോ ദിവസവും ഓരോരുത്തരുടെ കൂടെയാണ് രാജോ കിടക്ക പങ്കിടുന്നത് , എല്ലാവരെയും തുല്യമായി സ്നേഹിക്കുകയും ചെയ്യണം . ആദ്യമൊക്കെ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു എങ്കിലും ഇപ്പോൾ എല്ലാം ശരിയായി എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നുണ്ട് എന്നും പെൺകുട്ടി രാജോ പറയുന്നു . ഞങ്ങൾ എല്ലാവരുമായി രാജോ കിടക്ക പങ്കിടാറുണ്ട് അവൾ എല്ലാവരെയും ഒരേ പോലെ സ്നേഹിക്കുന്നുണ്ട് എന്നും ഞങ്ങൾ ഒരു സന്തുഷ്ട കുടുംബമാണ് എന്നാണ് ആദ്യ ഭർത്താവ് ഗഡു പറയുന്നത് .

എന്നാൽ സന്തുഷ്ട കുടുംബം ആണെങ്കിലും രജോയുടെ മക്കൾക്ക് ഇതിൽ ആരാണ് അച്ഛൻ എന്നറിയില്ല എന്നതാണ് വാസ്തവം . അത് തിരിച്ചറിയാൻ ഡി എൻ എ പോലുള്ള ടെസ്റ്റുകൾ ഉണ്ടെങ്കിലും ദാരിദ്രവും പട്ടിണിയും മൂലം ഇവർ ഇതിനു മുതിരാറില്ല എന്നതാണ് സത്യം . ഭാര്യാ ഭർത്താവിന്റെ സഹോദരന്മാരെയും വിവാഹം കഴിക്കണം എന്നൊരു ആചാരം മഹാഭാരതത്തിൽ നിന്നുമാണ് ഉത്ഭവിച്ചത് , പാഞ്ചാലി പഞ്ച പാണ്ഡവന്മാരെ സ്വീകരിച്ചത് പോലെ ഡെറാഡൂണിലെ ഈ ഗ്രാമത്തിലുള്ളവരും സമ്പദ് സമൃദ്ധിക്കായി ഇത്തരത്തിൽ ഒരു ആചാരം അനുഷ്ഠിച്ചുവരുന്നുണ്ട് .. എന്നാൽ ഇത്തരത്തിലുള്ള ആചാരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട് ..

ആചാരത്തിന്റെ പേരിൽ ഇത്തരത്തിലുള്ള അന്ധവിസ്വാസങ്ങളെ പ്രോത്സാഹിപ്പിക്കരുത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രയങ്ങൾ . ഇത്തരത്തിലുള്ള ആചാരങ്ങൾക്ക് വേണ്ടി ആ പെൺകുട്ടിയുടെ മനസിന്റെ അവസ്ഥ കൂടി മനസിലാക്കാനം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ . ഇത്തരത്തിലുള്ള ആചാര അനുഷ്ടാനങ്ങളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു ? നിങ്ങളുടെ വിലയേറിയ അഭിപ്രയങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്