അമ്മയ്ക്കും മകൾക്കും വിവാഹം ഒരേ പന്തലിൽ , വീഡിയോ വൈറൽ ആകുന്നു

മാതാപിതാക്കൾക്ക് അവരുടെ സ്വപ്നങ്ങളിൽ ഒന്നാണ് മക്കളുടെ വിവാഹം , ഭാര്യയുടെ അല്ലങ്കിൽ ഭർത്താവിന്റെ വിയോഗത്തോടെ ഒറ്റക്കായി പോകുകയും സിംഗിൾ പേരന്റ് എന്ന ഉത്തരവാദിത്തത്തോടെ മക്കളെ വിവാഹം കഴിപ്പിച്ച് അയക്കുന്നവരും നമ്മുടെ സമൂഹത്തിൽ ഉണ്ട് അത്തരത്തിൽ സിംഗിൾ പേരന്റ് ആയി നിൽക്കുന്നവർ മക്കളുടെ വിവാഹ ശേഷം പ്രത്യേകിച്ച് പെണ്മക്കളുടെ വിവാഹ ശേഷം തനിച്ചായി പോവുകയാണ്.അപ്പോഴാണ് പലപ്പോഴും പല മക്കളും അമ്മയ്ക്കോ , അല്ലങ്കിൽ അച്ഛനോ ഒരു കൂട്ട് വേണം എന്ന് തോന്നി പോവുക.തനിച്ചായി പോയ അമ്മയെയോ അച്ഛനെയോ ഒറ്റക്കാക്കി മറ്റൊരു വീട്ടിലേക്ക് പോവുന്ന പെൺമക്കൾക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമാകും , അച്ഛന് തനിയെ ആണല്ലോ അച്ഛനെ നോക്കാൻ ആരുമില്ലല്ലോ , അച്ഛന് വയ്യാതായാൽ ആരാണ് സംരക്ഷിക്കുക എന്നൊക്കെ നൂറു ചോദ്യങ്ങളാകും ഇവരുടെ മനസ്സിൽ.

 

ഇപ്പോഴിതാ അത്തരത്തിൽ ഒറ്റക്കായി പോകുന്ന അമ്മയെ വിവാഹം കഴിപ്പിച്ച മകളുടെ സംഭവകഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ഒരേ പന്തലിൽ ഒരേ മുഹൂർത്തത്തിൽ നടന്നത് അമ്മയുടെയും മകളുടെയും വിവാഹം , വിവാഹ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു.ഉത്തർപ്രദേശിലെ ഖോരഖ് പൂരിലാണ് ഈ വിവാഹം നടന്നത്.27 വയസുകാരി ബിന്ദു എന്ന മകൾക്കൊപ്പം 53 വയസുകാരി ബലി ദേവി എന്ന അമ്മയുടെ വിവാഹമാണ് നടന്നത്.അച്ഛൻ നഷ്ടപെട്ടത് മുതൽ ‘അമ്മ തങ്ങളെ വിവാഹം വരെ എത്തിക്കാൻ ഒരുപാട് കഷ്ടപ്പെട്ട് എന്നും അതുകൊണ്ട് തന്നെ അമ്മയെ ഒറ്റക്കാക്കാൻ തങ്ങൾക്ക് കഴിയില്ല എന്നായിരുന്നു മക്കൾ പറഞ്ഞത്.

 


അച്ഛൻ നഷ്ടപെട്ടത് മുതൽ അച്ഛന്റെ അവിവാഹിതനായ അനുജനായിരുന്നു ഈ കുടുംബത്തിന് തുണയായി മാറിയത് , അതുകൊണ്ട് തന്നെ അച്ഛന്റെ അനുജനെ തന്നെയാണ് ‘അമ്മ വരാനായി സ്വീകരിച്ചത്.ഭർത്താവിന്റെ സഹോദരൻ 55 വയസുകാരനായ ജഗദീഷിനെയാണ് ‘അമ്മ വിവാഹം കഴിച്ചത്.29 കാരനായ രാഹുൽ ആണ് മകൾ ബിന്ദുവിന്റെ ഭർത്താവ്.അമ്മയുടെ വിവാഹത്തിന് മക്കളായ തങ്ങൾക്ക് യാതൊരു എതിർപ്പും ഇല്ല എന്നും ഒറ്റക്കായി പോയ അമ്മക്ക് കൂട്ടുള്ളത് ഞങ്ങൾക്ക് ആശ്വാസമാണെന്നുമാണ് മക്കൾ പ്രതികരിച്ചത്.ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്..നിരവധി ആളുകളാണ് ഇരുവർക്കും ആശംസകളുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വരുന്നത്

x