പ്രസവത്തിന് തൊട്ട് മുൻപ് തകർപ്പൻ നൃത്ത ചുവടുകളുമായി നടിയുടെ വീഡിയോ വൈറൽ


പ്രസവത്തിന് തൊട്ട് മുൻപ് തകർപ്പൻ നൃത്ത ചുവടുകളുമായി നടിയുടെ വീഡിയോ വൈറൽ. പ്രസവിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നടി പാർവതി കൃഷ്ണ ആണ് ഈ ഗംഭീര പ്രകടനം കാഴ്ച വെച്ചത് . ഈ മിന്നും പ്രകടനത്തിന് ശേഷം പാർവതി ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. ഈ മാസം ഏഴാം തീയതി ആയിരുന്നു പ്രസവം കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നു

പ്രസവത്തിന് മുന്നേ ആണ് ഡാൻസ് വീഡിയോ ഷൂട്ട് ചെയ്തതെങ്കിലും വീഡിയോ പോസ്റ്റ് ചെയ്തിരുന്നില്ല. പ്രസവത്തിന്റെ തലേ ദിവസമായ ആറാം തീയതി ആണ് പാർവതി നിറ വയറുമായി ഡാൻസ് ചെയുന്നത്. ഏഴിന് പാര്വതിക്കും സംഗീത സംവിധായകൻ ബാല ഗോപാലിനും ആരോഗ്യവാനായ ഒരു ആൺ കുഞ്ഞു പിറന്നു. ബാലഗോപാലിന്റെ അച്ഛന്റെ ജന്മദിനവും അന്നേ ദിവസം തന്നെ ആയിരുന്നു എന്ന പ്രത്യേകതയും ഉണ്ട് .

വീഡിയോ നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുന്നത് പ്രസവ ശേഷം ആണ് . ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറൽ ആയ ഈ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം . കൊട്ട് പാട്ട്‌ എന്ന പാട്ടിനാണ് നടി തകർപ്പൻ ചുവടുകളുമായി ഡാൻസ് ചെയുന്നത് . വീഡിയോക്ക് ആരാധകരിൽ നിന്നും മികച്ച പ്രതികരണം ആണ് ലഭിക്കുന്നത് . എന്നാൽ കുറ്റം പറയുന്നവരും കുറവല്ല. ഗർഭ കാലം സൂക്ഷിക്കേണ്ട സമയം ആണെന്നൊക്കെ ചിലർ ഉപദേശിക്കുന്നുണ്ട് .

ഗർഭകാലത്തെ ആശങ്കകൾ അകറ്റുന്നതിനും പിരി മുറുക്കം കുറക്കാനും ഡാൻസ് നല്ല മരുന്നാണ് എന്നാണ് നടി പാർവതി പറയുന്നത്. തന്റെ ഗർഭ കാലം ആഘോഷമാക്കാൻ ഡാൻസ് ഒരുപാട് സഹായിച്ചു എന്നും നടി പറയുന്നു . കുഞ്ഞിന്റെ സുരക്ഷ ഉറപ്പ് വരുത്തി എല്ലാ മുൻകരുതലും എടുത്ത ശേഷം ഡോക്റ്ററുടെ സാനിധ്യത്തിൽ ആയിരുന്നു നടിയുടെ ഡാൻസ്. ഇത്തരം വ്യായാമങ്ങൾ പ്രസവം ആയാസകരം ആക്കാൻ സഹായിക്കും എന്നാണ് ഡോക്റ്റർമാർ പറയുന്നത്.

ഗർഭ കാലം ആഘോഷമാക്കുന്ന ഒരു പുതിയ തലമുറയെ ആണ് ഇപ്പോൾ നമുക്ക് കാണാൻ കഴിയുന്നത് . മറ്റേർണിറ്റി ഡാൻസ് വിഡിയോകൾ ഇപ്പോൾ സോഷ്യൽ ലോകം കീഴടക്കുന്ന കാഴ്ചയാണ് കാണുന്നത് . ഇതിനെതിരെ പലരും രംഗത്ത് വരുന്നുണ്ടെങ്കിലും നിരവധി പേരാണ് ഇത് തുടരുന്നത് . അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ ഉറപ്പ് വരുത്തിയ ശേഷമുള്ള ഇത്തരം ഡാൻസ് വ്യായാമങ്ങൾ അമ്മയ്ക്കും കുഞ്ഞിനും നല്ലതാണു എന്നാണ് ഡോക്റ്റർമാർ അഭിപ്രായപ്പെടുന്നത്.

എന്നാലും ചിലർക്ക് അത് ഉൾകൊള്ളാൻ ആകുന്നില്ല . അതവർ പ്രകടമാക്കുകയും ചെയ്യാറുണ്ട് . ഗർഭകാല ചിത്രങ്ങൾ പങ്ക് വെക്കുന്നതും ചിലർ എതിർക്കുന്നുണ്ട്. ഗർഭ കാലം ഇതുപോലെ ആഘോഷിക്കാൻ ഉള്ളതല്ല എന്നാണ് അവരുടെ അഭിപ്രായം. എന്നാൽ ഇവരെയൊന്നും പലരും വകവെക്കാറില്ല.

x