ബെഡ്‌റൂം ഫോട്ടോഗ്രഫി വൈറലായി ഉപ്പും മുളകും താരം അശ്വതിയുടെ തകർപ്പൻ ഫോട്ടോഷൂട്ട്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങിയ പരമ്പര ആണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലിലെ ഏറ്റവും ജനപ്രീതി ഉള്ള പരിപാടിയും ഉപ്പും മുളകും തന്നെയാണ്. മലയാളത്തിലെ വമ്പൻ ചാനലുകളെ എല്ലാം മലർത്തിയടിക്കാൻ ഫ്‌ളവേഴ്‌സ് ചാനലിന് ആയത് ഉപ്പും മുളകും എന്ന ജനപ്രിയ പാരമ്പരയിലൂടെയാണ്. ഒരു ചെറിയ കുടുംബത്തിന്റെ കഥ പറയുന്ന ഉപ്പും മുളകും എന്ന പരമ്പര വളരെയധികം റിയാലിസ്റ്റിക്ക് ആയാണ് എടുത്തിരിക്കുന്നത്. വരുന്നവരും പോകുന്നവരും എല്ലാം തകർപ്പൻ പ്രകടനമാണ് പരമ്പരയിൽ കാഴ്ച വെക്കുന്നത്.

ഉപ്പും മുളകിലെ മിന്നും താരം ലെച്ചുവിന് പകരം കൊണ്ട് വന്ന താരമാണ് പൂജ ജയറാം. ഉപ്പും മുളകിൽ ലെച്ചു ഉണ്ടാക്കിയ വലിയ വിടവ് നികത്തുക എന്നതായിരുന്നു പൂജയുടെ ജോലി. അശ്വതി നായർ എന്ന പുതുമുഖ നടി ആണ് പൂജ എന്ന കഥാപാത്രമായി ഉപ്പും മുളകിലേക്ക് എത്തിയത്. സോഷ്യൽ മീഡിയയെ തന്നെ പിടിച്ചു കുലുക്കി എത്തിയ അശ്വതി തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത് . ക്യാമറയുടെ മുന്നിൽ വന്ന മുൻപരിചയം ഒന്നും ഇല്ലാതിരുന്നിട്ടും അശ്വതി നിമിഷ നേരം കൊണ്ടാണ് ലെച്ചു പോയ വിടവ് നികത്തിയത്.

അഭിനയത്തിലൂടെ പ്രേക്ഷരെ ഞെട്ടിച്ച അശ്വതി ഫോട്ടോ ഷൂട്ടിലൂടെയും പ്രേക്ഷരെ ഞെട്ടിക്കുകയാണ് ഇപ്പോൾ. ബെഡ് റൂമിൽ നടത്തിയ ചൂടൻ ഫോട്ടോ ഷൂട്ടിൽ അതീവ സുന്ദരി ആയാണ് അശ്വതിയെ കാണാൻ കഴിയുന്നത്. പൂക്കളുള്ള കറുത്ത ഡ്രെസ്സിൽ അശ്വതി സിനിമാ താരങ്ങളെ പോലും വെല്ലും വിധത്തിലാണ് പോസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം ആണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ആരിഫ് എ കെ ആണ് ഫോട്ടോഗ്രാഫി. മേക്ക് അപ്പ് ചെയ്തിരിക്കുന്നത് സാറാ മേക്കോവർ. കോസ്റ്യൂം ഒരുക്കിയത് മീരാകീഡിസൈൻസ് ആണ്.

എന്നാൽ പ്രശംസയോടൊപ്പം തന്നെ ഈ ഫോട്ടോഷൂട് വഴി വിമർശനങ്ങളും നടിക്ക് ലഭിക്കുന്നുണ്ട്. ശരീരം കാണിച്ചുള്ള ചിത്രങ്ങൾ പങ്കു വെക്കരുത് എന്നൊക്കെ പറഞ്ഞു സ്ഥിരം വിമർശകർ ഇപ്പോഴും എത്തിയിട്ടുണ്ട്. സിനിമയിൽ അവസരം ലഭിക്കാനാണോ ഇതുപോലെ ഉള്ള ഫോട്ടോകൾ ഒക്കെ ഇടുന്നതെന്നും ചിലർ ചോദിക്കുന്നു . എന്നാൽ ഇതിനൊന്നും മറുപടി നല്കാൻ നടി തയ്യാറായിട്ടില്ല. മുൻപും വിമർശനങ്ങൾക്ക് മറുപടി നല്കാൻ താരം തയ്യാറായിട്ടില്ല. വിമർശകരെ അവരുടെ വഴിക്ക് വിടാൻ ആണ് നടിക്ക് താല്പര്യം.

ഉപ്പും മുളകിന് പുറമേ സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും വിജെയും ഒക്കെയാണ് അശ്വതി. ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷത്തോളം ആരാധകർ ഉള്ള താരം ഒരു കലാകാരി കൂടി ആണ്. തന്റെ ഫിറ്റ്നസ് രഹസ്യം തന്നെ ഡാൻസ് ആണെന്ന് നടി പറയാറുണ്ട്. ഉപ്പും മുളകിലെ തകർപ്പൻ പ്രകടനം വഴി സിനിമയിലേക്കും ചേക്കേറാം എന്ന പ്രതീക്ഷയിലാണ് അശ്വതി ഇപ്പോൾ.

x