ആഴക്കയത്തിൽ മുങ്ങിത്താഴ്ന്ന അമ്മയെയും മകനെയും രക്ഷിച്ച് ഫയർമാൻ ; എന്നാൽ പകരമായി അദ്ദേഹത്തിന് ലഭിച്ചത് എന്തെന്ന് കണ്ടോ ?

സാഹസവും സമയോചിതവുമായ ഇടപെടലുകൾ കൊണ്ട് 2 ജീവനുകൾ രക്ഷിച്ച അഗ്നി രക്ഷ സേനാംഗങ്ങളെ അഭിനന്ദിക്കുകയാണ് തേവലക്കര സ്വദേശികൾ. തേവലക്കര പാലയ്ക്കൽ ബീന ഭവനിൽ ഗിരീഷിന്റെ ഭാര്യ അനുവിനെയും മകൻ സനൽ കൃഷ്ണനെയും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതിനാണ് മൈനാഗപ്പള്ളി പച്ചം കുളത്ത് നൗഫർ കയ്യടി അർഹിക്കുന്നത്.

മിനിലോറിയും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച അപകടം കണ്ടുകൊണ്ടാണ് ചവറ അഗ്നിരക്ഷാനിലയത്തിലെ ഫയർമാൻ ആയി ജോലി ചെയ്യുന്ന മൈനാഗപ്പള്ളി പച്ചം കുളത്ത് നൗഫർ പി.നാസർ സംഭവസ്ഥലത്ത് ഇറങ്ങിയത്. ഇദ്ദേഹം സഞ്ചരിച്ച കാറിൽ ഓട്ടോ തട്ടിയപ്പോഴാണ് കുളത്തിൽ പതിച്ച കാർ കണ്ടത്.  സമയം കളയാതെ നൗഫർ കുളത്തിലേക്ക് എടുത്തു ചാടുകയും കാറിൽ ഒരു യുവതിയെയും കുഞ്ഞിനെയും കാണുകയും ചെയ്തു, പക്ഷേ കാറിലേക്ക് വെള്ളം കയറിയില്ലായിരുന്നു , ഉടൻതന്നെ അദ്ദേഹം അവരെ രക്ഷിക്കാനുള്ള പരിശ്രമത്തിലായി.

ചില്ലു പൊട്ടിച്ച് ആളെ പുറ‍ത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല പിന്നീട് കയ്യിൽ കല്ല് കരുതിയെങ്കിലും വെള്ളം കയറാനുള്ള സാധ്യത മനസ്സിലാക്കിയതോടെ നൗഫർ ആ പദ്ധതിയും വേണ്ടെന്നു വച്ചു. നാട്ടുകാരോടു കയർ കൊണ്ട് വരാൻ പറഞ്ഞു ,തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കയറുപയോഗിച്ച് കാർ കരയിലേക്ക് കയറ്റാൻ ശ്രമിച്ചു. സഹായത്തിനായി സമീപത്തുള്ള കുട്ടികളെയും വിളിച്ചിരുന്നു ,അവരുടെ സഹായത്തോടുകൂടി കാർകരയിലേക്ക് എത്തിച് യുവതിയേയും മകനെയും രക്ഷിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ നൗഫറിന്റെ കരയിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പണവും മോഷണം പോവുകയും ചെയ്തു. അപകടം സംഭവിച്ചത് കണ്ടതിനെത്തുടർന്ന് കാർ ലോക്ക് ചെയ്യാതെ കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. 4500 രൂപയും തിരിച്ചറിയൽ കാർഡും ആണ് അദ്ദേഹത്തിൻറെ നഷ്ടപ്പെട്ടത്.

രക്ഷാപ്രവർത്തനം പൂർത്തിയാക്കി അമ്മയെയും മകനെയും കരയിലേക്ക് എത്തിച്ചു തുടർന്ന് ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും എത്തിച്ചു. ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും വീട്ടിലേക്ക് അയക്കുകയും ചെയ്തു ശേഷം സ്ഥിതിഗതികൾ സാധാരണഗതിയിൽ ആവുകയായിരുന്നു. നൗഫലിനെ സമയോചിതമായ ഇടപെടലുകൾ കൊണ്ട് 2 ജീവനുകളാണ് രക്ഷപ്പെട്ടത്. വാർത്താമാധ്യമങ്ങളിൽ ഉൾപ്പെടെ സംഭവം പുറത്ത് വന്നിരുന്നു ,നൗഫറിന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹങ്ങളും പിന്നാലെ ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരായിരുന്നു ഇദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. നല്ലൊരു പ്രവർത്തി ചെയ്ത അദ്ദേഹത്തിൻറെ പണം മോഷണം പോയതും ചിലരെ ചൊടിപ്പിച്ചു.എത്ര നല്ല പ്രവർത്തികൾ ചെയ്താലും ചില സാമൂഹ്യ വിരുദ്ധർ ഇത്തരത്തിലുള്ള ഉള്ള സ്വഭാവമായി മുന്നോട്ടു വരും എന്നും ചിലർ ചൂണ്ടിക്കാട്ടി.

Articles You May Like

x