പ്രണയ ദിനത്തിൽ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഷിഹാബുദീൻ

കൈകാലുകൾ ഇല്ലാത്ത മോട്ടിവേഷൻ സ്പീക്കർ ആയ സിപി ഷിഹാബുദീനെ അറിയാത്ത മലയാളികൾ കുറവായിരിക്കും. തന്റെ പരിമിതികളെ ആത്മവിശ്വാസം കൊണ്ട് കീഴാക്കിയ ഷിഹാബിന്റെ വിഡിയോകൾ ലക്ഷകണക്കിന് പേർക്കാണ് പ്രചോദനമായി മാറുന്നത്. ടെട്രാ – അമേലിയ സിൻഡ്രോം എന്ന അത്യപൂർവമായ ഒരു അവസ്ഥ ആയിരുന്നു ഷിഹാബുദീന് ദൈവം കാത്തുവെച്ചിരുന്നത് . കൈകളും കാലുകളും ഇല്ലാത്ത അവസ്ഥ ആണ് ടെട്രാ -അമേലിയ സിൻഡ്രോം എങ്കിലും നമ്മൾ കാണുന്നതിലുമധികമായിരുന്നു ഷിഹാബുദീൻ കണ്ടിരുന്ന സ്വപ്‌നങ്ങൾ. പ്രതികൂല സാഹചര്യങ്ങളെ പൊരുതി തോൽപ്പിച്ച് ഇദ്ദേഹം നേടിയത് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദമായിരുന്നു.

‘യുവതാരം’ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് ചിരപരിചിതമായ മുഖം ആണ് ഷിഹാബുദീൻന്റേത്. 18 വ്യക്തികളെയും തൻ്റെ പരിമിതികളെയും പിന്നിലാക്കി ഷിഹാബുദീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സാമ്പത്തികമോ കുടുംബപശ്ചാത്തലമോ അല്ല മാനസിക സ്ഥിതിയാണ് ഏറ്റവും ശക്തമായത് എന്ന് ഷിഹാബുദീൻ കണ്ടുപിടിച്ചു കഴിഞ്ഞു. മോട്ടിവേഷണൽ സ്‌പീക്കറും, നർത്തകനും, ഗായകനുമായ ഇദ്ദേഹം കൈരളി ചാനലിലെ ഫീനിക്സ് പുരസ്‌കാര ജേതാവാണ്. മഴവിൽ മനോരമയിലെ ഉഗ്രം ഉജ്ജ്വലം പരിപാടിയിലെ പ്രകടനത്തിന് ശേഷം ജനഹൃദയങ്ങളിലും ഷിഹാബുദീൻ ഇടം നേടി. ഡ്രംസ്, പിയാനോ, വയലിൻ എന്നിവ വായിക്കുന്നതിലും പ്രാവീണ്യം നേടിയ ഷിഹാബുദീൻ പറയുന്നു, സന്തോഷമാണ് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

പ്രണയ ദിനത്തിൽ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഷിഹാബുദീൻ ഇപ്പോൾ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഉഗ്രം ഉജ്വലം എന്ന റിയാലിറ്റി ഷോയിൽ ശിഹാബ് പങ്കെടുത്തിരുന്നു. അന്ന് പത്താം ക്ലാസ്സിൽ പഠിക്കുകയായിരുന്നു ഷഹാന പരിപാടി കാണുകയും ഫേസ്ബുക്കിൽ റിക്വസ്റ്റ് അയക്കുകയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പിജി ചെയ്യുകയായിരുന്നു ശിഹാബ് അപ്പോൾ. അങ്ങനെ ഫേസ്ബുക്ക് വഴി ചാറ്റ് ചെയ്ത ഇരുവരും പരസ്പരം മനസിലാക്കുകയും സൗഹൃദത്തിലാവുകയും ആയിരുന്നു.

അങ്ങനെ ചാറ്റ് ചെയ്തു സുഹൃത്തുക്കളായ ഇരുവരും നേരിട്ട് കാണാൻ തീരുമാനിക്കുക ആയിരുന്നു. അങ്ങനെ നേരിൽ കണ്ട് സംസാരിച്ച ഇരുവരും കൂടുതൽ മനസിലാക്കുകയും കൂടുതൽ അടുക്കുകയും ചെയ്തു. പിന്നീട് ഫോൺ വിളിച്ചു സംസാരിക്കാൻ തുടങ്ങിയ ഇരുവരും പതുക്കെ പതുക്കെ പ്രണയത്തിലാവുക ആയിരുന്നു. അങ്ങനെയാണ് വീട്ടുകാരോട് കാര്യം അവതരിപ്പിക്കുന്നത്. വീട്ടുകാർക്കും വലിയ സന്തോഷമായി , എന്നാൽ ചില അകന്ന ബന്ധുക്കളിൽ നിന്നൊക്കെ ചില എതിർപ്പുകൾ ഉണ്ടായിരുന്നു എന്നും ശിഹാബ് പറയുന്നു. എന്നിരുന്നാലും തനിക്ക് അവരോട് ഒരു പരിഭവവും ഇല്ല എന്നും ശിഹാബ് കൂട്ടിച്ചേർത്തു.

തങ്ങൾ തമ്മിൽ ഒരുപാട് നാളത്തെ പ്രണയം ഒന്നും ഇല്ലായിരുന്നു എന്ന് ശിഹാബ് പറയുന്നു. അങ്ങനെ പ്രണയിച്ചു നടന്നിട്ടുമില്ല. പരസ്പരം അടുത്തറിഞ്ഞു ഇഷ്ട്ടപ്പെട്ടു വിവാഹം കഴിക്കുകയായിരുന്നു. 2018ൽ ആയിരുന്നു ഷിഹാബ് ഷഹാനയെ തന്റെ ജീവിതസഖി ആക്കിയത്. രണ്ടു വയസായ ഒരു മകളുണ്ട് ആമിന. സോഷ്യൽ മീഡിയയിൽ സജീവമായ ഷിഹാബിന്‌ സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് ഷിഹാബും ഷഹാനയും തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞത്. വീഡിയോ കാണാം

x