സോഷ്യൽ മീഡിയയിൽ വൈറലായി മീനാക്ഷിയും ഉണ്ണിയുമായുള്ള ചിത്രങ്ങൾ ! ആരാണ് ഉണ്ണി?

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഒരാഴ്ചയോളം ആഘോഷങ്ങളുടെ ഒരു മേളം തന്നെയായിരുന്നു. മലയാളികളുടെ പ്രിയ സംവിധായകനും നടനും ഗായകനും ഒക്കെയായ നാദിർഷായുടെ മകളുടെ വിവാഹ ആഘോഷങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത്. ഒരാഴ്ചയോളം നീണ്ട വിവാഹ ആഘോഷ പരിപാടികൾ ഒക്കെയും വളരെ ആഡംബരമായി തന്നെയായിരുന്നു നടത്തിയത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത ചടങ്ങു താരസമ്പന്നം ആയിരുന്നു. എന്നാൽ താരങ്ങളേക്കാളും മിന്നി തിളങ്ങിയത് മറ്റൊരാൾ ആയിരുന്നു. അത് മറ്റാരുമല്ല മീനാക്ഷി ആയിരുന്നു.

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന്റെ മകൾ മീനാക്ഷി ആയിരുന്നു ഈ വിവാഹ ആഘോഷങ്ങളിൽ ഉടനീളം മിന്നി തിളങ്ങിയത്. മീനാക്ഷിയുടെ ഓരോ ദിവസത്തേയും ഡ്രെസ്സും മേക്കപ്പും ആഭരണങ്ങളും എല്ലാം സോഷ്യൽ ലോകംചർച്ച ചെയ്തു. ഇത് ആദ്യമായാണ് ദിലീപ് മീനാക്ഷിയെ ഒരു പൊതു ചടങ്ങിൽ കൊണ്ട് വരുന്നത്. അതു കൊണ്ട് തന്നെ വലിയ വാർത്താ പ്രാധാന്യം ലഭിച്ച സംഭവം കൂടിയായിരുന്നു ഇത്. അതുകൂടാതെ മീനാക്ഷിയുടെ വക ഒരു തകർപ്പൻ ഡാൻസും ഈ വിവാഹ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.

വിവാഹത്തിൽ വധു ആയിഷയെക്കാൾ തിളങ്ങിയ മീനാക്ഷിയെ അണിയിച്ചൊരുക്കിയത് ആരാണ് എന്ന ചോദ്യവും അതോടെ ഉയർന്നിരുന്നു. ആ രഹസ്യവും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പ്രശസ്ത സിനിമാ മേക്ക് അപ്പ് ആർട്ടിസ്റ്റ് ആയ ഉണ്ണി ആണ് മീനാക്ഷിയെ ഒരു രാജകുമാരിയെ പോലെ അണിയിച്ചൊരുക്കിയത്. ഉണ്ണി തന്നെയാണ് മീനാക്ഷിയുമൊത്തുള്ള ചിത്രങ്ങൾ പങ്കു വെച്ച് രംഗത്ത് വന്നിരിക്കുന്നത്. ഈ കൊച്ചു പെൺകുട്ടി സുന്ദരിയായ രാജകുമാരി ആയി മാറിയ രീതി എന്നെ ആകർഷിക്കുന്നു എന്ന് പറഞ്ഞായിരുന്നു ഉണ്ണി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

തന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിന് മീനാക്ഷിയെ അണിയിച്ചു ഒരുക്കാൻ ഉള്ള ചുമതല തനിക്ക് ആയിരുന്നു എന്നും, അതിനു ശേഷം മനോഹരിയായ ഒരു പെൺകുട്ടി ആയി അവൾ മാറിയതിനെ കുറിച്ച് പറയാൻ തനിക്കു വാക്കുകൾ ഇല്ലെന്നും ഉണ്ണി പറയുന്നു. കാവ്യയെയും ദിലീപിനെയും അണിയിച്ചൊരുക്കിയതും ഉണ്ണി ആയിരുന്നു. സിനിമാ ഫീൽഡിൽ ഒരുപാട് നാളായി ഉണ്ടെങ്കിലും കാവ്യാ മാധവന്റെ കല്യാണത്തോടെയാണ് ഉണ്ണിയെ എല്ലാവരും തിരിച്ചറിയാൻ തുടങ്ങിയത്.

ദിലീപും നാദിർഷായും പോലെ തന്നെയാണ് മീനാക്ഷിയും ആയിഷയും തമ്മിലുള്ള സുഹൃത് ബന്ധം. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണ്. ഇരു കുടുംബങ്ങളും തമ്മിൽ അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്നവരാണ്. അതുകൊണ്ട് തന്നെ വിവാഹത്തിന് മുന്നോടി ആയുള്ള ആഘോഷങ്ങളിൽ എല്ലാ ദിവസവും ദിലീപും കാവ്യയും മീനാക്ഷിയും പങ്കെടുത്തിരുന്നു. സാരിയിലും സൽവാറിലും ലഹങ്കയിലുമൊക്കെ മീനാക്ഷി മിന്നി തിളങ്ങി എന്ന് തന്നെ പറയാം. അത്രയ്ക്ക് സുന്ദരി ആയിട്ടാണ് വിവാഹത്തിന്റെ എല്ലാ ദിവസവും മീനാക്ഷി കാണപ്പെട്ടത്.

x