ആശുപത്രി കിടക്കയിൽ കിടന്ന് കൊണ്ട് മലയാളികളോട് നടൻ സുരേഷ് ഗോപി പറഞ്ഞത്

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി , പോലീസ് വേഷങ്ങളിലും കിടിലൻ മാസ്സ് ഡയലോഗുകളിലൂടെയും മലയാളി ആരധകരെ ഇത്രയും ആവേശം കൊള്ളിച്ച മറ്റൊരു നടനുണ്ടാവില്ല എന്നതാണ് സത്യം.മികച്ച അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും ആക്ഷൻ രംഗങ്ങളിലൂടെയും ഒക്കെ മലയാളി പ്രേഷകരുടെ ഇഷ്ട നടനായി ഇന്നും തിളങ്ങുകയാണ് താരം.നടൻ എന്ന നിലയിൽ മാത്രമല്ല നല്ലൊരു മനസിന് ഉടമയാണ് താരം , കാരുണ്യ പ്രവർത്തനങ്ങളിൽ താരം അന്നും ഇന്നും മുൻപന്തിയിലാണ്.സഹായം ചോദിച്ചെത്തുന്നവരെ തന്നാൽ കഴിയും വിധം താരം സഹായിക്കാറുണ്ട്.എം പി , നടൻ , എന്നതിലുപരി പച്ചയായ ഒരു നന്മകൾ മാത്രമുള്ള ഒരു മനുഷ്യനാണ് സുരേഷ് ഗോപി എന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നത്.

കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്ക് മുംബ് എറണാകുളത്തുള്ള സ്വകാരിയ ആശുപത്രിയിൽ താരത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു ജോഷി സംവീധാനം ചെയുന്ന പുതിയ ചിത്രമായ പാപ്പാന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ശ്വാസ തടസം നേരിട്ടതിനെ തുടർന്നായിരുന്നു താരത്തെ പ്രവേശിപ്പിച്ചത് നടൻ സുരേഷ് ഗോപിക്ക് നിമോണിയ ആയിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു പത്ത് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നൽകിയിരിക്കുന്നത് കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രമൂക വാർത്താ ചാനൽ സുരേഷ് ഗോപിയെ വിളിക്കുകയും ആശുപത്രിയിൽ നിന്നുള്ള സുരേഷ് ഗോപിയുടെ സംഭാഷണവും ആണ് വൈറലായി മാറിരിക്കുന്നത് താൻ ഹോസ്‌പിറ്റലൈസ്‌ഡ്‌ ആണെന്ന് പറഞ്ഞു തുടങ്ങിയ താരം തൻറെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന കാര്യങ്ങളുമാണ് സംസാരിച്ചത് അതിൽ ഇന്നലെ പറഞ്ഞതിൽ എടുത്ത് പറഞ്ഞ കാര്യം ഇതായിരുന്നു “എം പി എന്ന നിലയിൽ തനിക്ക് ലഭിക്കുന്ന ശമ്പളം മുഴുവൻ പവപ്പെട്ടവർക്ക് വേണ്ടിയാണു താൻ വിനയോഗിച്ചത്.സർക്കാരിന്റെ ശമ്പളം കൊണ്ടല്ല താൻ ജീവിക്കുന്നത് ചാനെൽ പരിപാടികളിൽ നിന്ന് ലഭിച്ച പണം പാവപെട്ടവർക്കാണ് താൻ നൽകാറുള്ളത് ” .ഇതൊക്കെ തെളിവ് സഹിതം വ്യക്തമാക്കി തരാൻ തനിക്ക് സാധിക്കുമെന്നും എന്നും നടൻ സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

കാരുണ്യ പ്രവർത്തനങ്ങളിൽ താരം എന്നും മുൻപന്തിയിൽ തന്നെയാണ് , സുരേഷ് ഗോപി ചെയ്ത നന്മകൾ പലരും അറിയുന്നില്ല എന്നതാണ് സത്യം , ഒരു പബ്ലിസിറ്റി ആഗ്രഹിച്ച് അദ്ദേഹം ഒന്നും ചെയ്യാറില്ല എന്നതാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നിങ്ങൾക്കും ആകാം കോടിശ്വരൻ എന്ന റിയാലിറ്റി ഷോയിലൂടെ അവതാരകനായി സുരേഷ് ഗോപി എത്തിയിരുന്നു.മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഒട്ടേറെ സഹായങ്ങൾ സുരേഷ് ഗോപി നൽകിയിരുന്നു..ഓരോ സീസണിലും നിരവധി ആളുകളിലേക്കാണ് സുരേഷ് ഗോപി എന്ന നന്മ മനസിന്റെ സഹായങ്ങൾ എത്തിയത്.ഇതിന് മുൻപ് ആലപ്പി അഷറഫും സുരേഷ് ഗോപിയുടെ നന്മ മനസിനെക്കുറിച് വെളിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു.

മാവേലിക്കരയിലേക്കുള്ള യാത്രയിൽ യാദൃശ്ചികമായി കാൽ നഷ്ടപെട്ടയാളെ താരം കാണാനിടയായതും , അദ്ദേഹത്തിന് വേണ്ടി അന്ന് കൃത്രിമ കാൽ വാങ്ങി നൽകിയതും ,മണ്ണിന്റെ മക്കൾ ആദിവാസികൾക്ക് ആദ്യം സഹായവുമായി എത്തിയതും , നിരവധി അനാഥ കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയതും, വൻ സാമ്പത്തിക ബുദ്ധിമുട്ടിൽ ആയിരുന്ന പ്രിയ രതീഷിന്റെ കുടുംബത്തെ സഹായിച്ചതും , കുട്ടികളുടെ പഠനവും വിവാഹവും ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് നടത്തികൊടുത്തത് അടക്കം നിരവധി ഉദാഹരണങ്ങളാണ് ആലപ്പി അഷറഫ് മുൻപ് ഫേസ്ബുക്കിൽ കുറിച്ചത്.ഇതൊക്കെ അദ്ദേഹത്തിന്റെ നന്മ മനസിന്റെ ഒരു ശതമാനം മാത്രമാണ്.സിനിമയിലും രാഷ്ട്രീയത്തിലും ജീവിതത്തിലും എല്ലാം ഒരേ പോലെ തിളങ്ങുകയാണ് സുരേഷ് ഗോപി.കാവൽ ഒറ്റ കൊമ്പൻ , പാപ്പൻ അടക്കം നിരവധി ചിത്രങ്ങളുമായി താരം തിരക്കിലാണ്.

x