
കാസവു സാരിയിൽ നിറചിരിയുമായി മീനാക്ഷിയുടെ വിഷു ആഘോഷം അമ്മയെപ്പോലെ സുന്ദരി ആയിട്ടുണ്ടെന്ന് ആരാധകർ
ഒരൊറ്റ ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ല ഒരു ഗസ്റ്റ് റോൾ പോലും ചെയ്തിട്ടില്ല എന്നിട്ടും മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള യുവനടി ആരെന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേ കാണൂ അത് മീനാക്ഷി എന്നായിരിക്കും. ഒരുപക്ഷെ അഭിനയിക്കാതെ എങ്ങനെ മീനാക്ഷിയെ നടി എന്ന് വിളിക്കും എന്ന് സംശയിക്കുന്നുണ്ടാകും എന്നാൽ മലയാളി പ്രേക്ഷകരുടെ മനസ്സിൽ മീനാക്ഷിയെ ആദ്യമായി കണ്ടപ്പോഴേ ഒരു നടിയായി കണക്കാക്കി കഴിഞ്ഞു. സ്വന്തം പേരിൽ ഫാൻസ് അസോസിയേഷൻ വരെയുണ്ട് മീനാക്ഷിക്ക്.

മലയാളികൾ വളരെയധികം ആഘോഷമാക്കിയ വിവാഹം ആയിരുന്നു ദിലീപ് മഞ്ജു വാര്യർ വിവാഹം. മലയാളികളുടെ ഇഷ്ട്ട താരങ്ങൾ ജീവിതത്തിലും ഒന്നിച്ചപ്പോൾ മലയാളി പ്രേക്ഷകർ അത് മതിമറന്ന് ആഘോഷിച്ചു. മഞ്ജു വാര്യർ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയപ്പോൾ മലയാളികൾ അവളെ താലോലിച്ചു. ഈ താരകുടുംബത്തോടുള്ള മലയാളികളുടെ ഇഷ്ടത്തിൽ ഒരുപക്ഷെ ഈശ്വരന് പോലും അസൂയ തോന്നിയിട്ടുണ്ടാകും. ദിലീപും മഞ്ജുവും തമ്മിൽ പിരിയാൻ പോകുന്നു എന്ന വാർത്ത ഞെട്ടലോടെയും വളരെയധികം വിഷമത്തോടെയും ആണ് മലയാളികൾ കേട്ടത്.

വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞെങ്കിലും ആരാധകർക്ക് ഇവരോടുള്ള ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. മലയാളികളുടെ മനസ്സിൽ ദിലീപ് ഇപ്പഴും ജനപ്രിയ നായകനും മഞ്ജു ജനപ്രിയ നടിയുമാണ്. അവരുടെ ജീവിതം അവരുടെ വഴിക്ക് വിടാനാണ് മലയാളി പ്രേക്ഷകർക്കിഷ്ടം. ദിലീപിനോടും മഞ്ജുവിനോടും ഉള്ള അതെ ഇഷ്ട്ടം തന്നെയാണ് അവരുടെ ഏക മകൾ മീനാക്ഷിയോടും മലയാളികൾക്കുള്ളത്. മീനാക്ഷി പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും മലയാളി പ്രേക്ഷകർ ആഘോഷത്തോടെ ആണ് സ്വീകരിക്കാറ്.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങൾ ഒക്കെ തന്നെ മീനാക്ഷി ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ആഴ്ച പങ്കു വെച്ച മീനാക്ഷിയുടെ ജന്മദിന ആഘോഷ ചിത്രങ്ങൾ സോഷ്യൽ ലോകത്തു വൈറൽ ആയി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ വിഷു ആഘോഷ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുകയാണ് മീനാക്ഷി. കസവു സാരിയിൽ നിറചിരിയോടെ അതീവ സുന്ദരിയായാണ് ചിത്രത്തിൽ മീനാക്ഷിയെ കാണാനാകുന്നത്. മീനാക്ഷി മഞ്ജു വാര്യരെ പോലെ തന്നെ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

മീനാക്ഷിയുടെ സിനിമയിലേക്കുള്ള വരവാണോ ഇതെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അടുത്തകാലത്തായാണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ ഇത്രയും സജീവമാകുന്നത്. ഇത്രയും നാൾ മീനാക്ഷിയെ മാധ്യമങ്ങളിൽ നിന്നും അകറ്റി നിർത്തിയിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം നടന്ന നാദിർഷായുടെ മകളുടെ വിവാഹത്തിനാണ് മകളെ ദിലീപ് കൊണ്ട് വരുന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ ലോകത്തു വൈറൽ ആയി മാറിയിരുന്നു. അതോടെയാണ് മീനാക്ഷിയുടെ സിനിമാ പ്രവേശം ചർച്ച ആകുന്നത്. മീനാക്ഷിയുടെ ആദ്യ ചിത്രം ആരുടെ കൂടെ ആയിരിക്കും എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ ഇപ്പോൾ.