മകളുടെ ഓർമയിൽ നീറി ഗായിക ചിത്ര പതിനഞ്ച് വർഷം കഴിഞ്ഞ് ജനിച്ച മകൾ കണ്ണ് നിറയ്ക്കുന്ന ചിത്രയുടെ വാക്കുകൾ

കെ എസ് ചിത്ര മലയാളികൾക്ക് എന്നും അഭിമാനിക്കാൻ കഴിയുന്ന ഗായിക, മലയാളത്തിന് പുറമെ തമിഴ്, തെലുഗ് , ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ പാടിയിട്ടുള്ള ചിത്രയ്ക്ക്, ഓരോ നാട്ടിലും ആധര സൂചകമായി പല പേരുകളാണ് നല്കിയിട്ടുള്ളത്. മലയാളികൾ കേരളത്തിന്റെ സ്വന്തം വാനമ്പാടി എന്ന് വിശേഷിക്കുമ്പോൾ തമിഴ് നാട്ടിൽ ചിത്ര അറിയപ്പെടുന്നത് ചിന്ന കുയിൽ എന്നാണ്, കർണ്ണാടകയിൽ കന്നഡ കോഗിലേ എന്ന് വിളിക്കുമ്പോൾ, ആന്ധ്രാപ്രദേശിലും തെലങ്കാനയിൽ കെ എസ് ചിത്രയെ സംഗീത സരസ്വതി എന്നാണ് അറിയപ്പെടുന്നത് എന്നാൽ ഹിന്ദി കാരുടെ ഇടയിൽ പിയ ബസന്തിയാണ് ചിത്ര

ചിത്രയുടെ സ്വരം കേൾക്കാത്ത ഇന്ത്യക്കാർ ഇല്ലെന്ന് തന്നെ പറയാം.നാൽപത് വർഷത്തോളം വിവിദ ഭാഷകളിലെ സിനിമകൾക്ക് വേണ്ടി പാടിയിട്ടുള്ള ചിത്ര ഇതുവരെയ്ക്കും ഇരുപത്തയ്യായിരത്തിൽ പരം ഗാനങ്ങളാണ് സിനിമയ്ക്ക് വേണ്ടി ആലപിച്ചത് അത് കൂടാതെ പതിനായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്.2021 രാജ്യം പത്മഭൂഷൺ പുരസ്‌കാരം നൽകുകയുണ്ടായി അത് കൂടാതെ ആറു തവണയാണ് മികച്ച ഗായികക്കുള്ള കേരള ദേശീയ അവാർഡ് ചിത്രയ്ക്ക് ലഭിച്ചിട്ടുള്ളത്.

ചിത്രയുടെ വിവാഹം നടക്കുന്നത് 1987ലാണ് എൻജിനിയറായ വിജയശങ്കറാണ് ചിത്രയുടെ കഴുത്തിൽ താലി ചാർത്തിയത് നീണ്ട പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നന്ദന എന്ന മകൾ ജനിക്കുകയായിരുന്നു. എന്നാൽ 2011 ദുബായിൽ വെച്ച് നീന്തൽ കുളത്തിൽ ഉണ്ടായ അപകടത്തിൽ വിട്ടുപിരിയുകയായിരുന്നു, കഴിഞ്ഞ ദിവസം മകളുടെ ഓർമ ദിനത്തിൽ ചിത്ര പങ്ക് വെച്ച കുറിപ്പ് എല്ലാവരെയും കണ്ണീരിലാകുന്നതായിരുന്നു, മകളുടെ ഒരു ചിത്രം പങ്ക് വെച്ച് കൊണ്ട് കെ എസ് ചിത്ര കുറിച്ചത് ഇങ്ങനെ

“‘നിന്‍റെ ജീവൻ ആയിരുന്നു ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വല്യ അനുഗ്രഹം. നിന്‍റെ ഓർമകൾ നിധികളാണ് . നിന്നെ എത്രമാത്രം സ്നേഹിക്കുന്നു ​എന്നത് വാക്കുകൾക്കപ്പുറത്താണ് ​. നിന്റെ ഓർമകൾ ഞങ്ങളുടെ ഹൃദയത്തിൽ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനിൽക്കുകയും ചെയ്യും. ഒരു വേള എങ്കിലും, ഒരു നോക്ക് എങ്കിലും നിന്നെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നീ ഞങ്ങൾക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ഞങ്ങൾക്കു നിന്നോടു പറയണം. പ്രിയപ്പെട്ടവളേ, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു ” ഇതായിരുന്നു ചിത്രയുടെ കുറിപ്പ് വിജയ് യേശുദാസ് അടക്കം നിരവതി താരങ്ങളാണ് ചിത്രയെ ആശ്വസിപ്പിച്ച് വരുന്നത്

x