കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച നടി ഷഫ്നയ്ക്ക് സാന്ത്വനം സീരിയലിലെ നടൻ സജിൻ നൽകിയ പിറന്നാൾ സർപ്രൈസ് കണ്ടോ

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ സീരിയൽ ആണ് സാന്ത്വനം, നടി ചിപ്പി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ സീരിയൽ യുവാക്കളുടെ ഇടയിലും വളരെ സ്വാധിനം ചെലുത്താൻ സാധിച്ചു എന്നതാണ് വാസ്‌തവം, ചിപ്പിയെ കൂടാതെ എല്ലാ കഥാപാത്രങ്ങള്ക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്, എന്നാൽ യുവാക്കളുടെയും യുവതികളുടെയും ഇടയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ച് പറ്റിയ കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും, ശിവനായി വരുന്നത് സജിനും അഞ്ജലിയായി എത്തുന്നത് നടി ഗോപികയുമാണ്

2013ൽ റിലീസ് ആയ പ്ലസ്ടു എന്ന ചിത്രത്തിൽ കൂടിയാണ് സജിൻ അഭിനയ രംഗത്ത് കടന്ന് വരുന്നത്, പിന്നിട് താരം അഭിനയ ലോകത്ത് നിന്ന് നീണ്ട ഇടവേള എടുത്തു എന്ന് തന്നെ പറയുന്നതായിരിക്കും ശരി, പത്തു വർഷത്തിന്‌ ശേഷം തിരികെ അഭിനയലോകത്ത് എത്തിയ താരത്തിന് സ്വപ്നതുല്യമായ തിരിച്ച് വരവാണ് ലഭിച്ചത് എന്ന് തന്നെ പറയാം, സാന്ത്വനം സീരിയലിൽ കൂടി താരം വളരെ പ്രശസ്ഥനായി എന്ന് തന്നെ പറയാം, പ്ലസ്ടു എന്ന ചിത്രത്തിലെ നായികയായിരുന്നു ഷഫ്‌ന, ആ ചിത്രത്തിൽ ഇരുവരും അടുത്ത സുഹൃത്തുക്കൾ ആവുകയും പിന്നിട് ഇരുവരും പ്രണയത്തിൽ ആവുകയും 2013ൽ തന്നെ സജിൻ നടി ഷഫ്നയെ വിവാഹം കഴിക്കുകയുമായിരുന്നു

ഷഫ്‌ന ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ്, 1998ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ കൂടിയാണ് അരങ്ങേറ്റം കുറിച്ചത്, പിന്നിട് മൂന്നോളം ചിത്രങ്ങളിൽ ഷഫ്‌ന ബാലതാരമായി അഭിനയിച്ചത് അതിന് ശേഷം നീണ്ട ഇടവേള എടുത്ത താരം 2007ൽ വൻ തിരിച്ച് വരവാണ് നടത്തിയത്, മലയാളത്തിൽ പണം വാരിയ മമൂട്ടി ചിത്രമായ കഥപറയുമ്പോൾ എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ മൂത്ത മകളായിട്ടാണ് താരം മലയാള സിനിമയിൽ തിരികെ എത്തിയത്, ആ ചിത്രം മൂന്ന് ഭാഷകളിൽ മൊഴി മാറ്റിയപ്പോളും ഷഫ്‌ന താനെയായിരുന്നു അന്യ ഭാഷകളിലും ആ കഥാപാത്രത്തെ അവതരിപ്പിച്ചത്

ഷഫ്‌ന നായികയായി എത്തിയ രണ്ടാമത്തെ ചിത്രമായിരുന്നു പ്ലസ് ടു, ആ ചിത്രത്തിലെ സഹ നടൻ ആയിരുന്നു സജിൻ, 2017ന് ശേഷം മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും നിരവതി സീരിയലുകളിൽ താരം സജീവമാണ്, ഇന്ന് നടി ഷഫ്‌നയുടെ മുപ്പതാം പിറന്നാൾ ആണ്, ഭർത്താവും നടനുമായ സജിൻ ഷഫ്‌നയ്ക്ക് നൽകിയ പിറന്നാൾ സർപ്രൈസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, പിറന്നാൾ കേക്ക് കണ്ടിച്ച ഷഫ്‌നയുടെ കവിളിൽ മുത്തം വെക്കുന്ന ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരിക്കുന്നത്, കൂടാതെ പിറന്നാൾ ആശംസകൾ ഷഫ്‌ന എന്നും സജിൻ കുറിച്ചിട്ടുണ്ട്, അതിന് ഐ ലവ് യു എന്ന മറുപടിയാണ് ഷഫ്‌ന നൽകിരിക്കുന്നത്, കൂടാതെ നിരവതി പേരാണ് നടി ഷഫ്‌നയ്ക്ക് ജന്മദിന ആശംസകൾ അറിയിച്ച് കൊണ്ട് വരുന്നത്

Articles You May Like

x