
ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച വീഡിയോ
കുട്ടികൾക്ക് എന്നും അവരുടെ ആദ്യ കൂട്ടുകാർ വളർത്തുമൃഗങ്ങൾ തന്നെയാണ് , അതിപ്പോ പൂച്ചയായാലും പട്ടിയായാലും അവർക്ക് അതൊക്കെ അവരുടെ കൂട്ടുകാരനാണ്..നായക്കുട്ടിയും പിഞ്ചോമനകളും കളിക്കുന്നതും , പിഞ്ചോമനയെ തൊട്ടിൽ ആടിക്കുന്ന നായക്കുട്ടിയുടെയും ഒക്കെ നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്..കാരണം കുഞ്ഞുങ്ങളുടെ ഇഷ്ടപെട്ട കൂട്ടുകാരാണ് ഇവരെല്ലാം.ചിലപ്പോഴൊക്കെ ഇവർ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത് കണ്ടാൽ കുഞ്ഞുങ്ങളുടെ ഭാഷ വളർത്തുമൃഗങ്ങൾക്കും വളർത്തുമൃഗങ്ങളുടെ ഭാഷ കുഞ്ഞുങ്ങൾക്കും മനസിലാകും എന്ന് വരെ തോന്നി പോകും.നിഷ്കളങ്കമായ സ്നേഹമാണ് ഇരുവരുടെയും
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്..പൂച്ചക്കുട്ടിയും പൊന്നുമോളും ഒളിച്ചുകളിക്കുന്ന വിഡിയോയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്..കണ്ടിരുന്നുപോകും ഇവരുടെ കളിയും ചിരിയും കാണുമ്പോൾ .ഒറ്റ ദിവസം കൊണ്ട് തന്നെ 10 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്..വീഡിയോ കാണാം.
നമ്മുടെ വീടിനോടും കുടുംബത്തോടുമൊപ്പം ചുറ്റിപറ്റി ജീവിക്കുന്ന വൃത്തിയും വെടിപ്പുമുള്ള ജീവിയാണ് പൂച്ചകൾ.ഒരു നേരത്തെ ഭക്ഷണം കൊടുത്ത് സ്നേഹിച്ചാൽ നമ്മുടെ സങ്കടപെട്ട നേരത്തൊക്കെ മനസിന് സന്തോഷവും കുളിർമയും നൽകി നമ്മുടെ മുന്നിൽ തന്നെയുണ്ടാകും.കണ്ണിനും മനസിനും ഒരേപോലെ സന്തോഷം നൽകുന്ന വീഡിയോ എന്നാണ് നിരവധി ആളുകൾ അഭിപ്രായങ്ങളുമായി രംഗത്ത് വരുന്നത്.
വീഡിയോ കണ്ട് പഴയകാലത്തെ ഓർമകളിലേക്ക് പോയവർ ഒരുപാടുണ്ട് എന്ന് വ്യക്തമാണ് , കാരണം വിഡിയോയ്ക്ക് താഴെ വരുന്ന കമെന്റുകൾ സ്രെധിച്ചാൽ തന്നെ നമുക്ക് അത് മനസിലാകും .ഒരു ഉത്തരവാദിത്തവും ടെൻഷനുമില്ലാതെ ഓടി ചാടി കളിച്ചുനടക്കുന്ന പ്രായത്തിലെ ഈ തമാശകളൊക്കെ ഇപ്പോൾ കാണുമ്പോൾ നമ്മുടെ മനസിനെ വല്ലാതെ സ്പര്ശിച്ചിട്ടുണ്ടാകും..അതിനു കാരണം ഒരു നാൾ നമ്മളും ഇതുപോലെ നടന്നിരുന്നു എന്നാലോചിക്കുബോൾ കഴിഞ്ഞുപോയ നാളുകളുടെ നഷ്ടം നമുക്ക് തിരിച്ചറിയാം.എന്തായാലും പൊന്നൂസിന്റെയും പൂച്ച കുഞ്ഞിന്റെയും ഒളിച്ചുകളി വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.