
വീണ്ടും ഗ്ലാമറിൽ നിറഞ്ഞുള്ള കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ തരംഗമാണ്.പുതിയ പുതിയ വെറൈറ്റി ഫോട്ടോഷൂട്ടുകളുമായി ചിലർ രംഗത്ത് എത്തുമ്പോൾ മറ്റുചിലരാവട്ടെ ഗ്ലാമർ ഫോട്ടോഷൂട്ടുകളിലൂടെയാണ് രംഗത്ത് എത്തുന്നത്.അതുകൊണ്ട് തന്നെ വിമർശകരും കപട സദാചാര വാദികളും ഇത്തരക്കാരുടെ പുറകെ കൂടിയിട്ടുണ്ട്..എന്തിനും ഏതിനുമിപ്പോൾ ഫോട്ടോഷൂട്ടുകൾ ഇല്ലാതെ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.വിവാഹ നിചയം മുതൽ വിവാഹം കഴിഞ്ഞുള്ളതും , മറ്റേണിറ്റി ഫോട്ടോഷൂട്ട് അടക്കം കുഞ് ജനിക്കുന്നത് വരെ ഓരോ ആഘോഷങ്ങളും ഇപ്പോൾ ഫോട്ടോഷൂട്ടിലൂടെയാണ് ഏവരും ആഘോഷിക്കുന്നത്.

ഇപ്പോഴിതാ പുതിയൊരു ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ഗ്ലാമറിൽ നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.എന്നാൽ ചിത്രങ്ങൾ വൈറലായതോടെ നിരവധി വിമര്ശനങ്ങളും അതിലുപരി ഫോട്ടോഷൂട്ട് നടത്തിയവർക്കും മോഡലായ യുവതിക്കും എതിരെ പരാതി നൽകിയതായും സൂചനയുണ്ട് .അമ്പലത്തിന്റെ സെറ്റിട്ട് നടത്തിയ ഗ്ലാമർ ഫോട്ടോഷൂട്ടാണ് ഏവരെയും ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്.

മോട്ടീവ് പിക്സ് എന്ന മീഡിയ ഹൗസ് ആയിരുന്നു ഫോട്ടോഷൂട്ട് നടത്തിയത്.ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവെക്കുകയും ചെയ്തിരുന്നു .ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുള്ളിൽ ഏവരും ഒരുപോലെ ചിത്രങ്ങളെ ഏറ്റെടുക്കയും പെട്ടന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയുമായിരുന്നു .എന്നാൽ ചിത്രത്തിന്പിന്തുണ ലഭിച്ചത് പോലെ തന്നെ നിരവധി വിമര്ശനങ്ങളും ലഭിച്ചു.സദാചാരവാദികൾ ആവട്ടെ കമന്റ് ബോക്സിലൂടെയായിരുന്നു പെൺകുട്ടിയെ മര്യദ പഠിപ്പിക്കാനും സംസ്കാരം പഠിപ്പിക്കാനും രംഗത്ത് എത്തിയത് .എന്നാൽ മറ്റുചിലർ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് പറഞ്ഞ് ഇവർ നിയമ പരമായി നീങ്ങുകയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യുകയായിരുന്നു.

സ്റ്റുഡിയോ മാനേജ്‌മന്റ് കമ്പനി , ഫോട്ടോഗ്രാഫർ , മോഡലായി നിന്ന പെൺകുട്ടി ഇവർക്കെതിരെ പരാതികൾ ലഭിക്കുകയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും ഒഴിവാക്കുകയുമായിരുന്നു.ഇതോടെ വിമർശകരുടെ ഭാഗം ജയിച്ചു എന്ന തരത്തിലാണ് ചിലരുടെ അഭിപ്രായങ്ങൾ.ഇക്കഴിഞ്ഞ കുറച്ചുനാളുകൾക്കിടയിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് .അതിൽ വിവാഹത്തിന് മുൻപുള്ള വിവാഹ തീം ഉൾക്കൊണ്ടുള്ള ഗ്ലാമർ ഫോട്ടോഷൂട്ട് ആണ് ഏറെ ശ്രെധ നേടിയതും അതുപോലെ തന്നെ വിമര്ശനങ്ങൾ നേരിട്ടതും .

ഫോട്ടോഷൂട്ട് പങ്കുവെച്ചതിന് ശേഷം ചിത്രങ്ങൾക്കടിയിൽ നിരവധി കമെന്റുകൾ ആണ് പ്രത്യക്ഷപ്പെടുന്നത് .ചിലരൊക്കെ ഫോട്ടോഷൂട്ടിനെയും ഗ്ലാമർ ചിത്രങ്ങളെയും അനുകൂലിച്ചു രംഗത്ത് വരുമ്പോൾ മറ്റുചിലരാവട്ടെ എതിർപ്പുമായി രംഗത്ത് വരുന്നുണ്ട് .ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ ആരധകർ ഏറ്റെടുത്തെങ്കിലും ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ അധികം ആയുസുണ്ടായിരുന്നില്ല.കിടിലൻ ചിത്രങ്ങൾ എന്നൊക്കെ അഭിപ്രായങ്ങളുമായി നിരവധി ആളുകൾ ചിത്രങ്ങളെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു.ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള എല്ലാ അവകാശങ്ങളും എല്ലാവര്ക്കും ഉണ്ടെന്നും വസ്ത്രദാരണം ഓരോരുത്തരുടെയും വെക്തി സ്വാതന്ത്രമാണെന്നായിരുന്നു ചിത്രത്തെ അനുകൂലിച്ചവർ പറഞ്ഞത് .എന്നാൽ ഇതൊന്നും കേരളത്തിലെ പെൺകുട്ടികളുടെ സംസ്കാരത്തിന് ചേർന്നതല്ല എന്നും ഇതൊക്കെ കോലം കേട്ടാണ് എന്നായിരുന്നു വിമർശകരുടെ മറുപടി .എന്തായാലും ഫോട്ടോഷൂട്ടുകളുടെ കാലമായതിനാൽ ഇനിയും വെറൈറ്റി ഐറ്റം ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് സോഷ്യൽ ലോകം.