വൈറൽ ആകാൻ പുല്ല് കൊണ്ട് നെഞ്ച് മറച്ച് ഫോട്ടോഷൂട്ട് – പണികിട്ടി യുവനടി

സോഷ്യൽ മീഡിയയിൽ കുറച്ചു നാളുകളായി ഫോട്ടോഷൂട്ടുകളുടെ കാലമാണ്. എന്ത് വിശേഷം ആയാലും ഇപ്പോൾ ഫോട്ടോഷൂട്ട് നിര്ബന്ധമായി മാറുന്ന കാഴ്ച ആണ് കണ്ട് വരുന്നത്.. വിവാഹം , വിവാഹ നിച്ഛയം, സേവ് ദി ഡേറ്റ് , പ്രീ വെഡിങ് , പോസ്റ്റ് വെഡിങ്, മെറ്റേണിറ്റി അങ്ങനെ പോകുന്നു ഫോട്ടോഷൂട്ടുകൾ. ഇവയിൽ പലതും സോഷ്യൽ ലോകത്തു വൈറൽ ആയി മാറാറുമുണ്ട് . പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായ തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ ആണ് ഇങ്ങനെ വൈറൽ ആയി മാറാറുള്ളത്.

ഫോട്ടോ ഷൂട്ടുകളിൽ മുൻപന്തിയിൽ നിൽക്കാറുള്ളത് എന്നും സിനിമാ താരങ്ങൾ തന്നെയാണ്. ഫോട്ടോഷൂട്ടുകൾ വൈറൽ ആകുന്നത് വഴി ശ്രദ്ധിക്കപ്പെടാനും ഇത് കൂടുതൽ അവസരങ്ങൾ ലഭിക്കാനും അവരെ സഹായിക്കാറുണ്ട്‌. അതുകൊണ്ട് തന്നെ സിനിമയിലേക്ക് എത്തുന്ന യുവ നടിമാരും സിനിമയിൽ അവസരം കാത്തിരിക്കുന്നവരും ഫോട്ടോ ഷൂട്ടുകൾ ചെയ്യാറുണ്ട്. കൂടുതൽ ശ്രദ്ധിക്കപ്പെടാൻ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് പലരും പരിഗണിക്കുക. അത്തരത്തിൽ ഉള്ള ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.

 

തമിഴ് സിനിമാ താരം ശാലു ഷാമുവിന്റെ വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. പ്രണയ ദിനത്തിൽ ചുവന്ന നിറത്തിലുള്ള ലോങ്ങ് സ്കർട്ട് ധരിച്ചു തന്റെ നെഞ്ച് പുല്ലുകൾ കൊണ്ട് മറച്ചുള്ള ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. അതീവ ഗ്ലാമർ ആയി എത്തിയ താരത്തിന്റെ ചിത്രങ്ങൾ വളരെ മനോഹരമായ രീതിയിലാണ് പകർത്തിയിരിക്കുന്നത്. തന്റെ നെഞ്ച് കൈകളിൽ പിടിച്ചിരിക്കുന്ന പുല്ലുകൾ കൊണ്ട് മറച്ചു ബീച്ചിലൂടെ നടക്കുന്നതും ഇരിക്കുന്നതും കിടക്കുന്നതും ഒക്കെയാണ് ചിത്രങ്ങൾ.

താരത്തിന്റെ ഈ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായം ആണ് ആരാധകരിൽ നിന്നും ലഭിക്കുന്നതെങ്കിലും വിമർശനങ്ങൾ ഒരുപാടു ഉയരുന്നുണ്ട്. താരത്തിന് അവസരങ്ങൾ കുറഞ്ഞതാണോ ഇത്തരം ഫോട്ടോ ഷൂട്ടുകൾ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് വിമർശകർ ചോദിക്കുന്നത്. ആദ്യമൊക്കെ സിനിമയിൽ സജീവമായിരുന്ന നടിക്ക് പിന്നീട് അവസരങ്ങൾ കുറഞ്ഞിരുന്നു. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ആദ്യം വിമുഖത കാട്ടിയതാണ് താരത്തിന് പണി കിട്ടിയത്. അതുകൊണ്ടാകാം ആദ്യമൊക്കെ മാന്യമായ വേഷങ്ങൾ മാത്രം ധരിച്ചിരുന്ന താരം ഇപ്പോൾ ഗ്ലാമർ വേഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്യാൻ തുടങ്ങിയത്.

എന്തായാലും വൈറൽ ആകാൻ നോക്കിയ നടിക്ക് പണി കിട്ടിയിരിക്കുകയാണ്‌ ഇപ്പോൾ. നല്ല കമന്റുകളെക്കാൾ കൂടുതൽ മോശം കമന്റുകൾ ആണ് ഇപ്പോൾ താരത്തിന് ലഭിക്കുന്നത്. എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ല. ആദ്യമായി മാന്യമായ വസ്ത്രങ്ങളിൽ പ്രത്യക്ഷപെട്ടിട്ടുള്ള നടിമാർ പിന്നീട് ഗ്ലാമർ വേഷങ്ങളിലോട്ടു കടക്കുമ്പോൾ സ്ഥിരം കേൾക്കാറുള്ള വിമർശനമാണ് ഇത്. അതുകൊണ്ടാകാം നടി വിമർശനങ്ങൾക്ക് മറുപടി നൽകാത്തതും. നടിക്ക് പിന്തുണയുമായും ഒരുപാട് പേര് എത്തുന്നുണ്ട്. പ്രമുഖ നടിമാർ ഗ്ലാമർ വേഷങ്ങൾ ചെയ്യുമ്പോൾ കയ്യടിക്കുന്നവർ ആണ് ശാലുവിനെ കുറ്റം പറയാൻ വരുന്നതെന്നാണ് അവരുടെ വാദം.

x