നിറവയറിൽ പേർളി മാണിയുടെ തകർപ്പൻ ഡാൻസ് പൊളിച്ചടുക്കി ശ്രീനിഷും – വീഡിയോ കാണാം

അവതാരികയായും നടിയായും ഗായികയായും ഒക്കെ മലയാളികളുടെ മനം കവർന്ന നടിയാണ് പേർളി മാണി. വ്യത്യസ്തമാർന്ന അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരം കൂടിയാണ് പേർളി മാണി. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേർളി മാണിയെ പ്രേക്ഷകർ ആദ്യമായി അടുത്തറിയുന്നത്. അതിന് ശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ മത്സരാർത്ഥിയായും താരം എത്തി. ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളായിരുന്നു പേർളി.

ബിഗ് ബോസ്സിൽ വെച്ച് തന്നെ മത്സരാർത്ഥിയും നടനുമായ ശ്രീനിഷ് അരവിന്തുമായി പേർളി പ്രണയത്തിൽ ആവുകയും വിവാഹം ചെയ്യുകയും ചെയ്തിരുന്നു. പ്രേക്ഷകർ ആഘോഷമാക്കിയ ഒരു വിവാഹം ആയിരുന്നു പേർളി മാണിയുടേത്. അതിനു ശേഷം പേർളി ഗർഭിണിയായപ്പോഴും അത് വലിയ വാർത്ത ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഗർഭിണിയായിരിക്കെ പേർളിയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ആഘോഷമാക്കി. മലയാളികൾ ഇത്രയും ആഘോഷമാക്കിയ ഒരു ഗർഭകാലം വേറെ ഉണ്ടായിട്ടില്ല എന്ന് വേണമെങ്കിൽ പറയാം.

ഇപ്പോൾ പേർളി മാണിയുടെ കുടുംബത്തിലെ പുതിയ വിശേഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. പേർളി മാണിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹ നിശ്ചയം ആയിരുന്നു കഴിഞ്ഞ ദിവസം. റേച്ചൽ മാണിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോയും ഒക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. കൊച്ചി കളമശേരിയിലെ ഇവൻറ് സെന്ററിൽ വലിയ ആഘോഷമായാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. റൂബൈൻ ബിജി തോമസ് ആണ് വരൻ.

പേർളി മാണിയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ താരമാണ് റേച്ചൽ മാണിയും. സോഷ്യൽ മീഡിയ ഇൻഫ്ലുവന്സർ എന്ന രീതിയിൽ തിളങ്ങി നിൽക്കുന്ന റേച്ചൽ ഫാഷൻ ഡിസൈനർ ആണ്. റേച്ചലിന് സ്വന്തമായി ഒരു ഡിസൈനർ ബ്രാൻഡും ഉണ്ട്. പാട്ടും മേളവും ഡാൻസും ഒക്കെയായി വലിയ ആഘോഷമായാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തിയത്. ശ്രീനിഷും മറ്റു കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച ഡാൻസ് ഗംഭീരമായിരുന്നു. ഡാൻസിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് . നടി അമലാ പോളും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ചടങ്ങിൽ നിറവയറുമായി പേർളിയും തന്നാൽ ആകുന്ന വിധം ഡാൻസ് ചെയ്യുന്നുണ്ട്. ആദ്യം നിന്ന് ഡാൻസ് ചെയ്ത പേർളി പിന്നീട് കസേരയിൽ ഇരുന്നു ഡാൻസ് ചെയ്യുന്നതും കാണാം. ഈ വിഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. പേർളി ശ്രീനിഷ് വിവാഹവും വൻ ആഘോഷങ്ങളോടെ ആയിരുന്നു നടത്തിയത്. ബിഗ്‌ബോസിൽ വെച്ച് പ്രണയിച്ച ഇരുവരും പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുക ആയിരുന്നു. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അഥിതി എത്തുന്ന സന്തോഷത്തിലാണ് ഇരുവരും.

 

x