നടൻ കൃഷ്ണകുമാറിന് മകൾ ഹൻസികയുടെ സമ്മാനം കണ്ടോ , വീഡിയോ വൈറലാകുന്നു

മലയാളി ആരധകരുടെ പ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരകുടുംബമായ കൃഷ്ണകുമാറിന്റെ മക്കളായ ഇഷാനിയും അഹാനയും , ദിയ യും , ഹന്സികയും എല്ലാം യൂട്യൂബിൽ നിറ സാന്നിധ്യമാണ്.വ്ലോഗുകളും വീട്ടിലെ തമാശകളും , ഡാൻസ് വിഡിയോകളും , അവധി ആഘോഷങ്ങളും , ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ ഇവർ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവച്ച രംഗത്ത് എത്താറുണ്ട് ..ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും ഒക്കെ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാർ പങ്കുവെച്ച പുതിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.ബി ജെ പി സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കാൻ ഒരുങ്ങുന്ന നടൻ കൃഷ്ണകുമാറിന് മകൾ ഒരുക്കിയ പ്രചരണ വിഡിയോയാണ് കൃഷ്ണകുമാർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്..

 

 

 

വിജയ് നായകനായി എത്തിയ മാസ്റ്റർ ചിത്രത്തിലെ വാത്തി കമിങ് എന്ന ഗാനം ഉൾപ്പെടുത്തി കൃഷ്ണകുമാറിന്റെ ഇലക്ഷൻ പോസ്റ്ററുകൾ ഉൾപ്പെടുത്തി മകൾ ഹന്സികയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.മനോഹരമായ വീഡിയോ ഒരുക്കിയ മകൾ ഹന്സികയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ക്യാപ്ഷന് ഒപ്പമാണ് കൃഷ്ണകുമാർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വീഡിയോ പങ്കുവെച്ഛ് നിമിഷ നേരങ്ങൾക്കുള്ളിൽ വൈറലായി മാറിയിട്ടുണ്ട്.

 

 

സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് കൃഷ്ണകുമാറും മക്കളും , മക്കളുമൊന്നിച്ചുള്ള ടിക്ക് ടോക്ക് വിഡിയോകളും ചിത്രങ്ങളും എല്ലാം താരം പങ്കുവെക്കാറുണ്ട്.മക്കളായ ഇഷാനിയും , അഹാനയും , ദിയയും , ഹസികയും എല്ലാം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.മൂത്ത മകളായ അഹാനയും ഇളയ മകളായ ഹൻസികയും അഭിനയത്തിലേക്ക് എത്തി..എന്നാൽ മറ്റു സഹോദരിമാരായ ദിയയും ഇഷാനിയും അഭിനയലോകത്തേക്ക് എത്തിയില്ലങ്കിലും ഇവരും സെലിബ്രിറ്റി കൾ തന്നെയാണ്.ഇടയ്ക്കിടെ അവധി ആഘോഷ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും അനിയത്തിമാർക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളും എല്ലാം അഹാന പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

x