ഞങ്ങളുടെ കുഞ്ഞു രാജകുമാരിക്ക് പേരിട്ട് കേട്ടോ ! പേർളി മാണിയുടെ കുഞ്ഞിൻറെ നൂല് കെട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളി പ്രേഷകരുടെ ഇഷ്ട നടിയും അവതാരികയും ഒക്കെയാണ് പേർളി മാണി .. മഴവിൽ മനോരായിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോ യിലൂടെ അവതരികയായിട്ടാണ് പേർളി മാണി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് .. മികച്ച അവതാരകയായും മോട്ടിവേഷൻ സ്പീക്കറായും , നടിയായും ഒരേ പോലെ തിളങ്ങിയ പേർളി മാണി വളരെ പെട്ടന്നാണ് ആരധകരുടെ ശ്രെധ പിടിച്ചുപറ്റിയത് .. റിയാലിറ്റി ഷോകളിലൂടെയാണ് പേര്ളിയുടെ തുടക്കം എങ്കിലും കേരളക്കര ഒരേ പോലെ ഏറ്റെടുത്ത താരമായി മാറിയത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസിലൂടെയായിരുന്നു .. ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥി ശ്രീനിഷിനെ ആയിരുന്നു താരം വിവാഹം ചെയ്തത് .. വിവാഹ ശേഷം സന്തോഷ നിമിഷങ്ങൾ എല്ലാം തന്നെ പേർളി ആരധകരുമായി പങ്കുവെക്കാറുണ്ട് , ഗർഭിണി ആയത് മുതൽ സന്തോഷ നിമിഷങ്ങൾ എല്ലാം തന്നെ പേർളി ആരധകരോട് പങ്കുവെച്ചിരുന്നു .. അത്തരത്തിൽ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷ വാർത്ത ഇക്കഴിഞ്ഞ ഇടക്കാണ് താരം ആരാധകരുമായി പങ്കുവെച്ചത് ..

 

 

പേർളി മാണിക്കും ശ്രീനിഷ് അരവിന്ദിനും പെൺകുഞ്ഞ് ജനിച്ച വാർത്ത ആരധകരെയും സന്തോഷത്തിലാഴ്ത്തിയിരുന്നു ..തങ്ങളുടെ പൊന്നോമന എത്തിയെങ്കിലും അധികം ചിത്രങ്ങൾ ഒന്നും ശ്രീനിഷും പേര്ളിയും പുറത്തുവിട്ടിരുന്നില്ല .. ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞു  രാജകുമാരിയുടെ പേരും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവെച്ചിരിക്കുന്നത് .. തങ്ങളുടെ പൊന്നോമനയ്ക് ” നില ” എന്ന പേരാണ് ഇരുവരും നൽകിയിരിക്കുന്നത് .. ” അവൾ എത്തി ഇരുപത്തി എട്ടോളം ദിവസമായി , അവൾ ഞങ്ങളുടെ ജീവിതത്തെ സന്തോഷവും മനോഹരവുമാക്കി .. ഒരുമിച്ചൊരു സാഹസിക ജീവിതത്തിനായി കാത്തിരിക്കുന്നു ” എന്ന ടൈറ്റിലോടെയാണ് തങ്ങളുടെ പൊന്നോമനയുടെ ചിത്രവും പേരും ഇരുവരും ആരധകരോട് പങ്കുവെച്ചത് ..

 

 

പേർളിക്കും ശ്രീനിഷിനും ഒപ്പമുള്ള കുഞ്ഞിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് .. വളരെ കുറച്ചു ചിത്രങ്ങൾ മാത്രമാണ് ഇതുവരെ താരദമ്പതികൾ പുറത്തുവിട്ടിരുന്നത് .. കുഞ്ഞിനെ കൊഞ്ചിക്കുകയും ലാളിക്കുകയും ചെയ്യുന്ന വീഡിയോ ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു .. ഇപ്പോഴിതാ തങ്ങളുടെ രാജകുമാരിയുടെ നൂലുകെട്ട് വിശേഷങ്ങളും , പേരിടൽ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെയാണ് ഇപ്പോൾ താര ദമ്പതികൾ പുറത്തുവിട്ടിരിക്കുന്നത് .. പേർളി പുറത്തുവിട്ട ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

 

 

2019 ൽ ആയിരുന്നു അവതാരികയും നടിയുമായ പേര്ളിയും നടനായ ശ്രീനിഷും വിവാഹിതരായത് .. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസിലൂടെയായിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലായത് .. ക്രിസ്തീയ – ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം … വിവാഹ ശേഷം മിനി സ്ക്രീൻ രംഗത്തേക്ക് അവതാരകയായി പേർളി തിരിച്ചെത്തുകയും ചെയ്തിരുന്നു .. ഫണ്ണി നെറ്റ്‌സ് വിത്ത് പേർളി മാണി എന്ന പ്രോഗ്രാം ആയിരുന്നു വിവാഹ ശേഷം താരം ചെയ്തത് .. ഗർഭിണിയായതോടെ താൽക്കാലികമായി ക്യാമറക്ക് മുന്നിൽ നിന്നും താരം ഇടവേളയെടുക്കുകയായിരുന്നു .. അവതാരകയായും , നടിയായും , മോട്ടിവേഷൻ സ്പീക്കറായും ഒക്കെ വ്യത്യസ്ത മേഖലകളിൽ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട് ..

 

 

 

Articles You May Like

x