പാട്ടിനൊത്ത് താളം പിടിച്ച് വൈറലായി മണിക്കൂറുകൾക്കകം അവൾ യാത്രയായി

കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ് ലോകം മുഴുവൻ,ദിനംതോറും മരണനിരക്കും കൂടുകയാണ്. കൊറോണ വൈറസ് പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ നിരവധി ദാരുണമായ കഥകളും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മിക്ക പോസ്റ്റുകളും നമ്മെ നടുക്കുന്നവയാണ് , ​​പക്ഷേ ചിലത് തീർച്ചയായും പ്രതീക്ഷയുടെയും വിശ്വാസത്തിൻറെയും പ്രകാശം മനസ്സിൽ തെളിയിക്കും. അത്തരമൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. നാമെല്ലാവരും ഒരു ചെറുപുഞ്ചിരിയോടെ ആണ് ആസ്വദിച്ചത്.

ഡൽഹിയിലെ ഒരു ആശുപത്രിയിലെ കോവിഡ് എമർജൻസി വാർഡിൽ നിന്നുള്ള 30 കാരിയായ രോഗിയുടെ കഥയാണ് ഡോ. മോണിക്ക ലങ്കെ പങ്കുവെച്ചത്, ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. പ്രമുഖ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്. എന്നാൽ അനേകായിരങ്ങൾക്ക് പ്രതീക്ഷ പകർന്നു കൊടുത്തു കൊണ്ട് പെൺകുട്ടി യാത്രയായി. ഒരുപാട് ആൾക്കാർ പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുകയും, വേഗം സുഖം ആകട്ടെ എന്ന് രീതിയിൽ ആശംസകളും അറിയിച്ചു.

എന്നാൽ അതെല്ലാം വിഫലമാക്കി കൊണ്ട് ഡൽഹിയിലെ ആശുപത്രിയിൽ കോവിഡ് രോഗികളുടെ എണ്ണക്കൂടുതൽ കാരണം ഐസിയു ലഭിക്കാതെ ഐസിയു വാർഡിൽ ഓക്സിജന് സഹായത്തോടെ പെൺകുട്ടി ശ്വസിക്കുകയായിരുന്നു. താൻ ശക്തമായി തിരിച്ചു വരുമെന്ന് തന്നെയാണ് ആ പെൺകുട്ടിയുടെ കണ്ണുകൾ നമ്മളോട് സംവദിച്ചത്. എല്ലാവരും കൊവിഡ് ഭീതിയിൽ മരവിച്ചിരിക്കുമ്പോഴും ഐസിയു കിടക്കയിൽ അങ്ങേയറ്റം പോസിറ്റീവ് ആയി ആണ് ഈ പെൺകുട്ടി കഴിഞ്ഞിരുന്നത്. മറ്റു രോഗികൾക്കും അവളുടെ സാന്നിധ്യം ആശ്വാസകരമായി. മരണത്തെ മുഖാമുഖം കണ്ട അപ്പോഴും താൻ ജീവിതത്തെ പ്രണയിക്കുന്നു എന്ന അർത്ഥത്തിലുള്ള ഹിന്ദി വരികളാണ് പെൺകുട്ടി ആസ്വദിച്ചത്.

മനോ ദൈവത്തിന്റെ മറ്റൊരു മുഖം. പെൺകുട്ടിയെ കീഴടക്കിയെങ്കിലും തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു ഈ 30കാരി യുവതി.ഡോ. മോണിക്ക ലങ്കെയുടെ വീഡിയോയിൽ ഫീച്ചർ ചെയ്ത ഈ പെൺകുട്ടിക്ക് ഐസിയു ബെഡ് ലഭിച്ചില്ല, icu ബെഡിന് ഷാമം ഉള്ളതിനാൽകോവിഡ് എമർജൻസി വാർഡിലായിരുന്നു പെൺകുട്ടി കിടന്നിരുന്നത്. ശക്തമായ ഇച്ഛാശക്തി ഉള്ള ഒരു പെൺകുട്ടിയായിരുന്നു ഇവർ. തന്നെ ചികിത്സിച്ച ഡോക്ടറോട് തനിക്കുവേണ്ടി സംഗീതം പ്ലേ ചെയ്യാമോ എന്നും,ഡോക്ടർ അത് സമ്മതിക്കുകയും ചെയ്തു.

2016 ആലിയ ഭട്ടും ഷാരൂഖ് ഖാനും അഭിനയിച്ച ഡിയർ സിന്ദഗി എന്ന ചിത്രത്തിലെ ലവ് യു  സിന്ദഗി എന്ന ഗാനം വളരെയധികം ആസ്വദിച്ചുകൊണ്ട് ആ ഗാനരംഗം മികച്ച രീതിയിൽ അഭിനയിച്ചു കൊണ്ടാണ് ഈ പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഈ വീഡിയോ പങ്കുവെച്ചത് യുവതിയെ ചികിത്സിച്ച ഡോക്ടർ തന്നെയാണ്.“പ്രതീക്ഷ നഷ്ടപ്പെടുത്തരുത്” എന്നായിരുന്നു ഡോക്ടർ അടിക്കുറിപ്പായി കുറിച്ചത്. ഡോക്ടറുടെ ഹൃദയഹാരിയായ കുറിപ്പ് ഇങ്ങനെ,

“അവൾക്ക് വെറും 30 വയസ്സ് പ്രായമേ ഉള്ളൂ, ഐസിയു കിടക്ക ലഭിച്ചിട്ടില്ല. കഴിഞ്ഞ 10 ദിവസം മുതൽ ഞങ്ങൾ അവളെ കോവിഡ് എമർജൻസിയിൽ കൈകാര്യം ചെയ്യുന്നു. അവൾ എൻ‌ഐ‌വി പിന്തുണയിലാണ്, റെമെഡെസിവിർ, പ്ലാസ്മ തെറാപ്പി തുടങ്ങിയവ പെൺകുട്ടിക്ക് നൽകിയിട്ടുണ്ട്. ശക്തമായ ഇച്ഛാശക്തിയുള്ള ഒരു പെൺകുട്ടിയാണെന്ന് ഡോക്ടർ തന്റെ പോസ്റ്റിൽ പറയുന്നു., നിമിഷ നേരത്തിനുള്ളിൽ ആണ് ഈ വീഡിയോ ജനങ്ങൾ ഏറ്റെടുത്തത്. ഓരോരുത്തരുടെയും സ്നേഹവും പ്രതീക്ഷയും കമന്റുകൾ ആയും ലൈക്കുകളുമായി ആണ് ഈ പോസ്റ്റിന് ലഭിച്ചത്. അവിടന്ന് മഹാമാരി ധാരാളം ജീവനുകൾ കവർന്നു പോകുന്നുണ്ട് നമ്മുടെ പ്രിയപ്പെട്ടവരെ ഉൾപ്പെടെ നമ്മുടെ സുരക്ഷയും അതീവ ജാഗ്രതയിൽ നോക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പരമാവധി വീട്ടിലിരിക്കു, സുരക്ഷിതരായിരിക്കു,”

x