ഒരു നേരത്തെ ഭക്ഷണം നൽകീരുന്ന ആ അമ്മ മരിച്ചപ്പോൾ, ആ അമ്മയുടെ ചിത്രത്തിൽ നോക്കി ഈ നായ ചെയ്‌തത്‌ കണ്ടോ

നാം എപ്പോഴും കേൾക്കുന്ന ഒരു കാര്യമാണ് മനുഷ്യനെക്കാളും നന്ദി മൃഗങ്ങങ്ങൾക്ക് ആണ് എന്നുള്ളത്, ഇപ്പോൾ അത് പോലത്തെ ഒരു വീഡിയോയായണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, തനിക്ക് ഒരു നേരത്തെ ഭക്ഷണം തന്നിരുന്ന ആ അമ്മ മരിച്ചപ്പോൾ ലിയോ എന്ന നായയുടെ ദുഃഖവും അത് പ്രകടിപ്പിക്കുന്ന സ്നേഹവുമാണ് എറെ കൗതുകം ഉണർത്തുന്നത്, ആ അമ്മയുടെ ചിവരിൽ വെച്ചിരിക്കുന്ന ചിത്രത്തിൽ നോക്കിയുള്ള ലിയോയുടെ സ്നേഹപ്രകടനം ആരുടെയും മനസ് അലിയിപ്പിക്കുന്നതായിരുന്നു, ഇതിനോടകം നിരവതി പേരുടെ നെഞ്ചിൽ കേറി പറ്റാൻ ലിയോക്ക് ആയിട്ടുണ്ട്

കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു എടപ്പാൾ പഴയ ബ്ലോക്കിലെ ലക്ഷ്മി നിവാസിൽ താമസിച്ചിരുന്നു രാധമ്മ ഈ ലോകത്ത് നിന്ന് വിടപറയുന്നത്, രാധമ്മയുടെ കൈയിൽ നിന്ന് ദിവസവും ഭക്ഷണം കഴിക്കാറുണ്ടായിരുന്നു ലിയോ, ലിയോ ഇവരുടെ വളർത്ത് നായ അല്ല, രാധമ്മയുടെ അടുത്ത ബന്ധുവായിരുന്നു ലിയോയുടെ യജമാനൻ, എന്നാൽ വീട്ടിൽ വരുമ്പോൾ രാധമ്മയായിരുന്നു ഭക്ഷണം നൽകിയിരുന്നത്, രാധമ്മ ഈ ലോകത്ത് നിന്ന് വിട്ടു പോയതിന് ഒരാഴ്ച്ചയോളം ആ വീട്ടിൽ ചെന്നിരുന്നില്ല

ഒരാഴ്‌ചയ്‌ക്ക് ശേഷം പിന്നിട് വീണ്ടും ആ വീട്ടിലെ സ്ഥിരം സന്ദർശകൻ ആയിരുന്നു ലിയോ, എന്നാൽ കഴിഞ്ഞ ദിവസം ആയിരുന്നു വീടിന്റെ ചുവരിൽ രാധമ്മയുടെ ചിത്രം കിടക്കുന്നത് ലിയോ കാണുന്നത്, അഞ്ചു മാസത്തിന് ശേഷവും ആ ചിത്രത്തിൽ നിന്ന് തനിക്ക് ആഹാരം തന്ന ആ അമ്മയെ അവൻ തിരിച്ച് അറിയുകയായിരുന്നു, ആ ചിത്രം കണ്ട് അവൻ പ്രകടിപ്പിച്ച സ്നേഹം ആരുടെയും കണ്ണീർ പൊഴിക്കുന്ന കാഴ്ച്ചയായിരുന്നു, ആ ചിത്രത്തിലേക്ക് ഏറെ നേരം ഒരേ കണക്ക് നോക്കി നിൽക്കുകയായിരുന്നു ലിയോ

അതിന് ശേഷം ആ ചിത്രത്തിന്റെ താഴെ വന്ന് പത്ത് മിനിട്ടോളം കിടക്കുകയായിരുന്നു, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വന്ന് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്, ഈ ദൃശ്യം പകർത്തിയത് ദൂരദർശൻ ലേഖകനും രാധമ്മയുടെ മകനുമായ ഹരികുമാർ ആയിരുന്നു, രാധമ്മയുടെ അടുത്ത ബന്ധുവായ കൃഷ്ണപ്രിയ വീട്ടിലേക്ക് സ്കൂളിൽ നിന്ന് വരുമ്പോഴായിരുന്നു വഴിയിൽ നിന്നും ലിയോയെ കിട്ടുന്നത്, അവനെ വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ അന്ന് ഒന്നര വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു, ഒരു നേരത്തെ ഭക്ഷണം തന്ന ആ അമ്മയുടെ ചിത്രത്തിൽ നോക്കി ലിയോ കാണിക്കുന്ന സ്നേഹം ഏവരുടെയും മനസ് അലിയിപ്പിക്കുന്നതാണ്

x