
ഒരേ പാത്രത്തിൽ നിന്ന് ഒന്നിച്ച് ഭക്ഷണം കഴിച്ച് മൈനയും മനുഷ്യനും വൈറലായി വീഡിയോ
പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യരോടുള്ള സ്നേഹം നാം പല വീഡിയോയിൽ കൂടിയും സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളതാണ്, എന്നാൽ ഇപ്പോൾ ഒരു മൈനയുടെയും മനുഷ്യന്റെയും കൗതുകമുണർത്തുന്ന ഒരു വ്യത്യസ്തമായ വീഡിയോയായണ് ശ്രദ്ധേയമാകുന്നത്, ഡൽഹി സ്വദേശിയായ മേഘരാജ് ദേശാലെ എന്നയാളാണ് ഈ മനോഹരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്, വീഡിയോയിൽ ഉള്ള ആ മനുഷ്യൻ മേഘരാജ് ദേശാലെയുടെ അച്ഛനാണ്

തൻറെ അച്ഛൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, അച്ഛനോടൊപ്പം ഒരുമിച്ച് ആ പാത്രത്തിൽ നിന്ന് ഒരു മൈന വന്നിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്, വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ കൂടി വൈറലായി മാറിയത്, ആ വീഡിയോയോയിൽ നിന്ന് മനസിലാക്കാൻ കഴിയും ഇത് ഒരു വളർത്ത് മൈന അല്ലെന്ന്, കാരണം അദ്ദേഹം ഭക്ഷണം കഴിക്കുന്നത് വീട്ടിൽ അല്ല പുറത്തുള്ള ഒരു ഹോട്ടലിൽ നിന്നാണെന്ന് ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ പിടികിട്ടും.

അദ്ദേഹം കഴിക്കുന്നതിന്റെ അടുത്ത് കാലി ടേബിളുകൾ കാണാൻ കഴിയും കൂടാതെ ഹോട്ടലുകളിൽ വെള്ളം നിറച്ച് വെക്കുന്ന ഒരു പാത്രവും അദ്ദേഹം ഭക്ഷണം കഴിക്കുന്നതിന് അടുത്തുള്ള കാലി മേശയിൽ വെച്ചിരിക്കുന്നതിൽ മനസിലാക്കാവുന്നതാണ് ,അതിൽ ഒരു ചുമന്ന ടേബിളിന്റെ പുറത്ത് വെച്ചാണ് മേഘരാജ് ദേശാലെയുടെ അച്ഛൻ ഭക്ഷണം കഴിക്കുന്നത്, അദ്ദേഹത്തിന്റെ മറുവശത്ത് ഇരുന്നാണ് ഒരു ഭയവും കൂടാതെ ആ മൈനയും ആഹാരം കഴിക്കുന്നുത്, അദ്ദേഹം ആ മൈനയ്ക്ക് കഴിക്കാൻ ഭക്ഷണം വെച്ച് കൊടുക്കുന്നതും വീഡിയോയായിൽ നിന്ന് വ്യക്തമാവുന്നതാണ്
അദ്ദേഹം നൽകുന്ന ഭക്ഷണം ഒരു പേടിയും കൂടാതെയാണ് ആ പാത്രത്തിൽ നിന്ന് മൈന കഴിക്കുന്നത് തന്നെ, ഇരുവരുടെയും ഒരുമിച്ചുള്ള ഭക്ഷണ രീതിയുടെ വീഡിയോ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ നൊടിയിടയിൽ ആയിരുന്നു, വീഡിയോ വൈറലായതോടെ നിരവതി പേരാണ് മൈനയോടുള്ള അദ്ദേഹത്തിന്റെ സഹകരണത്തെ പ്രശംസ കൊണ്ട് മൂടുന്നത്, അത് കൂടാതെ ആട്ടി പായിക്കാതെ ആ മൈനയ്ക്കും ഭക്ഷണം കൊടുത്ത അദ്ദേഹത്തിന്റെ മനസിനെയും പ്രശംസിക്കുന്നത്