അമ്മെ വിശക്കുന്നുണ്ട് , പക്ഷെ ഒന്നും കഴിക്കാൻ പറ്റുന്നില്ല , പിന്നീട് കണ്ട കാഴ്ച

ഇപ്പോൾ സന്തോഷം കൊണ്ട് മനംകവരുന്ന സുന്ദര നിമിഷങ്ങൾ ഒക്കെ എല്ലവരും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നത് സാദാരണമാണ്.ഓരോരുത്തരുടെയും സന്തോഷ നിമിഷങ്ങളൊക്കെ മറ്റുള്ളവരുമായി വളരെ പെട്ടന്ന് സോഷ്യൽ മീഡിയ വഴി പങ്കുവെക്കാൻ സാധിക്കുന്നുണ്ട് , അതുകൊണ്ട് തന്നെ ചില ചിത്രങ്ങളും വിഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലാവുകയും ചെയ്യാറുണ്ട്.അത്തരത്തിൽ ഇപ്പോഴിതാ നവവധുവിന്റെയും അമ്മയുടെയും ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഉള്ളവരുടെ മനസ് നിറയ്ക്കുന്നത്. “അമ്മെ വിശക്കുന്നുണ്ട് , പക്ഷെ ഒന്നും കഴിക്കാൻ പറ്റുന്നില്ല” എന്ന് പറഞ്ഞ നവവധുവായ മകൾക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന അമ്മയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.ഇതെല്ലം കണ്ടുകൊണ്ട് നവവരൻ അടുത്തിരിക്കുന്നതും ചിത്രത്തിൽ കാണാൻ സാദിക്കും.

തന്റെ വിശപ്പിനേക്കാളും തന്റെ രുചിയേക്കാളും തന്റെ ഇഷ്ടങ്ങളെക്കാളും അമ്മമാർ തന്റെ മക്കളുടെ ഇഷ്ടങ്ങളോടാകും പ്രാദാന്യം നൽകുന്നത്.അപ്പൊ പിന്നെ മക്കള് എത്ര വളർന്നാലും അമ്മമാർക്ക് അവർ എന്നും അവരുടെ കുഞ്ഞുങ്ങൾ തന്നെയാണ്.എന്തായാലും
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വിവാഹത്തിന്റെയും വിവാഹ ഫോട്ടോഷൂട്ടുകളുടെയും കാലമാണ്.ഒരു സുന്ദര നിമിഷം എന്നും ഓർമയിൽ സൂക്ഷിക്കാൻ ഏവരും ഇപ്പോൾ അത് പകർത്തിവെക്കാൻ മറക്കാറില്ല.

വിവാഹമാണെങ്കിലും , എന്ത് വിശേഷ ദിവസമോ ആഘോഷങ്ങളോ എന്തുമായിക്കൊള്ളട്ടെ അതൊക്കെ ക്യാമെറയിൽ പകർത്തി സൂക്ഷിക്കാറുണ്ട് ..അത്തരത്തിൽ ക്യാമറ കണ്ണുകളിൽ പതിഞ്ഞ മാതൃസ്നേഹത്തിന്റെ ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.’അമ്മ എന്നാൽ ഭൂമിയിലെ കൺകണ്ട ദൈവമാണ് , അമ്മയ്ക്ക് തുല്യം ‘അമ്മ മാത്രം .നിരവധി ആളുകളാണ് ചിത്രത്തിന് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത് .അങ്ങനെ സുന്ദര നിമിഷങ്ങളുടെ സോഷ്യൽ മീഡിയയുടെ വൈറൽ പട്ടികയിലേക്ക് ഒരു ചിത്രം കൂടി

x