
ശരീരം മടങ്ങിപ്പോയ മനുഷ്യൻ ഒടുവിൽ 25 വർഷങ്ങൾക്ക് ശേഷം പുതുജീവൻ

തന്റെ പത്തൊൻപതാം വയസ്സിൽ വന്ന അത്യ പൂർവമായ ഒരു രോഗം.ആദ്യം ഒരു ചെറിയ കൂനായും പിന്നീട് അത് കൂടി ശരീരം രണ്ടായി മടങ്ങിയ അവസ്ഥയിലുമായി. എന്നാൽ 25 വർഷങ്ങൾക്ക് ശേഷം അദ്ഭുതകരമായ ഒരു തിരിച്ചു വരവ് നടത്തി ആ ചെറുപ്പക്കാരൻ. മടക്ക് മനുഷ്യൻ എന്നറിയപ്പെട്ട ലീ ഹുആ എന്ന 45 കാരന്റെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് .
ചൈനയിലെ ഒരു ഉൾഗ്രാമത്തിലുള്ള ഒരു പാവപ്പെട്ട കർഷക കുടുംബം ആയിരുന്നു ലിയുടേത്. ആ അച്ഛന്റെയും അമ്മയുടെയും ഏക പ്രതീക്ഷയായിരുന്നു ഏക മകനായ ലീ ഹുആ. പഠിക്കാൻ മിടുക്കൻ ആയിരുന്ന ലീയിൽ ആ കുടുംബത്തിന് വലിയ പ്രതീക്ഷയായിരുന്നു. 19 വയസ്സ് വരെ ഒരു പ്രശ്നവുമില്ലാതെ മറ്റെല്ലാവരെയും പോലെ കൗമാരം ആഘോഷമാക്കിയ ചെറുപ്പക്കാരൻ. പത്തൊന്പതാമത്തെ വയസ്സിലാണ് അസഹനീയമായ നടുവേദന അയാൾക്ക് അനുഭവപ്പെടാൻ തുടങ്ങിയത് . അതേ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പോയി ചികിൽസിച്ചു . വേദന സംഹാരികൾ കഴിച്ചതിനെ തുടർന്ന് നടുവേദന കുറഞ്ഞെങ്കിലും തന്റെ ശരീരം കൂനി വരുന്നതായി അയാൾക്ക് അനുഭവപ്പെട്ടു . അയാൾ അത് ഡോക്റ്ററോട് പറഞ്ഞെങ്കിലും അത് നടുവേദന മൂലമാണ് എന്ന മറുപടിയാണ് ലഭിച്ചത് .
എന്നാൽ നടുവേദനയും കൂനും കൂടി കൂടി വന്നതോടെ മറ്റൊരു ആശുപത്രിയിലേക്ക് ചികിത്സ മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് ലീക്ക് ആങ്കിലോസിങ് സ്പോണ്ടിലിറ്റിസ് എന്ന അത്യപൂർവമായ അസുഖമാണെന്ന് കണ്ടെത്തുന്നത് . ശരീരം അനാവശ്യമായി കാൽസ്യം ഉത്പാദിപ്പിക്കുകയും അതേ തുടർന്ന് നിയന്ത്രണമില്ലാതെ എല്ലുകൾ വളരുന്ന അവസ്ഥ ആണിത് . ലീയുടെ കാര്യത്തിൽ ഇത് നട്ടെലിനെ ആണ് ബാധിച്ചത് . അതേ തുടർന്ന് നട്ടെല്ല് വളയുന്ന അവസ്ഥ ഉണ്ടായി. അടിയന്തിരമായി ഒരു വലിയ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്റ്റർമാർ നിദേശിച്ചെങ്കിലും ആ കുടുംബത്തിന് അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലായിരുന്നു . വേറെ വഴിയിലാതെ ആ കുടുംബം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
അങ്ങനെ വർഷങ്ങൾ കടന്നുപോയി . ലീയുടെ ശരീരം അപ്പോഴേക്കും വളഞ്ഞു മടങ്ങിയ അവസ്ഥയിലേക്കെത്തി. ലീയുടെ അവസ്ഥ കണ്ട ഒരു മാധ്യമ പ്രവർത്തകൻ ആണ് അയാളുടെ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. അതോടെയാണ് ലീയുടെ ദുരവസ്ഥ പുറംലോകം അറിയുന്നത് ചൈനയിലെ ഒരു പ്രമുഖ ആശുപത്രി ലീയുടെ ചികിത്സ സൗജന്യമായി ചെയ്തു കൊടുക്കാൻ തയ്യാറായി. എന്നാൽ അതത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. ശസ്ത്രക്രിയ വളരെ അപകടം പിടിച്ചതും വേദനയേറിയതും ആയിരുന്നു . ഒരു ചെറിയ പിഴവ് പോലും ശരീരം പൂർണമായും തളർന്നുപോകാൻ കാരണമാകും . ഡോക്റ്റർമാർ അത് അയാളെ പറഞ്ഞു മനസിലാക്കി .
എന്നാൽ എന്ത് വന്നാലും അത് നേരിടാൻ തയ്യാറാണ് എന്നായിരുന്നു ലീയുടെ മറുപടി . ലീയുടെയും കുടുംബത്തിന്റെയും പൂർണ്ണ സമ്മതം ലഭിച്ചതോടെയാണ് നാല് ഘട്ടമായി ശസ്ത്രക്രിയ നടത്തിയത് . ദൈവാനുഗ്രഹം എന്ന് പറയട്ടെ , 50% മാത്രം പോലും സാധ്യത ഇല്ലാതിരുന്ന ആ ശസ്ത്രക്രിയ വിജയമായി. നാലാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞതോടെയാണ് 25 വർഷങ്ങൾക്കു ശേഷം ലീക്ക് തന്റെ അമ്മയുടെ മുഖം നേരെ കാണാനായത്. ശസ്ത്രക്രിയയെ തുടർന്ന് ലീക്ക് ആറ് മാസത്തോളം ആശുപത്രിയിൽ തുടരേണ്ടി വന്നു . ഇടയ്ക്കു വന്ന പനി ആശങ്ക സൃഷ്ടിച്ചെങ്കിലും ദൈവം അയാളെ കൈവിട്ടില്ല. 6 മാസങ്ങൾക്ക് ശേഷം ലീക്ക് ആദ്യമായി ഒന്ന് എഴുന്നേറ്റു നിൽക്കാനായി. തുടർന്ന് ഫിസിയോതെറാപ്പി നടത്തിയ ലീക്ക് ഇന്ന് പരസഹായമില്ലാതെ നടക്കാനാകുന്നുണ്ട് .
ലീയെ ശസ്ത്രക്രിയ ചെയ്ത ഡോക്റ്ററിന്റെ വാക്കുകൾ ഇങ്ങനെ. ഒരിക്കലും നമ്മുടെ മാത്രം കഴിവ് കൊണ്ടല്ല ഇത് സാധ്യമായത്. എല്ല് നുറുങ്ങുന്ന വേദനയെ കടിച്ചമർത്തി അയാൾ നമ്മളോട് പലപ്പോഴും സഹകരിച്ചു. തനിക്ക് നേരെ നിൽക്കണം എന്ന അയാളുടെ അതിയായ ആഗ്രഹമാണ് അയാളെ അതിനു പ്രേരിപ്പിച്ചത്. അയാൾ ഒരു അത്ഭുത മനുഷ്യൻ തന്നെയാണ്. ആ ഡോക്റ്റർ പറഞ്ഞു. 6 മാസത്തെ ചികിത്സ കഴിഞ്ഞ ലീ ഇന്നിപ്പോൾ നാട്ടിൽ ഒരു പലചരക്കു കട നടത്തുകയാണ് . വൃദ്ധരായ തന്റെ മാതാപിതാക്കളെ ജോലി ചെയ്തു സംരക്ഷിക്കാൻ കഴിയുന്നതിലുള്ള സന്തോഷത്തിലാണ് അയാൾ ഇപ്പോൾ.