സിനിമ നടിമാരെ വെല്ലുന്ന ലുക്കിൽ നാടോടി പെൺകുട്ടിയുടെ ഫോട്ടോഷൂട്ട് കൊടൂര വൈറൽ , ചിത്രങ്ങൾ കാണാം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫോട്ടോഷൂട്ടുകളുടെ തരംഗമാണ് , വെത്യസ്തമായ കിടിലൻ ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.അതിൽ വിവാഹ നിച്ഛയ ഫോട്ടോഷൂട്ട് മുതൽ മറ്റേണിറ്റി ഫോട്ടോഷൂട്ട് വരെയുണ്ട്.അത്തരത്തിൽ നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.സിനിമ താരങ്ങൾ മുതൽ മോഡൽ സുന്ദരിമാർ അരങ്ങുവാഴുന്ന ഫോട്ടോ ഷൂട്ടിലേക്ക് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വൈറലായ വഴി കച്ചവടക്കാരിയുടെ മേക്ക് ഓവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

 

വെത്യസ്തമായ ഫോട്ടോഷൂട്ടുകളിൽ ഏറ്റവും കൂടുതൽ പ്രശംസ നേടി നാടോടി സ്ത്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ
മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.ഒരു നേരത്തെ അന്നത്തിനായി പല സാധനങ്ങളും വിൽക്കാൻ നമ്മുടെ അടുത്തൂടെ എത്തുന്ന പല അന്യ സംസ്ഥാന തൊഴിലാളികളെയും നമ്മൾ പുച്ഛത്തോടെ നോക്കാറുണ്ട്, അത്തരത്തിൽ എറണാകുളത്ത് നിരവധി അന്യ സംസ്ഥാന സ്ത്രീകൾ പൊരി വെയിലത്ത് സാദനങ്ങൾ വിൽക്കാൻ ഓരോ വണ്ടിക്കാരുടെ ഒപ്പവും ഓടാറുണ്ട്.

ഇവരൊക്കെ വെയിലും പൊടിയും അടിച്ച് കറുത്തിരുണ്ട മുഖവുമായി നമുക്ക് മുന്നിൽ എത്തുമ്പോൾ പലപ്പോഴും നമ്മൾ പുചിക്കാറുണ്ട് .എന്നാൽ മെയ്ക്ക് അപ്പ് ഇട്ട് മോഡൽസിനെപ്പോലെ ഒരു രൂപമാറ്റം ഇവർ നടത്തിയാൽ എന്താകും അവസ്ഥ? ഒരു പക്ഷെ നമ്മളുടെ കണ്ണുകളെ വിശ്വസിക്കാനാവാത്ത വിധം കിടിലൻ ഗെറ്റപ്പിൽ ഏതാണ് സാധിക്കും എന്ന് തെളിയിക്കുകയാണ് ഒരു അന്യ സംസ്ഥാന പെൺകുട്ടി.

 

നാടോടി സ്ത്രീയെ മോഡലാക്കി മെയ്ക്ക് ഓവർ നടത്തി പരീക്ഷണം നടത്തിയ ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ഗെറ്റ് ക്ലാപ്പിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൽ വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത് അയന ഡിസൈൻസ് ആണ് , ബബിത ബഷീർ സ്റ്റൈൽ ഒരുക്കിയപ്പോൾ പ്രഭിനാണ് മെയ്ക്ക് അപ്പ് ചെയ്തിരിക്കുന്നത്.

 

നാടോടി സ്ത്രീയെ വെച്ചുള്ള പരീക്ഷണ ഫോട്ടോഷൂട്ട് നടത്തിയ മഹാദേവൻ തമ്പിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങളും പ്രശംസയും ഏറ്റെടുത്ത് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

 

x