മുതിർന്നവർ പോലും നാണിച്ചു തല താഴ്ത്തിപ്പോയി കുട്ടികളുടെ പ്രവർത്തി കണ്ട് ..വീഡിയോ വൈറലാകുന്നു

എത്ര അഭിനന്ദിച്ചാലും മതിവരാത്ത ചില നല്ല നിമിഷങ്ങൾ നമ്മുടെ ക്യാമെറ കണ്ണുകളിൽ യാദ്രിശ്ചികമായി പതിയാറുണ്ട്.അത്തരത്തിൽ പതിഞ്ഞ ചില വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട് ..ഇപ്പോഴിതാ അതിന് സമാനമായ 2 കുട്ടികളുടെ മാതൃക പരമായ പ്രവർത്തിയാണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത് , വീഡിയോ കണ്ടാൽ ആരും ഒന്ന് അഭിനന്ദിച്ചുപോകും ആ മക്കളുടെ പ്രവൃത്തിക്ക് മുന്നിൽ..എന്തോ അറ്റകുറ്റ പണികൾക്കായി എടുത്ത റോഡ് സൈഡിൽ ഉള്ള കുഴി മഴ വെള്ളം കൊണ്ട് മൂടപെടുകയും വലിയൊരു അപകട സാധ്യത ഏതൊരാൾക്കും തോന്നിപ്പോകുന്ന അവസ്ഥയിലായിരുന്നു..ഈ അപകട സാധ്യത മനസിലാക്കി അവസരോചിതമായി ഇടപെടുന്ന ഒരു ചേച്ചിയുടെയും അനുജന്റെയും വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.

 

 

ഏത് നിമിഷവും അപകടം സംഭവിക്കാൻ സാധ്യതയുള്ള റോഡ് സൈഡിലുള്ള കുഴി കണ്ട് പലരും കണ്ടില്ല എന്ന ഭാവത്തോടെ നടന്നു നീങ്ങിയപ്പോൾ , അത് കണ്ടില്ല എന്ന് നടിക്കാൻ പൊന്നോമനകൾക്ക് സാധിച്ചില്ല.ഞാൻ ഒന്നുമറിഞ്ഞില്ല എന്ന രീതിയിൽ നടന്നു പോയവർക്കും , നോക്കി നിന്നവർക്കും മാതൃകയായി 2 കുട്ടികൾ ചേർന്ന് പരിസരത്തുകിടന്ന ഒരു പഴയ ഗേറ്റ് എടുത്തു ആ കുഴി മൂടുന്ന വിഡിയോയാണ് ഇപ്പോൾ ഏവരുടെയും മനസ് നിറയ്ക്കുന്നത്.മുതിർന്നവർക്ക് പോലും തോന്നാത്ത ഒരു നല്ല പ്രവർത്തിയാണ് ആ കുട്ടികൾക്ക് തോന്നിയത്.

വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തും മികച്ച അഭിപ്രയങ്ങളും അഭിനന്ദങ്ങളുമായി രംഗത്ത് എത്തുന്നത്..വലിയവർക്ക് പോലും തോന്നാത്ത ആ സന്മനസിനു മുന്നിൽ നമിക്കുകയാണ് സോഷ്യൽ ലോകം.. ആ ചെറിയ പ്രായത്തിലെ വലിയ മനസിന് നൽകാം ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും..

x