
വെള്ളത്തിൽ വീണ മാൻ കുട്ടിയെ തൻറെ ജീവൻ പണയം വെച്ച് രക്ഷിച്ച വളർത്ത് നായ വൈറലായി അപൂർവ സ്നേഹത്തിന്റെ വീഡിയോ
സോഷ്യൽ മീഡിയയിൽ മനുഷ്യരുടെയും നായയുടെയും സ്നേഹ കഥകളും വീഡിയോകളും നാം കാണാറുള്ളതാണ്, തൻറെ യജമാനന് വേണ്ടി വളർത്ത് നായകൾ ഏത് അറ്റം വരെ പോകാനും അവർ മടിക്കുകയില്ല, എന്നാൽ ഇപ്പോൾ വളരെ വ്യത്യസ്ഥമായ ഒരു സംഭവമാണ് സോഷ്യൽ ലോകത്ത് ചർച്ചയാകുന്നത്, സംഭവം നടന്നത് നമ്മുടെ ഇന്ത്യയിൽ അല്ല, ഒരു വളർത്ത് നായയുടെയും ഒരു മാൻ കുട്ടിയുടെയും അപൂർവമായ സൗഹൃദം ആണ് അത്

സംഭവം നടന്നത് അമേരിക്കയിൽ ഉള്ള വെർജീനയിൽ ആണ്, റാൽഫ് ഡോൺ എന്ന വ്യക്തിയാണ് ഈ സംഭവം പുറം ലോകത്തേക്ക് അറിയിക്കുന്നത്, ഇതിലെ താരം റാൽഫ് ഡോണിന്റെ വളർത്ത് നായ ഹാർലി ആണ്, ഹാർലിക്ക് ആറു വയസാണ് പ്രായം, ഹാർലി ചെയ്‌ത പ്രവൃത്തി അങ്ങനെ ആർക്കും പെട്ടെന്ന് വിശ്വസിക്കാൻ കഴിയില്ല, എന്നാൽ ഈ നടന്ന സംഭവങ്ങൾ എല്ലാം റാൽഫ് ഡോൺ തൻറെ ക്യാമറയിൽ കൂടി ചിത്രങ്ങൾ ആയും വിഡിയോ ആയും പകർത്തിരുന്നു, താൻ കണ്ട കാഴ്ചകൾ വിവരിച്ച് കൊണ്ട് അദ്ദേഹം കുറിച്ചതിനോടൊപ്പം ചിത്രങ്ങളും വീഡിയോകളും അതിനോടൊപ്പം പങ്ക് വെക്കുക ആയിരുന്നു

റാൽഫ് ഡോണിന്റെ വീടിനടുത്ത് ഒരു തടാകം പോകുന്നുണ്ട്, കുറച്ച് ദിവസങ്ങൾക്ക് ഒരു വൈകുന്നേരം റാൽഫ് ഡോൺ തൻറെ വളർത്ത് നായ ഹാർലിയെ നോക്കുമ്പോൾ കാണാൻ സാധിച്ചില്ല പിന്നിട് അവനെ തിരയുമ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ തടാകത്തിലേക്ക് ശ്രദ്ധിക്കുന്നത്, തൻറെ നായ ഹാർലി തടാകത്തിന്റെ നടുക്ക്, അവൻ ആരെയോ രക്ഷിക്കാൻ ശ്രമിക്കുന്നതാണെന് അയാൾക്ക് അപ്പോഴാണ് മനസിലാകുന്നത് സൂക്ഷിച്ച് നോക്കിയപ്പോൾ ആയിരുന്നു അത് ഒരു മാൻ കുട്ടിയാണെന്ന് പിടികിട്ടുന്നത്

ഹാർലി ആ മൺകുട്ടിയെയും കൊണ്ട് നീന്തി കരയിൽ എത്തുകയായിരുന്നു, എത്തിയ ഉടനെ ഒരു അമ്മയെ പോലെ തണുത്ത് വിറച്ചിരുന്ന ആ മാൻ കുട്ടിയെ നക്കി വൃത്തിയാക്കുകയായിരുന്നു,അപ്പോഴും റാൽഫ് ഡോണിന് ആ മാൻ കുട്ടി എങ്ങനെ വെള്ളത്തിൽ എത്തിയതെന്ന് ഒരു പിടിയും കിട്ടീരുന്നില്ല, കുറച്ച് കഴിഞ്ഞപ്പോൾ ആ മാൻ കുട്ടിയുടെ അമ്മ വരുകയും അതിന്റെ കൂടെ ആ മാൻ കുട്ടി പോവുകയും, ഹാർലി തൻറെ യജമാനനോടൊപ്പം തിരികെ വീട്ടിലേക്ക് വരുകയും ആയിരുന്നു, എന്നാൽ ഇനിയാണ് ഏവരെയും അത്ഭുദ പെടുത്തുന്ന സംഭവം നടക്കുന്നത്

കഴിഞ്ഞ ദിവസം രാവിലെ ആയപ്പോൾ ഹാർലി അസ്വസ്ഥനായി വീട്ടിലെ ജനലിന്റെ സൈഡിൽ കൂടി ഓടുന്നത് കണ്ടെത്, അങ്ങനെ റാൽഫ് ഡോൺ വീടിന്റെ മുൻ വാതിൽ തുറന്നപ്പോൾ അവൻ എടുത്ത് ചാടി പുറത്തേക്ക് ഓടുകയായിരുന്നു, അവൻ വീട്ടിനകത്ത് ഓടുമ്പോൾ പുറത്ത് ഒരു മാൻ കുട്ടിയുടെ ശബ്ദം റാൽഫ് കേട്ടിരുന്നു, എന്നാൽ ഹാർലി പുറത്ത് ഇറങ്ങിയ ശേഷം ആ ശബ്ദം പിന്നെ കേട്ടില്ല, അദ്ദേഹം ഹാർലി പോയ വഴി പിറകെ പോയപ്പോൾ കണ്ട കാഴ്ച്ച ഇതായിരുന്നു
അന്ന് ഹാർലി രക്ഷിച്ച ആ മാൻ കുട്ടി ഒരു മരത്തിന്റ പുറകിൽ നില്കുന്നു, വാൽ കുലുക്കി അതിന്റടുത്ത ചെന്ന് കൊണ്ട് ഹാർലി ആ മാൻ കുട്ടിയുടെ മൂക്കിൽ സ്പർശിച്ച് കൊണ്ട് ഇരുവരും എന്തൊക്കയോ പറയുന്നു, കുറച്ച് കഴിഞ്ഞപ്പോൾ മാൻ കുട്ടി തിരികെ കട്ടിലോട്ട് പോവുകയും, ഹാർലി ശാന്തമായി റാൽഫ് ഡോൺനോടൊപ്പം വീട്ടിലേക്ക് മടങ്ങി എത്തുകയുമായിരുന്ന, ഏതായാലും ഇപ്പോൾ ഇരുവരുടെയും അപൂർവ സ്നേഹം സോഷ്യൽ മീഡിയയിൽ വൈറലായി മാറീട്ടുണ്ട്
