വിശാൽ വിവാഹ നിശ്ചയം കഴിച്ച കാമുകി മറ്റൊരാളെ വിവാഹം കഴിക്കുന്നു

 

നടൻ ആര്യയുടെ വിവാഹത്തിന് പിന്നാലെയാണ് തമിഴ് നടൻ വിശാലിന്റെയും തെലുങ്ക് നടി അനീഷ റെഡിയുടേയും വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അയോഗ്യ ഫിലിമിസ്ന് വേണ്ടി വിശാൽ ഹൈദരാബാദ് പോയപ്പോഴാണ് അനീഷയെ ആദ്യമായി കണ്ടു മുട്ടിയത്. അനീഷയെ ഇഷ്ടമായ വിശാൽ അനീഷയെ പ്രൊപോസ് ചെയ്യുകയായിരുന്നു. അനീഷ കൂടി സമ്മതം മൂളിയ ശേഷം 2019 ജനുവരി ആറിന് ആരാധകരോട് വിശാൽ തന്നെയാണ് ഇക്കാര്യം അനൗൺസ് ചെയ്തത് . അതിന് ശേഷം 2019 മാർച്ചിൽ ഇവരുടെ എൻഗേജ്മെൻറ് നടന്നു.

ട്വിറ്ററിലൂടെയാണ് നടി കൂടിയായ അനീഷ റെഡ്ഡിയെ വിവാഹം ചെയ്യാൻ തീരുമാനിച്ച വിവരം വിശാൽ അറിയിച്ചത്. മലയാള സിനിമയിലെ താര രാജാവായ ലാലേട്ടൻ കുടുംബസമേതമാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. മോഹൻലാലിനെയും മഞ്ജുവാര്യരെയും പ്രധാന കഥാപാത്രമാക്കി എടുത്ത ചിത്രമായ വില്ലനിൽ വിശാൽ പ്രധാനപ്പെട്ട ഒരു റോൾ ചെയ്തിരുന്നു. വിവാഹം ഒക്ടോബറിൽ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഇരുവരും തമ്മിലുള്ള വിവാഹം വേണ്ടെന്നു വെച്ചു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

വിശാലുമൊത്ത് ഉള്ള വിവാഹ നിശ്ചയ ചിത്രങ്ങൾ അനീഷ നീക്കം ചെയ്തതും വിവാഹം നീണ്ടു പോകുന്നതും ഒക്കെ ആയിരുന്നു ഇതിന് കാരണമായി എത്തിയത്. എന്നാൽ പിന്നീട് അതെല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം മുടങ്ങിയിട്ടില്ല എന്നും വ്യക്തമാക്കി വിശാലിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. നടികർ സംഘത്തിലെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായ ശേഷം അവിടെ വെച്ചേ വിവാഹിതനാകൂ എന്ന വാശിയിലാണ് വിശാൽ. അതാണ് വിവാഹത്തിനുള്ള കാലതാമസത്തിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

ഇപ്പോഴിതാ വിശാലമായി പിരിഞ്ഞ് അനീഷ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വരുന്നു. ബിസിനസുകാരനാണ് അനീഷയുടെ വരൻ എന്നും സൂചനയുണ്ട്. ഈ വിവാഹം അനീഷയുടെ കുടുംബാംഗങ്ങൾ തീരുമാനിച്ചതെന്നാണ് അറിയുന്നത്. വിശാലുമായി വിവാഹ നിശ്ചയത്തിന് ശേഷം എടുത്ത ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയ പേജുകളിൽ നിന്നും അനീഷ നീക്കിയിരുന്നു. എന്നാൽ വിശാലോ അനീഷയോ ഈ വിഷയത്തെ പറ്റി പ്രതികരണം അറിയിച്ചിട്ടില്ല. ഒരു സിനിമയുടെ സെറ്റിൽ വച്ചാണ് വിശാലും അനീഷയും കണ്ടു മുട്ടുന്നതും അത് പിന്നീട് പ്രണയത്തിലാകുന്നതും.

തമിഴ് നടൻ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി ശരത് കുമാർ ആയിരുന്നു വിശാലിനെ മുൻ കാമുകി. വിശാലിനൊപ്പം ഉള്ള ചിത്രം പങ്കു വെച്ച അനീഷ തന്നെയാണ് പ്രണയ വാർത്ത ആരാധകരെ അറിയിച്ചത്. ദേശീയ ബാസ്ക്കറ്റ് ബോൾ ടീം അംഗമായ അനീഷ അർജുൻ റെഡ്ഡിയുടെ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനീഷ. നടൻ എന്നതിലുപരി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡണ്ടും നടികർ സംഘം സെക്രട്ടറിയുമാണ് വിശാൽ എന്ന വിശാൽ കൃഷ്ണ.

x