വിഷാദരോഗം , മതം മാറ്റം മലയാളികളുടെ എക്കാലത്തെയും പ്രിയ നടി മോഹിനിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ

മലയാളി ആരധകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് നടി മോഹിനി, ഒരു കാലത്ത് മലയാള മുൻ നിര നായികമാരുടെ പട്ടികയിൽ നിന്ന താരം അഭിനയലോകത്ത് നിന്നും വിട്ടു നിൽക്കുകയാണ്.മലയാള സിനിമയിലെ പ്രമുഖ നടന്മാരോടൊപ്പം വേഷമിടാൻ അവസരം ലഭിച്ച മോഹിനി ഏത് വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിക്കുകയും ചെയ്തു.എരമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മോഹിനി സിനിമാലോകത്തേക്ക് എത്തുന്നത് , നാടോടി എന്ന മോഹൻലാൽ ചിത്രത്തിലൂടെ താരം മലയാളത്തിലേക്കുമെത്തി .നിരവധി മലയാളം തമിഴ് , കന്നഡ ,തെലുങ് ചിത്രങ്ങളിൽ സജീവ സാന്നിധ്യമായി മോഹിനി മാറുകയും ചെയ്തു.

 

നിരവധി അവസരങ്ങളും മികച്ച കഥാപത്രങ്ങളുമായി കത്തി നിൽക്കുമ്പോഴായിരുന്നു താരം അഭിനയത്തിൽ നിന്നും താൽക്കാലികമായി അവധി എടുത്തത്.പിന്നീട് താരത്തെക്കുറിച്ച് കേട്ടത് നടി മതം മാറിയെന്നും , സുവിശേഷ പ്രാസംഗികയായി മാറിയെന്നുമായിരുന്നു.ഇതോടെയാണ് നടി മോഹിനിയെക്കുറിച്ച് സിനിമ കോളങ്ങളിൽ വർത്തയാകുന്നത്.യഥാർത്ഥത്തിൽ മോഹിനിയുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്നുള്ള തിരച്ചിലിലായിരുന്നു ആരധകർ.സിനിമയിൽ നിന്ന് വിട്ട ശേഷമാണു താരത്തിന്റെ മതം മാറ്റം അടക്കം വാർത്തകളിൽ ഇടം പിടിച്ചത്.

 

സിനിമയിൽ നിന്നും വിട്ട മോഹിനിയെ വിഷാദ രോഗം പിടിപെടുകയായിരുന്നു.കരണമറിയാതെയുള്ള നിരാശയും വിഷാദരോഗവും താരത്തെ വേട്ടയാടി,ഇതേതുടർന്ന് കുടുംബജീവിതം വരെ താളം തെറ്റുന്ന അവസ്ഥയിൽ എത്തി കാര്യങ്ങൾ.തമിഴ് ബ്രാമീണ കുടുംബത്തിൽ ജനിച്ച മോഹിനി തന്റെ നിരാശയും പ്രയാസങ്ങളും വിഷാദരോഗങ്ങളും മാറാൻ നിരവധി പൂജയും വഴിപാടുകളും നടത്തിയെങ്കിലും നിരാശയായിരുന്നു ഭലം .ഇതോടെ കുടുംബജീവിതം പോലും ഉപേക്ഷിക്കുന്ന അവസ്ഥയിൽ തനിക്ക് കിട്ടിയ പുസ്തകങ്ങളൊക്കെ മോഹിനി വായിച്ചു , അപ്പോഴാണ് വീട്ടു വേലക്കാരിയിൽ നിന്നും മോഹിനിക്ക് ബൈബിൾ കിട്ടുകയും അത് വായിക്കാനിടയാകുകയും ,ബൈബിൾ വായനയിലൂടെ താരത്തിന്റെ അസുഖം ഭേതമാകുകയും ചെയ്തു.ഇതോടെ മോഹിനി ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു.

 

കോയമ്പത്തൂരിലെ ബ്രാമീണ കുടുംബത്തിൽ ജനിച്ച മോഹിനിയുടെ ആദ്യ പേര് മഹാലക്ഷ്‍മി എന്നായിരുന്നു.എന്നാൽ സിനിമയിൽ എത്തിയപ്പോൾ താരം പേര് മോഹിനി എന്നാക്കി മാറ്റുകയായിരുന്നു.കരണമറിയാത്ത നിരാശയും വിഷാദവും കുടുംബജീവിതം പോലും ഉപേഷിച്ചാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട് എന്ന് താരം പറയുന്നു.എന്നാൽ ബൈബിൾ വായനയിലൂടെ തന്റെ രോഗം പൂർണമായും മാറിയതോടെ ക്രിസ്തു മതം താരം സ്വീകരിക്കുകയും ക്രിസ്റ്റീന മോഹിനി എന്നാക്കി പേര് മാറ്റുകയും ചെയ്തു.

 

അമേരിക്കയിലെ സെന്റ് മൈക്കൽസ് അക്കാദമിയിൽ നിന്ന് കൗൺസിലിംഗ് പഠനം പൂർത്തിയാക്കുകയും പിന്നീട് ഡിവോഷണൽ ചാനലുകളിൽ സുവിശേഷ പ്രാസംഗികയായി എത്തുകയും ചെയ്തു.വാഷിംങ്ടണിൽ ഭർത്താവും കുട്ടികളുമായി സന്തോഷമായി കുടുംബജീവിതം നയിക്കുകയാണ് മോഹിനി ഇപ്പോൾ.ഭരത് പോൾ കൃഷ്ണസ്വാമിയാണ് മോഹിനിയുടെ ഭർത്താവ്.അനിരുദ്ധ് മൈക്കൾ ഭാരത്,അദ്വൈദ് ഗബ്രിയേൽ ഭരത് എന്നിവരാണ് മക്കൾ.2011 ൽ പുറത്തിറങ്ങിയ കളക്ടർ എന്ന ചിത്രമാണ് മോഹിനി അവസാനമായി അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രം.മോഹിനിയുടെ പുറത്തിറങ്ങിയ ചിത്രങ്ങൾക്കെല്ലാം ഇന്നും ആരധകർ ഏറെയാണ് , ദിലീപ് നായകനായി എത്തിയ പഞ്ചാബി ഹൗസും , മോഹൻലാൽ നായകനായി എത്തിയ നാടോടികളും,മമ്മൂട്ടി നായകനായി എത്തിയ സൈന്യവും ഒക്കെ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചിത്രങ്ങളാണ്.

x