പ്രിയ നടി കല്പനയുടെ മകളുടെ പുത്തൻ മാറ്റം കണ്ടോ ? അമ്മയേക്കാൾ സുന്ദരിയെന്ന് ആരാധകർ

മലയാളി പ്രേഷകരുടെ ഇഷ്ട നടിമാരിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന നടിയാണ് കല്പന.മലയാളത്തിന്റെ ഹാസ്യ റാണി എന്ന് ഏവരും ഒരേ സ്വരത്തിൽ വിളിക്കുന്ന കല്പനയുടെ വിടവാങ്ങൽ ഇന്നും മലയാള സിനിമാലോകത്തിന് തീരാ നഷ്ടം തന്നെയാണ്.തന്റേതായ അഭിനയ ശൈലി കൊണ്ട് വ്യത്യസ്ത വേഷങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരം കൂടിയായിരുന്നു കല്പന.പതിവ് നർമ സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു കല്പനയുടെ അഭിനയ ശൈലി , അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തന്ന പ്രിയ നടിക്ക് ഏത് വേഷവും കഥാപാത്രവും അനായാസമായി കൈകാര്യം ചെയ്യാൻ സാധിച്ചിരുന്നു.കല്പനയെപോലെ പ്രേക്ഷകരെ കരയിക്കാനും അതുപോലെ തന്നെ ചിരിപ്പിക്കാനും കഴിഞ്ഞ ഒരു നടി മലയാള സിനിമയിൽ ഇല്ല എന്നതാണ് സത്യം.കല്പന ഒഴിച്ചിട്ടിട്ട് പോയ ഇരിപ്പടം ഇന്നും സ്വന്തമാക്കാൻ ആർക്കും സാധിച്ചിട്ടില്ല.മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും വേഷമിടാൻ കല്പനക്ക് സാധിച്ചിരുന്നു.

 

ഇപ്പോഴിതാ അമ്മയുടെ വഴിയേ സിനിമയിലേക്ക് എത്തുകയാണ് മകൾ ശ്രീമയിയും.സിനിമയിലേക്കെത്താനുള്ള താര പുത്രിയുടെ മേക്ക് ഓവറാണ് ഇപ്പോൾ ആരധകരെ ശരിക്കും കണ്ണ് തള്ളിച്ചിരിക്കുന്നത് .മുൻപ് വണ്ണമുള്ള കുട്ടിയായിരുന്ന ശ്രീമയിയുടെ സ്ലിം ആയിട്ടുള്ള പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ ലോകം.ചെറുപ്പത്തിൽ അമ്മയോടൊപ്പം നിൽക്കുന്ന ശ്രീമയിയുടെ ചിത്രങ്ങൾ കണ്ടവർ ഇപ്പോഴുള്ള താരപുത്രിയുടെ മേക്ക് ഓവർ കണ്ടു അമ്പരന്നിരിക്കുകയാണ്.

 

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ 90 കിലോ ഭാരമുണ്ടായിരുന്ന ശ്രീമയിയുടെ തൂക്കം കുറയ്ക്കാൻ സാധിച്ചതിന്റെ പിന്നിലുള്ള രഹസ്യം എന്താണ് എന്നറിയാനുള്ള ആകാംഷ പ്രേഷകർക്കുമുണ്ടായിരുന്നു.അതിനെക്കുറിച്ച് ചോദിച്ചപ്പോൾ താരപുത്രിയുടെ മറുപടി ഇങ്ങനെ ആയിരുന്നു.താൻ തന്നെ ശ്രെമിച്ചാണ് വണ്ണം കുറച്ചത് എന്നായിരുന്നു ശ്രീമയി പറഞ്ഞത് .ആഴ്ചയിൽ 4 ദിവസത്തിൽ ജിമ്മിൽ പോവുകയും 2 മണിക്കൂറോളം പരിശ്രെമിച്ചാണ് താൻ തന്റെ വണ്ണം കുറച്ചതും എന്നുമായിരുന്നു ശ്രീമയി പറഞ്ഞത്.

 

നവാഗതനായ മഹ്‌റൂഫ് മുത്തു സംവിദാനം ചെയ്യുന്ന കിസ്സ എന്ന ചിത്രമാണ് ഫെബ്രുവരി 10 ന് ചിത്രീകരണം ആരംഭിക്കുന്നത്.2 ചിത്രങ്ങൾ ഇതിനോടകം തന്നെ ഏറ്റെടുത്ത ശ്രീമയിക്ക് ലഭിച്ച 2 വേഷങ്ങളും സ്ത്രീ കേന്ദ്രികൃത വേഷങ്ങളാണ് എന്നത് സ്രെധേയമാണ്.എല്ലാം അമ്മയുടെ അനുഗ്രഹം ആണെന്നായിരുന്നു ശ്രീമയിയുടെ മറുപടി.സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കമാണ് അമ്മയുടെയും ദൈവത്തിന്റെയും അനുഗ്രഹം കൊണ്ട് തനിക്ക് ലഭിച്ചതെന്നും ശ്രീമയി പറയുന്നു.താരപുത്രിയുടെ പുത്തൻ മെയ്ക്ക് ഓവർ ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.അമ്മയെ പോലെ തന്നെ മികച്ച ഉയരങ്ങളിൽ എത്താൻ ശ്രീമയിക്കും സാധിക്കട്ടെ എന്നാണ് സിനിമാപ്രേമികളും പറയുന്നത്.നിരവധി സിനിമ ആരധകരാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്ക് ആശംസകളുമായി രംഗത്ത് എത്തുന്നത്

x