ആരാ എന്നെ വിളിച്ചുണർത്തിയതെന്ന് നോക്കിയേ – കുഞ്ഞു അനങ്ങുന്ന വീഡിയോ പങ്കുവെച്ച് പേർളി

മലയാളി പ്രേക്ഷകരുടെ പ്രിയ അവതാരികയും നടിയുമൊക്കെയാണ് പേർളി മാണി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേർളി മാണി മലയാളികൾക്ക് പ്രിയങ്കരി ആയി മാറിയത്. 2018ൽ നടന്ന ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ പങ്കെടുത്ത പേർളി ഷോയിലെ മറ്റൊരു മത്സരാത്ഥി ആയ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിൽ ആവുകയും വിവാഹം കഴിക്കുകയുമായിരുന്നു. സോഷ്യൽ ലോകം വലിയ ആഘോഷമാക്കിയ വിവാഹം ആയിരുന്നു പേർളിയുടെയും ശ്രീനിഷിന്റെയും.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് പേര്ളിയും ശ്രീനിഷും. ആരാധകർ ഇവരെ സ്നേഹത്തോടെ പേര്ളിഷ് എന്നാണ് വിളിക്കുന്നത്. ഇരുവരും തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി ആരധകരുമായി പങ്കുവെക്കാറുണ്ട്. വിവാഹ ശേഷമുള്ള വിശേഷങ്ങൾ എല്ലാം പങ്കു വെക്കാറുള്ള നടി താൻ അമ്മയാകാൻ പോകുന്ന വിവരവും സോഷ്യൽ മീഡിയ വഴിയാണ് ആരാധകരെ അറിയിച്ചത്. അതോടെ ഇരട്ടി സന്തോഷത്തിലായി ആരാധകർ. സോഷ്യൽ ലോകം ഇത്രയും ആഘോഷമാക്കിയ ഒരു ഗർഭകാലം വേറെ ഉണ്ടാകില്ല.

ഗർഭാവസ്ഥയിൽ ഉള്ള പേർളിയുടെ വളകാപ്പും ബേബി ഷവർ ഫോട്ടോ ഷൂട്ടും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായി. പേർളി മാണി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ആരാധകരും മാധ്യമങ്ങളും ഏറ്റെടുത്തു. ഏറ്റവും ഒടുവിൽ തന്റെ സഹോദരി റേച്ചൽ മാണിയുടെ വിവാഹ നിശ്ചയത്തിന് പേർളി മാണിയുടെ ഡാൻസും വൈറൽ ആയി മാറിയിരുന്നു. നിറവയറിൽ സ്റ്റേജിനെ ഇളക്കി മറിച്ച പേര്ളിയുടെ ഡാൻസ് വീഡിയോ കണ്ടത് ലക്ഷക്കണക്കിന് പേരാണ്. ഇപ്പോൾ ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് പേർളി മാണി.

കുഞ്ഞു വയറ്റിൽ കിടന്ന് അനങ്ങുന്ന വീഡിയോ ആണ് ഇപ്പോൾ പേർളി ആരാധകരുമായി പങ്കു വെച്ചിരിക്കുന്നത്. ആരാണ് തന്നെ ഉറക്കത്തിൽ നിന്നും എഴുനേൽപ്പിച്ചത് എന്ന് കണ്ടോ എന്ന് പറഞ്ഞു കൊണ്ടാണ് പേർളി വീഡിയോ പങ്കു വെച്ചത്. അതിരാവിലെ നാലു മണിക്ക് എടുത്തതാണ് ഈ വീഡിയോ. വിഡിയോയിൽ കുഞ്ഞു അനങ്ങുന്നതു വളരെ വ്യക്തമായി കാണാനാകും. ഇതാദ്യമായാണ് കുഞ്ഞു അനങ്ങുന്ന വീഡിയോ പേർളി ആരാധകരുമായി പങ്കു വെക്കുന്നത്. ഇതാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.

മലയാളത്തിലെ ഏറ്റവും മികച്ച അവതാരകയായും , നടിയായും ഫാഷൻ ഡിസൈനർ ഒക്കെയായി തിളങ്ങി നിൽക്കുമ്പോഴാണ് പേർളി വിവാഹിത ആകുന്നത്. ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷുമായി പ്രണയത്തിലായ പേർളി ഷോ കഴിഞ്ഞു പുറത്തിറങ്ങിയ ഉടനെ തന്നെ വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷം അഭിനയ രംഗത്തേക്ക് ശ്രീനിഷ് തിരികെ എത്തിയെങ്കിലും അഭിനയത്തിൽ നിന്നും വിട്ടു നിന്ന പേർളി നല്ലൊരു കുടുംബിനിയും ഭാര്യയും ആയി മാറുകയായിരുന്നു.

 

x