ഇത് അന്യായ മേക്കോവർ, കരിക്കിലെ നടി അമേയയുടെ പഴയ കോലം കണ്ട് ഞെട്ടി ആരാധകർ ചിത്രങ്ങൾ കാണാം

അമേയ മാത്യു എന്ന സുന്ദരി നടിയെ അറിയാത്തവർ ആരുമുണ്ടാകില്ല. മോഡലായും നടിയായും ഒക്കെ തിളങ്ങിയ താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത് കരിക്കിൽ നായികയായി എത്തിയപ്പോഴാണ്. ഇടയ്ക്കിടെ പുതുമയുള്ള താരങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന കരിക്ക് എന്ന സൂപ്പർഹിറ്റ് വെബ് സീരിയസ് തന്നെയാണ് അമേയയെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ഒറ്റ എപ്പിസോഡിലെ താരം വന്നിട്ടുള്ളൂ എങ്കിലും അമേയക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. ഇന്നിപ്പോള് അറിയപ്പെടുന്ന മോഡലും നടിയുമൊക്കെയാണ് താരം.

ആട് 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തെക്ക് കടന്നു വരുന്നതെങ്കിലും കരിക്ക് എന്ന വെബ് സീരിയസിൽ ആയിരുന്നു അമേയയുടെ കരിയറിൽ വഴിത്തിരിവായത്. കരിക്കിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ അമേയ പിന്നീട് അടിപൊളി ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയായിരുന്നു. അമേയയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സ്ഥിരം കാഴ്ചയായി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇപ്പോൾ ലക്ഷകണക്കിന് ആരാധകരാണ് ഫോളോവേഴ്സ് ആയി ഉള്ളത്.

 

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ഒക്കെ തന്നെ ആരധകരുമായി പങ്കു വെക്കാറുണ്ട് .യാത്രകളെയും ഫോട്ടോ ഷൂട്ടുകളും ഏറെ ഇഷ്ട്ടപ്പെടുന്ന താരം അത്തരം ചിത്രങ്ങളാണ് കൂടുതലും പങ്കു വെക്കാറുള്ളത്. ഗ്ലാമർ വേഷത്തിൽ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചു വിമർശനങ്ങളും ഏറ്റു വാങ്ങിയിട്ടുണ്ട് അമേയ. എന്നാൽ വിമർശനവുമായി എത്തുന്നവർക്ക് ചുട്ട മറുപടി നൽകിയും താരം വൈറൽ ആയി മാറിയിട്ടുണ്ട്. താരം പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നതു.

അമേയ പങ്കു വെച്ച തന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ ആണ് ഇപ്പോൾ ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. തന്റെ പഴയ കോലവും ഇപ്പോഴത്തെ ചിത്രവും ഉൾപ്പെടുത്തി ആണ് വീഡിയോ നിർമിച്ചിരിക്കുന്നത്. പഴയ ചിത്രങ്ങൾ കണ്ടു അത് പ്രമേയ ആണെന്ന് വിശ്വസിക്കാൻ പോലും ആകുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. ഒരു ഭാഗിയുമില്ലാത്ത പെൺകുട്ടിയിൽ നിന്നും ഇത്രയും സുന്ദരിയായി പ്രമേയ എങ്ങനെ മാറി എന്നാണ് ആരാധകരുടെ ചോദ്യം. അമേയയുടെ സൗദര്യ രഹസ്യം ചോദിച്ചു എത്തുന്നവരും കുറവല്ല.

അമേയയുടെ ഈ മാറ്റം ആർക്കും വിശ്വസിക്കാൻ കഴിയാത്തതാണ് . പഴയ ഫോട്ടോയും പുതിയ ചിത്രങ്ങളും തമ്മിൽ ചെറിയൊരു മുഖസാദൃശ്യം മാത്രമാണ് തോന്നുക. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന മാറ്റം അവിശ്വസനീയം തന്നെയാണ്. ഏറ്റവും മികച്ച ട്രാൻസ്ഫെർമേഷൻ വീഡിയോ എന്നാണ് അമേയയുടെ വീഡിയോക്ക് ആരാധകരുടെ കമന്റുകൾ. തന്റെ പഴയ കോലം കാണിക്കാൻ അമേയ കാണിച്ച ധൈര്യത്തേയും ആരാധകർ അഭിനന്ദിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ അമേയ സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും കരിക്ക് എന്ന വെബ്‌സീരിയസ് ആണ് ഏറെ ആരാധകരെ നേടിക്കൊടുത്തത്. ഏറ്റവും ഒടുവിൽ ഇറങ്ങിയ മമ്മൂട്ടി ചിത്രം പ്രീസ്റ്റിൽ ഒരു ചെറിയ വേഷത്തിൽ പ്രമേയ എത്തിയിരുന്നു.

x