മകളുടെ പിറന്നാളിന് ഷിഹാബുദീൻ ഒരുക്കിയ അത്ഭുതം കണ്ടോ

കൈകാലുകൾ ഇല്ലാത്ത ഷിഹാബുദീനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല , ആത്മവിശ്വാസം കൊണ്ട് ജീവിത വിജയം നേടാൻ സാധിക്കും എന്ന് തെളിയിക്കുകയും മറ്റുള്ളവർക്ക് പ്രചോദനമായി മാറുകയും ചെയ്ത ആളാണ് ഷിഹാബുദീൻ.തന്റെ വൈകല്യങ്ങളെ എല്ലാം പടിക്ക് പുറത്തുനിർത്തി ചിത്രകാരനായും , മോട്ടിവേഷൻ സ്പീക്കറായും , അധ്യാപകനായും , മജീഷ്യനായും , വയലിനിസ്റ്റ് ആയും ഒക്കെ തിളങ്ങി നിൽക്കുകയാണ് ഷിഹാബ്.കുറവുകളേയും പോരായ്മകളെയും തന്റെ വിജയത്തിന്റെ ചവിട്ടുപടികളാക്കിയാണ് ഷിഹാബ് മുന്നേറിയത്.ടെട്രാ – അമേലിയ സിൻഡ്രോം എന്ന രോഗാവസ്ഥയായിരുന്നു ഷിഹാബിന്റേത് ..എന്നാൽ ഈ രോഗാവസ്ഥയിലും ഷിഹാബ്‌ നേടിയ നേട്ടങ്ങൾ ചെറുതല്ല.വിധിയോട് പോരാടി തോൽക്കാനുള്ള മടി അദ്ദേഹത്തെ എത്തിച്ചത് ഉയരങ്ങളിൽ ആയിരുന്നു.സോഷ്യൽ മീഡിയകളിലും മലയാളി മനസ്സുകളിലും നിറഞ്ഞു നിൽക്കുന്ന ഷിഹാബിന്റെ പ്രണയവും , വിവാഹവും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഷിഹാബിന്റെ മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കങ്ങളുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

 

 

ഷിഹാബ് – ഷഹാന ദമ്പതികളുടെ മകൾ ആമിയുടെ  പിറന്നാൾ ആഘോഷ വിഡിയോകളും പിറന്നാൾ ഒരുക്കങ്ങളും എല്ലാമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് , മാർച്ച് 21 ന് പിറന്നാൾ ആഘോഷിക്കാൻ പോകുന്ന ആമിയുടെ പിറന്നാൾ ഫോട്ടോഷൂട്ടുകളും ചിത്രങ്ങളുമാണ് ഒക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.പിറന്നാൾ ആഘോഷിക്കുന്ന ആമിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഷിഹാബ് തന്നെയാണ് എന്നതാണ് സ്രെധേയം.പിറന്നാൾ ഒരുക്കങ്ങളുടെ ഭാഗമായുള്ള ഷോപ്പിംഗ് , ഫോട്ടോഷൂട്ട് വിഡിയോകൾ എല്ലാം ഷിഹാബ്‌ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത് .വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

 

 

പ്രണയ വിവാഹമായിരുന്നു ഷിഹാബിന്റെയും – ഷഹാനയുടെയും .. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഉഗ്രം ഉജ്ജ്വലം എന്ന പരിപാടിയിലൂടെയാണ് താരം ഏറെ സ്രെധിക്കപ്പെട്ടിരുന്നു.ഉഗ്രം ഉജ്ജ്വലം ഷോ കണ്ടതിനു ശേഷം ഷഹാന ഫേസ്ബുക് വഴി ഷിഹാബിന്‌ ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും പിന്നീട് സൗഹൃദമാകുകയും പരസ്പരം മനസിലാക്കിയ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യുകയുമായിരുന്നു.തങ്ങൾ തമ്മിൽ ഒരുപാട് നാളത്തെ പ്രണയം ഒന്നും ഇല്ലായിരുന്നെങ്കിലും വളരെ പെട്ടന്ന് കൂടുതൽ പരസ്പരം മനസിലാക്കാൻ സാധിച്ചെന്നും , പരസ്പരം കൂടുതൽ ആഴത്തിൽ സ്നേഹിക്കാൻ കഴിഞ്ഞെന്നും പ്രണയദിനത്തിൽ ഷിഹാബ് തന്റെയും ഷഹാനയുടെയും പ്രണയത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരുന്നു.2018 ൽ വിവാഹിതരായ ഇരുവർക്കും ഒരു മകളാണ് ആമി.

 

 

ഇന്ത്യയിൽ 700 ൽ അധികം വേദികളിൽ ഷിഹാബ് ഇതിനോടകം തന്നെ പ്രസംഗിച്ചിട്ടുണ്ട്.കുറവുകൾ പരിമിതി നിചയിക്കാനുള്ളതല്ല മറിച്ച് പലതും കീഴടക്കാൻ ഉള്ളതാണ് എന്ന് ഷിഹാബ് തെളിയിക്കുകയായിരുന്നു.നിരന്തരമായ പരിശീലനത്തിലൂടെ എന്തും നേടിയെടുക്കാൻ സാധിക്കും എന്ന് തെളിയിച്ച് നിരവധി ആളുകൾക്ക് മാതൃകയും പ്രചോദനവുമായി മാറുകയാണ് ഷിഹാബ് എന്ന ചെറുപ്പക്കാരൻ.

 

 

വൈകല്യം എന്നുള്ളത് കൈകാലുകൾ ഇല്ലാത്ത അവസ്ഥയല്ല മറിച്ച് ആഗ്രഹങ്ങൾ ഒന്നുമില്ലാത്ത ജീവിതമാണ് എന്നാണ് ഷിഹാബ് പറയുന്നത്.എന്തായാലും ഷിഹാബിന്റെ മകളുടെ പിറന്നാൾ ഒരുക്കങ്ങളുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

x