നടി ശാലു കുര്യന്റെ മുഖത്തെ മാറ്റം കണ്ട് മകൻ വരെ ഞെട്ടി വൈറലായി വീഡിയോ

മലയാള സീരിയൽ രംഗത്ത് 2007ൽ കടന്ന് വന്ന താരമാണ് നടി ശാലു കുര്യൻ, മിനി സ്‌ക്രീനിലെ അഭിനയത്തിന് പുറമെ ടിവി ഷോകളിൽ അവതാരകയായും താരം നിറഞ്ഞ് നിന്നിട്ടുണ്ടായിരുന്നു, മലയാളം സീരിയലുകളിൽ മാത്രമല്ല താരം അഭിനയിച്ചിരിക്കുന്നത് തമിഴ് സീരിയലുകളിലും ശാലു നിറസാന്നിധ്യമായിരുന്നു, ഏഷ്യാനെറ്റിൽ സൂപ്പർ ഹിറ്റായ ചന്ദനമഴ എന്ന സീരിയലിൽ വർഷ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചത് നടി ശാലു കുര്യൻ ആയിരുന്നു

ചന്ദനമഴയിൽ വില്ലത്തി വേഷമായിരുന്നു താരത്തിന്റേത്, ശാലു കുര്യൻ ആദ്യമായി ക്യാമറയുടെ മുമ്പിൽ എത്തുന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു, ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയായിരുന്നു അത് പിന്നിട് നിരവതി അവസരങ്ങളാണ് മിനി സ്‌ക്രീനിൽ നിന്ന് താരത്തിനെ തേടി എത്തിയത്, ശാലു കുര്യൻ ചെയ്‌ത്‌ കഥാപാത്രങ്ങൾ കൂടുതലും വില്ലത്തി വേഷങ്ങൾ ആയിരുന്നു ഇതുവരെയ്ക്കും ഇരുപത്തിയഞ്ചോളം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുള്ളത്

ശാലു കുര്യൻറെ വിവാഹം നടന്നത് 2017ൽ ആയിരുന്നു, കൊച്ചിയിലെ ഒരു വലിയ ഹോട്ടലിലെ പിആർ മാനേജറായ മെൽവിൻ ഫിലിപ്പാണ് ശാലു കുര്യന്റെ കഴുത്തിൽ താലി ചാർത്തിയത് , പത്തനംതിട്ട റാന്നി സ്വദേശിയാണ് അദ്ദേഹം ഇരുവരുടേതും വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു, കുഞ്ഞ് ജനിച്ച് രണ്ട് മാസം കഴിഞ്ഞപ്പോൾ ആയിരുന്നു താൻ അമ്മയായി എന്ന സന്തോഷം തൻറെ പ്രേക്ഷകരുമായി പങ്ക് വെച്ചത്, ശാലു കുര്യൻറെയും മേൽവിന്റെയും കുഞ്ഞിന്റെ പേര് അലിസ്റ്റർ മെൽവിൻ എന്നാണ്

കുഞ്ഞുണ്ടായ ശേഷം അഭിനയ രംഗത്ത് നിന്ന് താരം വിട്ട് നിൽക്കുകയായിരുന്നു, താരം അഭിനയ രംഗത്തേക്ക് കടന്ന് വരാത്തതിനുള്ള കാരണം തണ്ട് പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ചത് ഇങ്ങനെയായിരുന്നു ” എന്തുകൊണ്ടാണ് ഞാൻ ഈ ദിവസങ്ങളിൽ ടെലിവിഷനിലും സീരിയലുകളിലും വരാത്തത് എന്ത് എന്ന് എന്നോട് നിരവതി പേർ ചോദിക്കുന്നുണ്ട് എന്റെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും പ്രേക്ഷകർക്കും, എന്റെ കൊച്ചു കുട്ടി എന്നെ തിരക്കിലാക്കുകയാണ് , ജോലി പുനരാരംഭിക്കുന്നതിനുമുമ്പ് അവൻ കുറച്ചുകൂടി വളരാൻ ഞാൻ കാത്തിരിക്കുകയാണ് നിങ്ങളുടെ തുടർച്ചയായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി ” ഇതായിരുന്നു താരത്തിന്റെ കുറിപ്പ്


.
കുറിപ്പിന്റെ കൂടെ ശാലു കുര്യൻ പങ്ക് വെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, മുഖത്ത് ക്രീം തേച്ച് കുഞ്ഞിന്റെ അടുത്ത് വന്ന ശാലുനെ കണ്ടിട്ട് സ്വന്തം കുഞ്ഞിന് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നതാണ് രസകരമായ കാര്യം , അമ്മയായ ശാലു കുര്യൻറെ മുഖത്ത് നോക്കി കുഞ്ഞ് ആരാ എന്നാണ് ചോതിക്കുന്നത്, ഞാൻ ആരാണെന്നോ എന്ന് തിരിച്ച് ശാലു കുര്യൻ മുഖം കാണിച്ച് കൊണ്ട് ചോതിക്കുന്നുമുണ്ട് ഇതെല്ലാം കണ്ട് കുഞ്ഞ് അമ്മയുടെ മുഖത്ത് അന്തം വിട്ടാണ് നോക്കുന്നത് ഏതായാലും വീഡിയോ ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാണ്

View this post on Instagram

A post shared by ShaluKurian (@shalumelvin)

x