കുഞ്ഞു നിലക്ക് പേർളി മാണി ഒരുക്കിയ ബേബി നഴ്‌സറി റൂം കണ്ടോ? ; വീഡിയോ കാണാം

വിടർന്ന കണ്ണുകളും ന്യൂഡിൽസ് മുടിയുo ആയെത്തിയ ക്യൂട്ട് കിലുക്കാംപെട്ടി ആണ് പേളി മാണി. അവതാരകയായി വന്ന് പ്രേക്ഷകഹൃദയം ഒന്നാകെ കവർന്നെടുത്തു പേർളി. പേളിയെ അറിയാത്ത മലയാളി പ്രേക്ഷകർ വിരലിലെണ്ണാവുന്നതിൽ കുറച്ച് മാത്രമേ കാണുള്ളൂ. തങ്ങളുടെ വീട്ടിലെ ഒരു കുട്ടിയായാണ് പേർളിയെ ഒട്ടുമിക്ക പ്രേക്ഷകരും കണക്കാക്കുന്നത്. അത്രയേറെ ജനപ്രീതിയാർജ്ജിച്ച, പ്രായഭേദമന്യേ കുടുംബസദസ്സുകൾ കൈ നീട്ടി സ്വീകരിച്ച മുത്താണ് പേളി മാണി. മഴവിൽ മനോരമ ചാനലിലെ ഡി ഫോർ ഡാൻസ് ആണ് പോളിയെ കൂടുതൽ പ്രശസ്തയാക്കിയത്. എന്നാൽ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ എത്തിയതോടെ തന്റെ ആരാധകർ ഇരട്ടിആകുകയായിരുന്നു.

ബിഗ്‌ബോസ് ഷോയിൽ 100 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥി കൂടിയാണ് പേളി. മാത്രമല്ല ബിഗ്‌ബോസ്സ പേളിക്ക് സമ്മാനിച്ചത് ഒരു മനോഹര പ്രണയവും, ജീവിത പങ്കാളിയെയും ആണ്. തന്റെ സഹ മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദ് ആണ്പേളിയുടെ ഭർത്താവ്. ഇവരെ പേളിഷ് എന്നാണ് ആരാധകർ വിളിക്കുന്നത്. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഏറെ ആരാധകരുള്ള താര ജോഡികളാണ് പേളി മാണിയും ശ്രീനിഷും. താരങ്ങളുടെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിയ്ക്കാറുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് 2o നാണ് പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്‌.ബിഗ് ബോസ് ഒന്നാം സീസണില്‍ പങ്കെടുത്ത ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഗര്‍ഭിണിയായതു മുതല്‍ ഓരോ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായിരുന്നു പേളി മാണി. എന്നാൽ ഇപ്പോൾ മകൾ നില ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് പേളി മാണിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും. ഗർഭകാലം മനോഹരമായൊരു കാലഘട്ടമായി ആസ്വദിച്ച പേളി, പേരന്റിംഗ് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ്.

മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പേളി പങ്കുവയ്ക്കാറുണ്ട്. എന്നാൽ അത്തരം ഒരു വിശേഷമാണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായി കൊണ്ടിരിക്കുന്നത്. മകൾ നിലയ്ക്ക് വേണ്ടിഒരു നഴ്സറി ഒരുക്കിയിരിക്കുകയാണ് അമ്മ പേളിയും, പേളിയുടെ അനിയത്തി റെയ്ച്ചൽ ഉം. വളരെ ഭംഗിയോടെ അണിയിച്ചൊരുക്കി ഒരു മുറി നിലക്കായി മാറ്റി വെച്ചിരിക്കുകയാണ് ഇവർ. മുറിയിലെ ഓരോ അറേഞ്ച്മെന്റസും വ്യക്തമായി വിശദീകരിക്കുകയാണ് പേളി മാണി. ഒപ്പം നിലാവ്പോൽ സുന്ദരിയായ നമ്മുടെ കുട്ടി നിലയെയും കാണിക്കുന്നുണ്ട്.

മുടിയുടെ വാൾപേപ്പർ ടെഡി ബിയർ കൊണ്ടും സ്റ്റാർസ് കൊണ്ടും അലങ്കരിച്ചിരിക്കുന്നു. തന്റെ കൂട്ടുകാർ പേളിക്ക് സമ്മാനിച്ച മദർ ആൻഡ് ബേബി കെയർ എന്ന പുസ്തകത്തെപ്പറ്റിയും പേളി വാചാലയാകുന്നുണ്ട്. പിന്നീട് നില മോളുടെ കുഞ്ഞി ക്യൂട്ട് കുട്ടിയുടുപ്പുകൾ ആണ് പേളി പരിചയപ്പെടുത്തുന്നത്. റെയിൻബോ കളറുകളിലുള്ള ഉടുപ്പുകൾ കാണിക്കുന്നതിനോടൊപ്പം, അജ്ഞാതയായ ഒരു ആരാധിക തന്റെ മകൾക്ക് സമ്മാനിച്ച അതീവ മനോഹരമായ വെള്ള വസ്ത്രങ്ങൾ കാണിച്ചുകൊണ്ട്അവർക്ക് നന്ദി പറയുന്നു മുണ്ട്. ഏഞ്ചൽ എന്ന ക്യൂട്ട് പ്രതിമ യോടും, പിനോച്ചി ബുക്കിനോടും ഈ കുഞ്ഞി നില മോൾ ചിരിച്ച് കളിച്ച് കൊഞ്ചുന്നതും പേർളി തന്റെ ആരാധകർക്കായി കാണിക്കുന്നുണ്ട്.

കരിമഷിയെഴുതിയ നിലയുടെ കണ്ണുകൾ നമ്മോട് കഥ പറയുന്നുണ്ട്. പേളി മാണി പിന്നീട് കുഞ്ഞു നിലയുടെ ഡയപ്പർ ചെയ്ഞ്ചിങ് സ്റ്റേഷനും, മനോഹരമായ ബെഡ്ഷീറ്റുകൾ ഉം, ബേബി കാരിയർ ഉം, ബേബി ബാഗും, റെയിൻബോ കളറിലുള്ള കർട്ടനുകളും അങ്ങനെ നില മോളുടെ ഓരോരോ കുഞ്ഞു കാര്യങ്ങൾ പോലും പേളി മാണി തന്റെ ആരാധകർക്കായി പങ്കുവയ്ക്കുന്നുണ്ട്. കുഞ്ഞു നിലയെ പറ്റിയുള്ള വിശേഷങ്ങൾ ഈ വീഡിയോ കാണുന്നതിലൂടെ ഓരോ പ്രേക്ഷകനും മനപ്പാഠമാക്കാൻ സാധിക്കും. അത്രയേറെ വാചാലയാണ് പേളി എന്ന അമ്മ.

തന്റെ കുഞ്ഞു നിലയ്ക്ക് വേണ്ടി ഇതൊക്കെ സമ്മാനിച്ച എല്ലാവരോടും പേളി തന്റെ അകമഴിഞ്ഞ നന്ദി ഈ വീഡിയോയിൽ ഉടനീളം പ്രകടിപ്പിക്കുന്നുണ്ട്.പിന്നെ അവതാരകൻ ആദിൽ നില മോൾക്ക് സമ്മാനിച്ച ഒരു മനോഹര കളിപ്പാട്ടം ആണ് അവളുടെ ഏറ്റവും ഇഷ്ടപ്പെട്ടത് എന്നും പേളി പറയുന്നു. വീഡിയോയുടെ അവസാനം പിങ്ക് കുഞ്ഞുടുപ്പിൽ നിലാവിനേപോൽ പ്രകാശം പരത്തി കുഞ്ഞു നിലകുട്ടിയും അമ്മയോടൊപ്പം എത്തുന്നുണ്ട്. ഒടുവിൽ ഒരു കുഞ്ഞു പുഞ്ചിരി സമ്മാനിച്ചു കൊണ്ടാണ് നില തന്റെ അമ്മയുടെ പ്രേക്ഷകരോട് ടാറ്റാ ബൈ bye പറഞ്ഞത്. നിലയുടെ നഴ്സറി ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞത്.

x