അമ്മേ അച്ഛൻ എവിടെ? ; താലിയുമായി നിൽക്കുന്ന വരന്റെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് വധുവും ബന്ധുക്കളും വൈറൽ വീഡിയോ

എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് വിവാഹം. എല്ലാ വിവാഹത്തിലെയും പ്രധാന ആകർഷണം വധൂവരൻമാർ തന്നെയാണ്. അന്നത്തെ ദിവസത്തെ രാജകുമാരനും രാജകുമാരിയും ഇവരാണ്. തങ്ങളുടെ വിവാഹം എപ്പോഴും മറ്റുള്ളവർ ശ്രദ്ധിക്കപെടണമെന്നും, മറ്റു വിവാഹങ്ങളിൽ നിന്നും എന്തെങ്കിലും ഒരു വ്യത്യസ്ത തങ്ങളുടെ വിവാഹത്തിന് വേണമെന്ന് വാശി പിടിക്കുന്നവരുമാണ് അധികം പേരും . അതുകൊണ്ടു തന്നെയാണ് ഇവിടെ പല ഫോട്ടോഷൂട്ടുകൾ ഉം, സേവ് ദ ഡേറ്റ് ചിത്രങ്ങളും, വിവാഹ വീഡിയോയുമൊക്കെ viral ലിസ്റ്റിൽ ഇടം പിടിക്കുന്നത്. ജനശ്രദ്ധ ആകർഷിക്കാൻ വേണ്ടി അവയൊക്കെ മിക്കതും മുൻകൂട്ടി തയ്യാറാക്കി അവതരിപ്പിക്കുന്നതാണ്. അപ്രതീക്ഷിതമായി ലഭിക്കുന്നത് ഒക്കെ വളരെ ചെറിയ രീതിയിൽ മാത്രമാണ്.

വീഡിയോയിൽ ദമ്പതിമാർ നൃത്തം വെക്കുന്നതും, പാട്ടു പാടുന്നതും, പ്രൊപ്പോസ് ചെയ്യുന്നതും, പ്രാങ്ക് ചെയ്യുന്നതും, ഒക്കെ വിവാഹ ദൃശ്യങ്ങളിലെ സ്ഥിര കാഴ്ചകളാണ്. വിവാഹവുമായി ബന്ധപ്പെട്ടുള്ള രസകരമായ കാഴ്ചകൾ എല്ലാം തന്നെ കാണാൻ വളരെയേറെ ഇഷ്ടപ്പെടുന്നവരാണ് പ്രേക്ഷകർ. ഇഷ്ടപ്പെട്ടാൽ അതൊക്കെ മറ്റുള്ളവരിലേക്ക് എത്തിക്കാനും ഷെയർ ചെയ്യാനും ഇക്കൂട്ടർ മടിക്കില്ല. എന്നാൽ മേൽപ്പറഞ്ഞ ഗണങ്ങളിൽ ഒന്നും പെടാത്ത, വാത്സല്യം തുളുമ്പുന്ന ഒരു വിവാഹ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. വിവാഹത്തിലേക്ക് ഒരു പുതിയ അതിഥി വരുമ്പോൾ, അല്ലെങ്കിൽ നമ്മളെ ഒരു പുതിയ അതിഥി ആകുമ്പോൾ അതിന്റെ പിറകിൽ ഉള്ള സ്നേഹത്തിന്റെയും കരുതലിന്റെയും കരങ്ങൾ അവരുടെ മാതാപിതാക്കളുടെതാണ്.

എല്ലാവരുടെയും ജീവിതത്തിൽ ബാലപാഠങ്ങൾ മുതൽ ജീവിത പാഠങ്ങൾ വരെ പകർന്നുനൽകാനും പ്രാവർത്തികമാക്കാനും പഠിപ്പിക്കുന്നതും സ്നേഹം നിറഞ്ഞ അച്ഛനുമമ്മയും തന്നെയാണ്. അവരുടെ മക്കളുടെ വിവാഹ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പ്രാർത്ഥനകളുമായി വിവാഹം കഴിയുന്നതുവരെ അവരെ അവരുടെ ജീവിതത്തിലുടനീളം അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നതും മാതാപിതാക്കളാണ്. മക്കളുടെ വിവാഹം മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നമാണ്. ഈ വീഡിയോയിൽ ഒരു പിതാവിനെയും മകന്റെ യും സ്നേഹമാണ് പ്രകടമാകുന്നത്. കുഞ്ഞുന്നാളിൽ കൊഞ്ചിക്കുഴഞ്ഞ് അച്ഛാ എന്ന് വിളിക്കുന്നതിന്റെ ആന്മനിർവൃതി ചിലപ്പോൾ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിൽ അവർ അച്ചാ എന്ന് വിളിക്കുമ്പോൾ അനുഭവപ്പെടും.

അത്തരമൊരു അനുഭവപ്പെടൽ തന്നെയാണ് ഇവിടെയും.തന്റെ വിവാഹത്തിന് വധുവിനെ അണിയിക്കാൻ താലിമാല കയ്യിലെന്തി നിൽക്കുന്ന യുവാവിന്റെ ശ്രദ്ധ തിരിയുന്നത് തന്റെ മാതാപിതാക്കളിൽ ആണ്. ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിൽ അച്ഛന്റെയും അമ്മയുടെയും സാമീപ്യം വേണമെന്ന് വാശി പിടിക്കുകയാണ് ഈ യുവ വരൻ. കൊട്ടും നാദസ്വരവും അവിടെ തകൃതിയായി അരങ്ങേറുമ്പോൾ കയ്യിൽ താലിമാലയും പിടിച്ചുകൊണ്ട് അമ്മ, അച്ഛൻ എവിടെ, അച്ഛാ അച്ഛാ എന്നും വിളിക്കുകയാണ് ഈ മകൻ. ഒടുവിൽ അച്ഛനെ കാണുമ്പോൾ താലിമാല കാണിച്ച് വിവാഹം കഴിക്കട്ടെ എന്ന രീതിയിലുള്ള ആംഗ്യഭാഷയും കാണിക്കുന്നു.

വീഡിയോ ദൃശ്യങ്ങളുടെ ബാ ഗ്രൗണ്ടിൽ വധുവിന്റേത്തടക്കം നിരവധി ചിരികൾ മുഴങ്ങുന്ന ഉണ്ടെങ്കിലും അതൊന്നും വകവെക്കാതെ, തന്റെ അച്ഛനെ തന്നെ തിരയുകയാണ് വരൻ. ഈ പിതൃപുത്ര സ്നേഹത്തിന് സമൂഹമാധ്യമങ്ങളിൽ വാത്സല്യം നിറഞ്ഞ കയ്യടികൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീവിതസായാഹ്നത്തിൽ മാതാപിതാക്കളുടെ സന്തോഷം മക്കൾ നല്ല രീതിയിൽ ജീവിക്കുന്നത് കാണുന്നതാണ്. ഏറ്റവും വലിയ ദുഃഖവും മക്കളിൽനിന്നുള്ള തിരിച്ചടികളാണ്. മക്കൾക്ക് മാതാപിതാക്കളെ തോൽപ്പിക്കാനാവും. പരാജയപ്പെടുത്താനും സാധിക്കും. ഓർക്കുക, ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച നമ്മുടെ മാതാപിതാക്കളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ്. അതിലും മനോഹരമായത് അതിന് കാരണം മക്കളാവുക എന്നതാണ്.

x