നാദിര്‍ഷയുടെ അനന്തരവളുടെ വിവാഹ ചടങ്ങില്‍ താരമായി നടൻ ദിലീപ്; കട്ട താടിയിലും കറുത്ത ഡ്രസിലും ദിലീപിൻറെ മാസ്, വീഡിയോ കാണാം

സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്, ജനപ്രിയ നായകന്റെ വീഡിയോകളും ഫോട്ടോകളും ആണ്. ഒരു പാട് ആരാധകര്‍ ദിലീപിന്റെ വീഡിയോ ചെയര്‍ ചെയ്തിട്ടുണ്ട്. ദിലീപ് അന്നും ഇന്നും മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട നടനാണ്. ഒത്തിരി സിനിമകളില്‍ നായകനായും സഹനടനായും ദിലീപ് എത്തിയിട്ടുണ്ട്. കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയാണ് അവസാനമായി റിലീസ് ചെയ്ത ദിലീപിന്റെ സിനിമ. നാദിര്‍ഷയായിരുന്നു സിനിമ സംവിധാനം ചെയ്തത്. 150 ലധികം സിനിമകളില്‍ ദിലീപ് അഭിനയിച്ചിട്ടുണ്ട്. വോയിസ് ഓഫ് സത്യനാഥന്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദിലീപിന്റെയും കാവ്യയുടെയും മകള്‍ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും താല്‍പര്യമാണ്.

ഈ അടുത്തിടെ, മീനാക്ഷിയും ദിലീപും ചേര്‍ന്ന് ഒരു വിവാഹത്തിന് പങ്കെടുത്തതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗുരുവായൂരില്‍ ലയനയുടെയും ഷിഷോറിന്റെയും വിവാഹ ചടങ്ങിലാണ് ഇരുവരും പങ്കെടുത്തിരുന്നത്. അതിനു ശേഷം, ഇപ്പോള്‍ മറ്റൊരു വിവാഹ ചടങ്ങില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നാദിര്‍ഷയുടെ അനന്തിരവളുടെ വിവാഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബന്ധുക്കളെ ദിലീപിന് പരിചയപ്പെടുത്തി കൊടുക്കുന്ന നാദിര്‍ഷയെയും വീഡിയോയില്‍ കാണാവുന്നതാണ്. ഇത്തവണ, മീനാക്ഷിയോ കാവ്യയോ മഹാലക്ഷ്മിയോ ആരും കൂടെയില്ല. ദിലീപ് ഒറ്റയ്ക്കാണ് വിവാഹ ചടങ്ങില്‍ എത്തിയിരുന്നത്. വലിയ സിനിമ നടനാണന്നതിന്റെയോ മറ്റ് യാതൊരു അഹങ്കാരവും ഇല്ലാതെ, ഒരു ചെറു ചിരിയോടെയാണ് ആരാധകരോട് സംസാരിക്കുകയും അവരും ഒന്നിച്ച് ഫോട്ടോകള്‍ എടുക്കുകയും ചെയ്തത്.

നടന്‍ സിദ്ദിഖും സംവിധായകന്‍ നാദിര്‍ഷയും ഒപ്പം ഉണ്ടായിരുന്നു. കൂടാതെ, മറ്റ് സിനിമ താരങ്ങളും, അക്കൂട്ടത്തില്‍ ടിനി ടോമും നിര്‍മ്മാതാവും നടനും ആയ ബാദുഷായും ഉണ്ടായിരുന്നു. ദിലീപിനൊപ്പം നാദിര്‍ഷായും സിദ്ദിഖും ബാദുഷായും വരന് വിവാഹ ആശംസകള്‍ നേരുന്നതും ഫോട്ടോകള്‍ എടുക്കുന്നതും വീഡിയോയില്‍ കാണാം. ആരാധകരുടെ ആവശ്യ പ്രകാരം അവരോടൊപ്പം, വിനയത്തോടെയും സന്തോഷത്തോടെയും സെല്‍ഫിയ്ക്ക് പോസ് ചെയ്യുന്ന ദിലീപിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. താര ജാഡകള്‍ ലവലേശമില്ലാതെ വളരെ വിനയത്തോടെ, മുഖത്ത് ഒരു ചെറുചിരിയുമായി പ്രത്യക്ഷപ്പെട്ട ദിലീപിന്റെ ഫോട്ടോകളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

നിര്‍മ്മാതാവും നടനുമായ ബാദുഷ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിട്ടുണ്ട്. ഒരു കറുത്ത ഷര്‍ട്ടും വെള്ള വേഷ്ടിയും ധരിച്ച് വളരെ സിമ്പിളായാണ് ദിലീപ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വരന്റെ കുടുംബാംഗങ്ങളോടും തന്റെ സുഹൃത്തുക്കളോടും കുശലം ചോദിക്കുന്ന ദിലീപിനെയും വീഡിയോയില്‍ കാണാം. ആരാധകരോടൊപ്പം നിരവധി സെല്‍ഫികള്‍ക്കാണ് യാതൊരു മടിയും കൂടാതെ ദിലീപ് പോസ് ചെയ്തത്. കുഞ്ഞു കുട്ടികളോടൊപ്പം സെല്‍പി എടുക്കുന്ന ദിലീപിനെയും നമുക്ക് കാണാം. വിവാഹ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം, ദിലീപിനെ യാത്ര ആക്കാന്‍ വരുന്ന നാദിര്‍ഷ എത്തുന്നുണ്ട്. നാദിര്‍ഷയും ദിലീപും തമ്മിലുള്ള സൗഹൃദം വളരെ ആഴമേറിയതാണ്. നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങിന് ദിലീപും കുടുംബവും എത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഒപ്പം ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ നൃത്തവും അന്ന് ആരാധകരെ ഞെട്ടിച്ചിരുന്നു…

Articles You May Like

x