ഈ നവ വരനും വിവാഹവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്

ഈ നവ വരനും വിവാഹവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.വിവാഹത്തിന് മണിക്കൂറുൾക്ക് മുൻപ് വീഴ്ചയിൽ നട്ടെല്ലിന് പരിക്കേറ്റ് നവ വധു, അരയ്ക്ക് താഴേക്ക് തളർന്നുപോയ വധുവിന്റെ അനിയത്തിയെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് പെണ്ണിന്റെ വീട്ടുകാർ..എന്നാൽ ഏവരെയും ഞെട്ടിച്ച് തളർന്ന പെൺകുട്ടിയെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടി നവവരൻ.ഇക്കഴിഞ്ഞ ഡിസംബർ എട്ടിന് ഉത്തർപ്രദേശിലാണ് സംഭവം നടന്നത്.ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ നിന്നുള്ള ആരതി മൗര്യ, അടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ള അവധേഷുമായി വിവാഹം ഉറപ്പിച്ചിരുന്നു.വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് ടെറസിൽ നിന്നും ഒരു കുട്ടിയെ രെക്ഷിക്കുന്നതിനിടെ കാൽ വഴുതി ആരതി താഴേക്ക് വീഴുകയായിരുന്നു.വീഴുന്ന വീഴ്ചയിൽ അരയ്ക്ക് താഴേക്ക് തളർന്നുപോവുകയും ചെയ്തു.

 

ഉടൻ തന്നെ ആരതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അരക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടു എന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്.ചികിത്സ തുടർന്നാലും ആരതിക്ക് ജീവിതത്തിൽ ഇനിയൊരു തിരിച്ചുവരവിനുള്ള സാധ്യത കുറവാണെന്നും ഡോക്ട്ടർമാർ വിധിയെഴുതി.പൂർണമായും സുഖം പ്രാപിക്കാത്ത അവസ്ഥയിൽ ദാമ്പത്യബന്ധം അവസാനിപ്പിക്കാം എന്ന് വീട്ടുകാർ തീരുമാനിച്ചു.ഒരുക്കങ്ങൾ എല്ലാം പൂർത്തിയായത് കൊണ്ട് തന്നെ ആരതിയുടെ വീട്ടുകാർ ആരതിയുടെ സഹോദരിയുമായി അവദേഷിൻറെ വിവാഹം നടത്താൻ തീരുമാനിക്കുന്നത്.തീരുമാനം അവധേഷിനെ അറിയിച്ചപ്പോൾ തന്റെ ജീവിതത്തിൽ അവൾ ഒരിക്കലും ഒരു ഭാരമാകില്ലന്നും , അവളെ അല്ലാതെ മറ്റൊരു വിവാഹം കഴിക്കില്ല എന്ന ഉറച്ച തീരുമാനം ആയിരുന്നു മറുപടിയായി ലഭിച്ചത്.

 

എന്നാൽ വിവാഹം മാറ്റാനോ , മുഹൂർത്തം മാറ്റാനോ അവധേഷ് സമ്മതിച്ചില്ല ..ഡോക്ടർമാരുടെ സഹായത്തോടെ ആശുപത്രിയിൽ നിന്നും ആരതിയെ കുറച്ചു സമയത്തേക്ക് വീട്ടിലേക്ക് എത്തിക്കുകയായിരുന്നു ..താലി കെട്ടി സിന്ദൂരം തോട്ട് അവധേഷ് ആരതിയെ ജീവിത സഖിയാക്കി.പിന്നീട് വീട്ടിലേക്ക് പോകുന്ന ചടങ്ങിന് പകരം ഇരുവരും പോയത് ആശുപത്രിയിലേക്കാണ് എന്ന് മാത്രം.ചടങ്ങു നടക്കുമ്പോൾ എല്ലാം അവധേഷിൻറെ മുഖത്തേക്ക് നോക്കി കണ്ണ് നിറയ്ക്കുന്ന ആരതിയുടെ കണ്ണീർ ഒപ്പിയതും ഇടയ്ക്കിടെ ഞാൻ ഉണ്ട് കൂടെ എന്നുള്ള വാക്കുകളും നാട്ടുകാരുടെയും ബന്ധുക്കളുടെയും കണ്ണ് നിറച്ചു.പ്രണയിക്കുന്നവരിൽ ഒരാൾക്ക് ഈ അവസ്ഥ വരുമ്പോൾ പോലും ഉപേക്ഷിക്കുന്ന ഈ കാലത്ത് പ്രണയ വിവാഹം അല്ലാഞ്ഞിട്ടുകൂടി ഇത്തരത്തിൽ അവളെ സംരക്ഷിക്കാൻ അവധേഷ് കാണിച്ച വലിയ മനസിന് ആരും അഭിനന്ദനം നൽകിപ്പോകും.ആ വലിയ മനസിന് മുന്നിൽ ആരും നമിച്ചുപോകും.

 

ഇത് മാത്രമല്ല അടുത്ത ദിവസം നടക്കാനിരിക്കുന്ന ശസ്ത്രക്രിയക്ക് ഭർത്താവിന്റെ സ്ഥാനത്ത് നിന്ന് അവധേഷ് ഫോം പൂരിപ്പിച്ചുനൽകുകയും ചെയ്തു.എന്തായാലും അവധേഷിന്റെയും ആരതിയുടെയും വിവാഹ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.നിരവധി ആളുകളാണ് ഇരുവർക്കും വിവാഹമംഗളാശംസകൾ നൽകി രംഗത്ത് വരുന്നത്.എന്തായാലും ആ വലിയ മനസിന് മുന്നിൽ നമിക്കുന്നു.തന്റെ പ്രണയിനിക്കൊ ഭാര്യക്കോ ഇത്തരത്തിൽ ഒരവസ്ഥ വരുമ്പോൾ ഉപേഷിച്ചുപോകുന്നവർക്ക് ഇതൊരു മാതൃക തന്നെയാണ് ഈ യുവാവിന്റെ പ്രവർത്തി.എന്തായാലും അവധേഷിന്റെയും ആരതിയുടെയും വിവാഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x