
ഒറ്റ ഷോട്ടിൽ ഇജ്ജാതി ഒരു തകർപ്പൻ കല്യാണ വീഡിയോ, നമിച്ചു മക്കളെ ❤️
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെയും , വിവാഹ വിഡിയോകളുടെയും കാലമാണ് , വെത്യസ്തമായ നിരവധി വെഡ്‌ഡിങ് ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.അതിൽ വിവാഹം മുതൽ കൊച്ചിന്റെ പേരിടൽ ചടങ്ങുവരെ നീണ്ടു നിൽക്കുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു വെറൈറ്റി കല്യാണ വീഡിയോ യാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ക്ലിക് എന്ന ഇവന്റ് മാനേജ്മെന്റ് ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച കല്യാണ വീഡിയോ.ഒന്നും പറയാനില്ല കിടിലം എന്നല്ലാതെ മറിച്ചൊരു വാക്ക് പറയാനില്ല.
വെഡിങ് വീഡിയോ പുറത്തെത്തിയപ്പോൾ മികച്ച പ്രതികരണമായിരുന്നു വിഡിയോയ്ക്ക് ലഭിച്ചത് , എന്നാൽ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്ന് പറഞ്ഞപ്പോൾ പലരുടെയും നെറ്റി ഒന്ന് ചുളിഞ്ഞു.കാരണം അത് അത്ര വിശ്വാസയോഗ്യമല്ല എന്നായിരുന്നു വീഡിയോ കണ്ടവരുടെ അഭിപ്രായങ്ങൾ.ഇതൊന്നും അതും ഇത്രയും സമയമുള്ള വീഡിയോ എങ്ങനെ ഒറ്റ ഷോട്ടിൽ എടുക്കും എന്നായിരുന്നു പലരുടെയും ചോദ്യങ്ങൾ , നാല് മിനിറ്റിനു മുകളിൽ ദൈർക്യം ഉള്ള വീഡിയോ ആയത് കൊണ്ട് തന്നെ വീഡിയോ കണ്ടവരെല്ലാം ഒറ്റ ഷോട്ട് വീഡിയോ ആണെന്ന് വിശ്വസിച്ചില്ല.
ഇപ്പോഴിതാ അവർക്കുള്ള മറുപടി വീഡിയോ എത്തിയിരിക്കുകയാണ്.അതെ ഒറ്റ ഷോട്ടിൽ എടുത്ത വീഡിയോ ആണെന്ന് തെളിയിക്കുന്ന ചിത്രീകരണ വീഡിയോ കൂടെ പുറത്തുവന്നതോടെ ഏവരുടെയും സംശയം തീർന്നിരിക്കുകയാണ്.ഇജ്ജാതി ടീം വർക്ക് ഒരു രക്ഷയുമില്ല എന്നായിരുന്നു പലരുടെയും അഭിപ്രായങ്ങൾ.നിരവധി ആളുകളാണ് വീഡിയോയ്ക്ക് മികച്ച അഭിപ്രയങ്ങളുമായി രംഗത്ത് എത്തുന്നത്.ഒരേ പൊളി എന്നും വീഡിയോ ഗ്രാഫർ ആൻഡ് കൊറിയോഗ്രാഫി ഒരു രക്ഷയും ഇല്ലന്നും അടക്കമുള്ള നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.എന്തായാലും വിവാഹ വീഡിയോ ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തുകഴിഞ്ഞു.വൈറലായ വീഡിയോ കണ്ടതിന് ശേഷമുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കല്ലേ