വൈറലായി മറ്റൊരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ഇത് വൈശാലി തന്നെയോ എന്ന് ആരാധകർ

ഒരു ചെറിയ ഇടവേളക്ക് ശേഷം വീണ്ടും വൈറലായി മറ്റൊരു സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ. വൈശാലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ദൃശ്യങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മിഥുൻ ശാർക്കര ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്. മലയാള സിനിമയിലെ ക്ലാസ്സിക്ക് ചിത്രങ്ങളിൽ ഒന്നായ വൈശാലിയെ അതേപടി പകർത്തി വെച്ചിരിക്കുകയാണ് ക്യാമറ മാൻ. ചിത്രങ്ങൾ പകർത്തിയ ലൊക്കേഷനും മേക്കപ്പും എടുത്തു പറയേണ്ടത് തന്നെയാണ്.

ഭരതൻ സംവിധാനം ചെയ്ത 1988 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വൈശാലി. എം.ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ എം.എം. രാമചന്ദ്രനാണ് ഈ ചിത്രം നിർമ്മിച്ചത്. രാമായണത്തിലെ നിരവധി ഉപകഥകളിൽ ഒന്നിലെ അത്ര പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രമാണ് വൈശാലി. വിഭാണ്ഡകൻ എന്ന മഹർഷിയുടെ മകനായ ഋഷ്യശൃംഗനെ ആകർഷിച്ച് അംഗ രാജ്യത്തിൽ എത്തിച്ച് കൊടിയ വരൾച്ച മാറ്റി മഴ പെയ്യിക്കുവാനായി വൈശാലി നിയോഗിക്കപ്പെടുന്നു. സ്ത്രീ സാമീപ്യമില്ലാതെ വളർത്തിയ ഋശ്യ ശൃംഗനു് വൈശാലി ഒരു പെണ്ണാണെന്നു പോലും അറിയില്ലായിരുന്നു. വൈശാലിയാൽ ആകൃ ഷ്ടനായി ഋശ്യശൃംഗൻ അംഗ രാജ്യത്തെത്തുകയും യാഗത്തിനൊടുവിൽ മഴ പെയ്യിക്കുകയുമാണ് .

വൈശാലി എന്ന ചലച്ചിത്രത്തിലെ കഥയെ അടിസ്ഥാനമാക്കി തന്നെയാണ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളും പകർത്തിയിരിക്കുന്നത്. നദിക്കരയിൽ വെള്ളം കുടിക്കാനായി വരുന്ന ഋഷ്യശൃംഗൻ വൈശാലിയെ കാണുന്നു. ആദ്യമായി ഒരു സ്ത്രീയെ കാണുന്ന ഋഷ്യശൃംഗൻ അത്ഭുതത്തോടെ നോക്കുന്നതാണ് രണ്ടാമത്തെ ചിത്രം. പിന്നീട് അവർ പ്രണയത്തിൽ ആകുന്നതും അടുത്ത് ഇട പഴകുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. പരസ്പരം ആലിംഗ നം ചെയ്യുന്നതും ചും ബിക്കുന്നതും ഒക്കെ ചിത്രീകരിച്ചിട്ടുണ്ട്. ഒരു സിനിമാ ദൃശ്യങ്ങളെ വെല്ലും തരത്തിലാണ് ഓരോ ചിത്രങ്ങളും ക്യാമറാ മാൻ പകർത്തിയിരിക്കുന്നത്.

മിഥുൻ ശാർക്കര എന്ന ഫോട്ടോഗ്രാഫർ ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്. മിഥുൻ തൻ്റെ ആശയം സുഹൃത്ത് അഭിജിത്തുമായി പങ്ക് വെക്കുകയും , ആശയം ഇഷ്ടമായ അഭിജിത്തും മായയും മോഡലുകൾ ആകാൻ തയ്യാറാവുകയും ആയിരുന്നു. അങ്ങനെയാണ് ഈ മനോഹര ദൃശ്യങ്ങൾ പിറവി കൊള്ളുന്നത്. മിഥുൻ തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. വളരെ മികച്ച അഭിപ്രായമാണ് ഈ മനോഹര ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

പ്രശംസയോടൊപ്പം തന്നെ വിമർശനങ്ങളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. അൽപ്പ വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ട മോഡലുകൾക്ക് നേരേയും , അടുത്ത് ഇടപഴകി ഉള്ള ചിത്രങ്ങൾ പകർത്തിയ ഫോട്ടോ ഗ്രാഫർക്കു നേരെയും വിമർശനങ്ങളുമായി ചിലർ എത്തിയിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഉള്ള മോശം കമന്റുകൾക്കു മറുപടി നല്കാൻ മിഥുനോ മറ്റുള്ളവരോ തയ്യാറായിട്ടില്ല. അവരെ അവരുടെ പാട്ടിന് വിട്ടിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. എന്തായാലും സോഷ്യൽ മീഡിയൽ വൈറൽ ആയി മാറിയിരിക്കുകയാണ് ഈ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ. പതിനായിരങ്ങൾ ആണ് ഇതുവരെ ഈ ചിത്രങ്ങൾ കണ്ടത്.

 

x