കലാഭവൻ മണി എനിക്ക് മകനെ പോലെ , മണിക്ക് ഞാൻ അമ്മയെപ്പോലെ മണിച്ചേട്ടന്റെ അമ്മയായി വേഷമിട്ട പ്രിയ നടി മീന ഗണേഷിന്റെ ഇപ്പോഴത്തെ അവസ്ഥ

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി ആരധകരുടെ പ്രിയ നടിയായി മാറിയ താരമാണ് മീന ഗണേഷ്.നിരവധി ‘അമ്മ വേഷങ്ങളിലും മറ്റു വേഷങ്ങളിലും തന്റേതായ അഭിനയ ശൈലികൊണ്ട് പ്രേഷകരുടെ മികച്ച അഭിപ്രായം നേടിയ നടി കൂടെയാണ് മീന ഗണേഷ്.കലാഭവൻ മാണി ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മീന ഗണേഷ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ കലാഭവൻ മണി അവതരിപ്പിച്ച അന്ധനായ രാമു എന്ന കഥാപാത്രത്തിന്റെ ‘അമ്മ വേഷമായിരുന്നു മീന ഗണേഷ് കൈകാര്യം ചെയ്തത്.ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

 

നാടകത്തിൽ നിന്നും ആരംഭിച്ച അഭിനയ ജീവിതം പിന്നീട് സിനിമയിൽ എത്തി നിൽക്കുകയായിരുന്നു.നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മികച്ച സ്വഭാവ നടി എന്ന അംഗീകാരവും താരം നേടിയിട്ടുണ്ട്.എന്നാൽ നിരവധി ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മീന ഗണേഷിന്റെ ഇപ്പോഴത്തെ അവസ്ഥ ശരിക്കും കണ്ണ് നിറയ്ക്കുന്നതാണ്.ഭർത്താവ് മരിച്ചതോട് കൂടി ഒറ്റക്കായി , ഇപ്പോൾ നടക്കുവാൻ പോലും വയ്യാത്ത അവസ്ഥയിലാണ് താരമിപ്പോൾ.ഇവർക്കുവേണ്ടി സഹായം അഭ്യര്ഥിച്ചുള്ള വിജയ ശങ്കർ എന്ന സിനിമ പ്രവർത്തകന്റെ കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.കലാഭവൻ മാണി ഉണ്ടായിരുന്നെങ്കിൽ മീന ഗണേഷ് എന്ന അമ്മയെ സഹായിക്കാൻ മുന്പന്തിയില് ഉണ്ടാകുമായിരുന്നെന്നും വിജയ ശങ്കർ കുറിപ്പിൽ സൂചിപ്പിക്കുന്നു.

 

 

ഇക്കഴിഞ്ഞ അടുത്തിടെ ഒരു വ്ലോഗ് നു നൽകിയ അഭിമുഖത്തിൽ മീന ഗണേഷ് മണിച്ചേട്ടനുമായുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.അഹംഭാവം ഇല്ലാത്ത നടനായിരുന്നു എന്നും , സഹായ മനസാണ് മണിയുടേത് എന്നൊക്കെയാണ് മണിയെക്കുറിച്ച് മീന ഗണേഷ് വെളിപ്പെടുത്തിയത്.മണിച്ചേട്ടന്റെ വണ്ടിയിലായിരുന്നു മീന അമ്മയെ കൊണ്ടുവിട്ടിരുന്നത്.മീന ഗണേഷിനെ അമ്മയെന്നായിരുന്നു മണിചേട്ടന് വിളിച്ചിരുന്നത്.ഒപ്പം മീനമ്മയെ സഹായിക്കാനും മുൻപന്തിയിൽ ഉണ്ടായിരുന്നതും മണി തന്നെയായിരുന്നു.നടക്കാൻ പോലും ആവാതെയുള്ള നടിയുടെ ഇപ്പോഴത്തെ അവസ്ഥ മോശമാണ്.സിനിമ സംഘടനകൾ അടക്കം പലരും സഹായിക്കും എന്ന പ്രതീക്ഷയിലാണ് നടിയിപ്പോൾ.

 

നാടക ലോകത്ത് നിന്നും സിനിമയിൽ എത്തിയ താരമാണ് മീന ഗണേഷ്.1976 ൽ പുറത്തിറങ്ങിയ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് മീന ആദ്യമായി മലയാള സിനിമാലോകത്തേക്ക് എത്തുന്നത്.പിന്നീട് മലയാളത്തിൽ നൂറിൽ അധികം സിനിമകളിൽ മികച്ച വേഷങ്ങൾ തരാം കൈകാര്യം ചെയ്തിട്ടുണ്ട് .പത്തിൽ അധികം സീരിയലികളിലും വേഷമിട്ടിട്ടുണ്ട്.

x